Varuthini Ekadashi 2022: ഹിന്ദുമതത്തിൽ എല്ലാ ഏകാദശിയും (Ekadashi 2022) വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം ആളുകൾ വ്രതം അനുഷ്ഠിക്കുകായും മഹാവിഷ്ണുവിനെ പൂജിക്കുകയും ചെയ്യുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച് എല്ലാ മാസവും 2 ഏകാദശികളാണ് വരുന്നത്. ഇതിൽ ചില ഏകാദശികൾ വളരെ സവിശേഷമാണ്. ഇതിലൊന്നാണ് വൈശാഖമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി. ഈ ഏകാദശിയെ വരുഥിനി ഏകാദശി എന്നാണ് പറയുന്നത്. ഇത്തവണത്തെ വരുഥിനി ഏകാദശി ഏപ്രിൽ 26 ആയ ഇന്നാണ്.
Also Read: Ekadashi: ഏകാദശി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം
വരാഹ രൂപത്തെ ആരാധിച്ചാൽ എല്ലാ ദുഃഖങ്ങളും തീരും
വരുഥിനി ഏകാദശി നാളിൽ മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹ രൂപത്തെയാണ് ആരാധിക്കുന്നത്. വരുഥിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെയും മഹാവിഷ്ണുവിന്റെ വരാഹരൂപത്തെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും പാപങ്ങളും അവസാനിക്കുമെന്നാണ് വിശ്വസം. ഇത് മാത്രമല്ല ഈ ദിവസം ചില കാര്യങ്ങൾ ചെയ്താൽ അപാരമായ സമ്പത്തും നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേരുകയുംക് ഹെയും എന്നാണ് വിശ്വാസം. സമ്പത്തും ഐശ്വര്യവും ലഭിക്കാനും എല്ലാ ബുദ്ധിമുട്ടുകളും മാറുന്നതിനും വരുഥിനി ഏകാദശി ദിനത്തിൽ ചെയ്യേണ്ട ഫലപ്രദമായ പ്രതിവിധികൾ എന്തൊക്കെയാണെന്ന് നമുക്ക നോക്കാം..
>> പൊതുവെ നല്ല ചൂടുള്ള കാലാവസ്ഥയുടെ സമയത്താണ് വരുഥിനി ഏകാദശി വരുന്നത്. അതുകൊണ്ടുതന്നെ ഈ ദിവസം വെള്ളവും ധാന്യങ്ങളും ദാനം ചെയ്യുന്നത് വളരെയധികം പുണ്യം ലഭിക്കും. ഈ ദിവസം വെള്ളം നിറയ്ച്ചു സൂക്ഷിക്കാൻ കഴിയുന്ന പാത്രങ്ങൾ ദാനം ചെയ്യുന്നതും, ക്ഷേത്രപരിസരത്ത് ഭക്ഷ്യധാന്യങ്ങൾ ദാനം ചെയ്യുന്നതും, ദരിദ്രർക്ക് ഭക്ഷണം നൽകുന്നതും നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും.
>> ഐശ്വര്യം ലഭിക്കാൻ വരുഥിനി ഏകാദശി ദിനത്തിൽ വിഷ്ണുഭഗവാനെയും ലക്ഷ്മി ദേവിയേയും വിധിപ്രകാരം പൂജിച്ച ശേഷം കുങ്കുമം ചേർത്ത പാലിൽ അഭിഷേകം ചെയ്യുന്നതും ഉത്തമമാണ്. ഇങ്ങനെ ചെയ്താൽ താമസിയാതെ നിങ്ങളുടെ സാമ്പത്തിക അവസ്ഥ പുരോഗമിക്കും.
>> വരുഥിനി ഏകാദശി നാളിൽ ഭഗവാനെ പൂജിച്ച ശേഷം മഞ്ഞനിറമുള്ള പഴങ്ങൾ സമർപ്പിക്കുക ശേഷം ഈ പഴങ്ങൾ ദരിദ്രർക്ക് ധാനം ചെയ്യുക. ഇതോടെ പ്രശ്‌നങ്ങൾ മാറി തുടങ്ങും.
>> വരുഥിനി ഏകാദശിയിൽ വ്രതാനുഷ്ഠാനം നടത്തുക, ദാനം ചെയ്യുക. കൂടാതെ യോഗ്യനായ ഒരു ബ്രാഹ്മണന് ആഹാരം നൽകുക. ഒപ്പം മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞൾ, മഞ്ഞ പഴങ്ങൾ എന്നിവയും ദാനം ചെയ്യുക. ഇതോടെ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും.
Also Read: ബുധന്റെ കൃപ: ഈ രാശിക്കാർക്ക് ഇന്നുമുതൽ 68 ദിവസത്തേക്ക് സന്തോഷത്തിന്റെ ദിനം!
>> രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് വരുഥിനി ഏകാദശിയായ ഇന്ന് വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക അല്ലെങ്കിൽ യോഗ്യനായ ഒരു ബ്രാഹ്മണനെക്കൊണ്ട് പാരായണം ചെയ്യിക്കുക. ഇങ്ങനെ ചെയ്താൽ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. എല്ലാ ഏകാദശിയിലും വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് വളരെ നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക