Today's Horoscope: മിഥുനം രാശിക്കാർക്ക് ജോലിയിൽ ബുദ്ധിമുട്ടുകളുണ്ടാകാം, ഇടവം രാശിക്കാർക്ക് നല്ല ദിവസം; അറിയാം സമ്പൂർണ രാശിഫലം

ഗ്രഹങ്ങളുടെ നക്ഷത്ര, രാശിമാറ്റങ്ങൾക്ക് അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്. ഇന്ന്, ഒക്ടോബർ 16 ബുധനാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം...  

Written by - Zee Malayalam News Desk | Last Updated : Oct 16, 2024, 08:41 AM IST
  • മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും.
  • പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്.
Today's Horoscope: മിഥുനം രാശിക്കാർക്ക് ജോലിയിൽ ബുദ്ധിമുട്ടുകളുണ്ടാകാം, ഇടവം രാശിക്കാർക്ക് നല്ല ദിവസം; അറിയാം സമ്പൂർണ രാശിഫലം

മേടം രാശിക്കാർ ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. വസ്തുവിൽ നിക്ഷേപം നടത്താൻ ഈ ദിവസം അനുകൂലമല്ല.

ഇടവം രാശിക്കാർക്ക് ഗുണകരമായ ദിവസമായിരിക്കും ഇന്ന്. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. ഒരു പുതിയ ജോലിയിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജ്ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ പുരോഗതിയെ ഇല്ലാതാക്കുന്ന തടസ്സങ്ങൾ നീങ്ങും. 

മിഥുനം രാശിക്കാർ അവരുടെ ആരോഗ്യത്തിൽ പൂർണ്ണ ശ്രദ്ധ നൽകണം. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും നിങ്ങളുടെ ജോലികൾ സുഗമമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും.

കർക്കടകം രാശിക്കാർ കുടുംബ പ്രശ്‌നങ്ങളിൽ ശ്രദ്ധ നൽകുക്കുകയും അവ പരിഹരിക്കാൻ ശ്രമിക്കുകയും വേണം. നസ്വത്തുമായി ബന്ധപ്പെട്ട കേസിൽ നിങ്ങൾ വിജയിക്കാൻ സാധ്യതയുള്ളതിനാൽ കുടുംബ സമ്പത്തിൽ വർദ്ധനവുണ്ടാകും. കുട്ടികൾ അവരുടെ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും, അത് നിങ്ങൾക്ക് സന്തോഷകരമാകും.

ചിങ്ങം രാശിക്കാർ സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കേണ്ടതുണ്ട്. പങ്കാളിത്ത ബിസിനസ് അല്ലെങ്കിൽ ജോലി ഈ സമയത്ത് നല്ലതല്ല. പുതിയ ജോലിയിൽ താൽപ്പര്യമുണ്ടാകും. 

കന്നി രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാകും ലഭിക്കുക. കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങളെ അവഗണിക്കരുത്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല അവസരം ലഭിച്ചേക്കാം. മുടങ്ങിക്കിടക്കുന്ന ജോലി പൂർത്തിയാക്കും. നിങ്ങൾ വളരെക്കാലമായി ഒരു ഡീൽ ക്ലോസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണെങ്കിൽ, അത് ഇന്ന് അന്തിമമായേക്കാം.

തുലാം രാശിക്കാർക്ക് ദിവസം അനുകൂലമാണ്. പങ്കാളിയുമായി സഹകരിച്ച് നിങ്ങൾക്ക് ഒരു പുതിയ സംരംഭം തുടങ്ങാം. പ്രണയബന്ധത്തിലുള്ളവർ പങ്കാളിയുടെ വാക്കുകളെ പൂർണമായി വിശ്വസിക്കാൻ ശ്രദ്ധിക്കുക. അമൂല്യമായ എന്തെങ്കിലും നഷ്ടപ്പെടുമെന്ന ഭയം നിങ്ങൾക്കുണ്ടാകും. അതിനാൽ ജോലികൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. മുടങ്ങിക്കിടന്ന ജോലി പൂർത്തീകരിക്കും.

Also Read: Mahalakshmi Rajayoga: ദീപാവലിക്ക് മുൻപ് മഹാലക്ഷ്മി യോഗം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, ഇനി വെച്ചടി വെച്ചടി കയറ്റം മാത്രം!

 

വൃശ്ചികം രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. കുടുംബാംഗങ്ങളുമായി നിങ്ങൾക്ക് സന്തോഷകരമായ സമയം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ നിർദ്ദേശങ്ങൾ വിലമതിക്കും. വസ്തു ഇടപാടുകളിൽ ജാഗ്രതയോടെ തീരുമാനങ്ങൾ എടുക്കുക. രാഷ്ട്രീയ ജീവിതത്തിൽ നിങ്ങളുടെ താൽപര്യം വർദ്ധിക്കും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ട്. 

ധനു രാശിക്കാർ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ചില കാര്യങ്ങളിൽ നിങ്ങളുടെ മനസ്സിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. അതിഥികൾ വീട്ടിൽ എത്തിയേക്കാം. പ്രമോഷനും ശമ്പള വർദ്ധനവും ലഭിക്കാൻ സാധ്യതയുണ്ട്. പിതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. 

മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്. ജോലിയിൽ ചില അസ്വസ്ഥതകൾ നേരിടേണ്ടി വന്നേക്കാം. കഠിനമായ ജോലിഭാരം മൂലം തലവേദനയോ ക്ഷീണമോ ശരീരവേദനയോ അനുഭവപ്പെടാം. 

കുംഭം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളുള്ള ദിവസമായിരിക്കും. നിങ്ങൾക്ക് കുടുംബാംഗങ്ങളുമായി ഒരു വിനോദയാത്ര പ്ലാൻ ചെയ്യാം. ബിസിനസിലെ പിഴവുകളെ അവ​ഗണിക്കരുത്. അത് പിന്നീട് ഖേദിക്കാൻ ഇടവരുത്തും. ജോലികൾ പൂർത്തിയാക്കാൻ കഠിനാധ്വാനം വേണ്ടി വന്നേക്കും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. 

മീനം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ആരെങ്കിലും ഒരു പങ്കാളിത്ത ബിസിനസിനെ കുറിച്ച് നിർദ്ദേശിച്ചേക്കാം. കുടുംബത്തിൽ എല്ലാവരേയും ഒരുമയോടെ നിലനിർത്താൻ സാധിക്കും. വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തക

Trending News