Vastu Tips for Money: ഇക്കാര്യങ്ങളിൽ അശ്രദ്ധയുണ്ടായാൽ വീട്ടിൽ ലക്ഷീകടാക്ഷം ഉണ്ടാകില്ല

Goddess Laxmi blessings: ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയാണ് ലക്ഷ്മി. വീട്ടിൽ ലക്ഷ്മീ ദേവിയുടെ കടാക്ഷം ഉണ്ടെങ്കിലേ സമ്പത്തും ഐശ്വര്യവും ഉണ്ടാകൂ.

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 03:53 PM IST
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
  • ശുചിത്വമില്ലാത്ത വീട്ടിൽ ലക്ഷമീ ദേവി വാഴില്ലെന്ന് വിശ്വസിക്കപ്പെടുന്നു
  • വീട്ടിൽ മാറാല പിടിക്കാൻ പാടില്ല
  • വീട്ടിൽ മാറാല പിടിക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്
Vastu Tips for Money: ഇക്കാര്യങ്ങളിൽ അശ്രദ്ധയുണ്ടായാൽ വീട്ടിൽ ലക്ഷീകടാക്ഷം ഉണ്ടാകില്ല

വീട്ടിൽ എന്നും കടബാധ്യതയും സാമ്പത്തിക പ്രശ്നങ്ങളുമാണോ? നിങ്ങൾ വരുത്തുന്ന ചില ചെറിയ അശ്രദ്ധകളാകാം കുടുംബത്തിന്റെ സമാധാനം കളയുന്ന കാര്യങ്ങളിലേക്ക് നയിക്കുന്നത്. വീട്ടിൽ ലക്ഷ്മീ ദേവിയുടെ കടാക്ഷം ഉണ്ടെങ്കിലേ സമ്പത്തും ഐശ്വര്യവും ഉണ്ടാകൂ. അതിനാൽ ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം ലഭിക്കുന്നത് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയാണ് ലക്ഷ്മി. വീട്ടിലെ കടബാധ്യതകളും സാമ്പത്തിക പ്രശ്നങ്ങളും നീങ്ങി ലക്ഷ്മീ ദേവിയുടെ പ്രീതി ഉണ്ടാകുന്നതിന് വീട്ടിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും ചെയ്യാൻ പാടില്ലാത്തതെന്നും നോക്കാം.

1- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വമില്ലാത്ത വീട്ടിൽ ലക്ഷമീ ദേവി വാഴില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

2- വീട്ടിൽ മാറാല പിടിക്കാൻ പാടില്ല. വീട്ടിൽ മാറാല പിടിക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്.

ALSO READ: Vastu tips for peace in home: വീടിനുള്ളിൽ കലഹം പതിവാണോ? വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

3- സന്ധ്യയ്ക്ക് മുന്നേ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കണം. സന്ധ്യ കഴിഞ്ഞാൽ വീടും പരിസരവും അടിച്ചുവാരരുത്.

4- സന്ധ്യാസയമത്ത് ദിവസവും അഞ്ച് തിരിയിട്ട് നിലവിളക്ക് കൊളുത്തണം. വിളക്ക് കരിന്തിരി കത്തുക, കെട്ട തിരി വീണ്ടും കത്തിക്കുക, വിളക്കിനേക്കാൾ ഉയരത്തിൽ ഇരിക്കുക എന്നീ കാര്യങ്ങളൊന്നും ചെയ്യരുത്.

5- സന്ധ്യാസമയത്ത് ഉമ്മറപ്പടിയിൽ കയറി നിൽക്കുകയോ ഇരിക്കുകയോ ചെയ്യരുത്.

ALSO READ: Vastu Tips for Indoor Plant: പീസ് ലില്ലി ചെടി വീടിനുള്ളിൽ വളർത്താമോ? ഇത് നിങ്ങൾക്ക് ​ഗുണം ചെയ്യുമോ?

6- സന്ധ്യയ്ക്ക് ഉറങ്ങുക, ഭക്ഷണം കഴിക്കുക, ലഹരിവസ്തുക്കൾ ഉപയോ​ഗിക്കുക എന്നീ കാര്യങ്ങൾ ചെയ്യരുത്.

7- സന്ധ്യാ സമയത്ത് വീട്ടിൽ കലഹങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

8- തെക്കുപടിഞ്ഞാറെ മൂലയിൽ വടക്കോട്ട് ദർശനമായി അലമാരി വച്ച് അതിൽ പണം സൂക്ഷിക്കണം.

ALSO READ: Vastu Tips For Success: കരിയറിൽ വിജയം നേടാൻ വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

9- വീട്ടിലെ എല്ലാ സാധങ്ങളും അടുക്കും ചിട്ടയുമായി ക്രമീകരിച്ച് വയ്ക്കണം. സാധനങ്ങൾ അടുക്കും ചിട്ടയും ഇല്ലാതെ വാരിവലിച്ച് ഇട്ടിരിക്കുന്ന വീടുകളിൽ നെ​ഗറ്റീവ് എനർജി ഉണ്ടാകും.

10- പൊട്ടിയ കണ്ണാടി, കേടായ ഘടികാരം, കേടായ വാച്ച്, ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ തുടങ്ങിയവയൊന്നും വീട്ടിനുള്ളില്‍ സൂക്ഷിക്കരുത്. മഷി തീര്‍ന്ന പേനകള്‍, കേടായ ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയും വീട്ടില്‍ സൂക്ഷിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News