Thrissur Pooram 2022: ചമയം ഇതാണെങ്കിൽ പൂരം എന്തായിരിക്കും? ചമയ പ്രദർശനത്തിന് തുടക്കം

നെറ്റിപ്പട്ടങ്ങൾ, കച്ചക്കയർ, കുട മണി, പല നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ചുറ്റ് കയറ് തുടങ്ങി പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദർശനം. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 04:12 PM IST
  • പാറമേക്കാവ് പ്രദർശനത്തിന്റെ ഉദ്ഘാടനം സിനിമ താരം സുരേഷ് ഗോപി നിർവഹിച്ചു
  • തിരുവമ്പാടി വിഭാഗത്തിന്റെ പ്രദർശനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു
  • ഇരു വിഭാഗങ്ങളുടെും സ്പെഷൽ സസ്പെൻസ് കുടകൾ പ്രദർശനത്തിന് വെക്കില്ല
Thrissur Pooram 2022: ചമയം ഇതാണെങ്കിൽ പൂരം എന്തായിരിക്കും? ചമയ പ്രദർശനത്തിന് തുടക്കം

തൃശൂർ: പൂരത്തിന്റെ വർണ്ണാഭ വിളിച്ചോതുന്ന ചമയ പ്രദർശനത്തിന് തുടക്കമായി. തിരുവമ്പാടി വിഭാഗത്തിന്റെ പ്രദർശനം മന്ത്രി കെ രാധാകൃഷ്ണനും പാറമേക്കാവിൻറെ പ്രദർശനം സുരേഷ് ഗോപിയും ഉത്ഘാടനം ചെയ്തു. തിരക്ക് പരിഗണിച്ച് നാളെ വരെയും പ്രദർശനം ഉണ്ടാകും.

നെറ്റിപ്പട്ടങ്ങൾ, കച്ചക്കയർ, കുട മണി, പല നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ചുറ്റ് കയറ് തുടങ്ങി പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ അലങ്കാരങ്ങളും കുടമാറ്റത്തിനുള്ള കുറച്ച് കുടകളും അടങ്ങിയതാണ് ചമയ പ്രദർശനം. 

ALSO READ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇത്തവണ പ്രൗഡിയോടെ; മെയ് നാലിന് കൊടിയേറ്റം

 

ഇരു വിഭാഗങ്ങളുടെും സ്പെഷൽ സസ്പെൻസ് കുടകൾ പ്രദർശനത്തിന് വെക്കില്ല. തിരുവമ്പാടി വിഭാഗത്തിന്റെ പ്രദർശനം കൗസ്തൂഭം ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം സിനിമ താരം സുരേഷ് ഗോപിയാണ് നിർവഹിച്ചത്. മഹാത്മാ ഗാന്ധി,സുഭാഷ് ചന്ദ്രബോസ്, ഉധം സിങ്, ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും ആലേഖനം ചെയ്ത കുടകൾ പാറമേക്കാവിന്റെ ശേഖരത്തിലുണ്ട്. പ്രദർശനം കാണാൻ രാവിലെ മുതൽ തന്നെ നീണ്ട നിരയാണ്. തിരക്ക് പരിഗണിച്ച് നാളെയും പ്രദർശനമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News