Astro Facts: മറ്റുള്ളവരുടെ കഴിക്കും, എന്നാൽ തങ്ങളുടെ പങ്ക് വെക്കില്ല, ആ രാശിക്കാരാണിത്

ഭക്ഷണം വാരി കഴിക്കുന്നവർ മാത്രമല്ല. ഭക്ഷണം പങ്കു വെക്കാത്തവരുമുണ്ട്. അത്തരം ചില രാശിക്കാരെ കുറിച്ചാണ് ഇനി

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 12:41 PM IST
  • തങ്ങൾ ആഗ്രഹിക്കുന്ന ഭക്ഷണം ലഭിക്കുന്നത് വരെ ഒപ്പമുള്ളവരുടെ ഭക്ഷണം പരിശോധിച്ച് നടക്കുന്നവരാണ് മകരം രാശിക്കാർ
  • മിഥുനം രാശിക്കാർ അത്ര ഭക്ഷണപ്രിയരല്ല
  • ഇടവം രാശിക്കാർ പൊതുവേ ഉദാരമതികളെന്നാണ് വെയ്പ്പ്
Astro Facts: മറ്റുള്ളവരുടെ കഴിക്കും, എന്നാൽ തങ്ങളുടെ പങ്ക് വെക്കില്ല, ആ രാശിക്കാരാണിത്

കോളേജ് സ്കൂൾ കാലങ്ങളിൽ നമ്മളെ ഏറ്റവും അധികം നൊസ്റ്റാൾജിയ അടിപ്പിക്കുന്ന പ്രധാന കാര്യം ഭക്ഷണം പങ്കുവെക്കലാണ്. അടുത്തുള്ള സുഹൃത്തിൻറെ ഭക്ഷണം വാരി കഴിച്ചിരുന്നതിനേക്കാൾ വലിയ നൊസ്റ്റാൾജിയ എന്താണല്ലേ. എന്നാൽ ഭക്ഷണം വാരി കഴിക്കുന്നവർ മാത്രമല്ല. ഭക്ഷണം പങ്കു വെക്കാത്തവരുമുണ്ട്. അത്തരം ചില രാശിക്കാരെ കുറിച്ചാണ് ഇനി പരിശോധിക്കുന്നത്.

മേടം രാശിക്കാർ

മേടം രാശിക്കാർ സാധാരണയായി തങ്ങൾക്ക് ലഭിക്കുന്ന അത്രയും ഭക്ഷണം മറ്റുള്ളവർക്ക് നൽകുന്ന നല്ല വ്യക്തികളാണ്. എന്നാൽ സഹപ്രവർത്തകർ കൊണ്ടുവരുന്ന വിഭവങ്ങൾ അവർക്ക് പോലും  മിച്ചം വെയക്കാതെ ഇവർ വേഗത്തിൽ കഴിക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത.

ALSO READ: Shanidev: 2024 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം, ശനിദേവന്റെ കൃപയാൽ ധനലാഭത്തിന് യോഗം

ഇടവം

ഇടവം രാശിക്കാർ പൊതുവേ ഉദാരമതികളെന്നാണ് വെയ്പ്പ്. എന്നാൽ ഭക്ഷണത്തിലും പണത്തിലും ഇവർക്ക് അത്ര ഉദാരതയില്ല. ഉച്ചഭക്ഷണ സമയത്ത് നിങ്ങൾ ഇടവം രാശിക്കാരുടെ അടുത്ത് ഇരിക്കാതിരിക്കുന്നതാണ് നല്ലത്. അവരുടെ ഇഷ്ട ഭക്ഷണമാണ് ലഞ്ച് ബോക്സിലെങ്കിൽ ഒരു തരി പോലും അപ്പുറത്തുള്ളവർക്ക് കൊടുക്കില്ല. ഇവർ ഭക്ഷണപ്രിയരാണെന്ന് മാത്രമല്ല മറ്റുള്ളവരുടെ ഭക്ഷണം ആസ്വദിക്കുകയും ചെയ്യും.

മകരം

തങ്ങൾ ആഗ്രഹിക്കുന്ന ഭക്ഷണം ലഭിക്കുന്നത് വരെ ഒപ്പമുള്ളവരുടെ ഭക്ഷണം പരിശോധിച്ച് നടക്കുന്നവരാണ് മകരം രാശിക്കാർ. ചിലരാകട്ടെ മറ്റുള്ളവരിൽ നിന്ന് ഭക്ഷണം കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടിഫിൻ കൊണ്ടുപോകില്ല.

മിഥുനം

മിഥുനം രാശിക്കാർ അത്ര ഭക്ഷണപ്രിയരല്ലെങ്കിലും  തങ്ങളുടെ സുഹൃത്തുക്കളെക്കൊണ്ട് ഉച്ചഭക്ഷണം ചിലപ്പോൾ ഓർഡർ ചെയ്ത് കഴിപ്പിക്കുന്നരാണ്.  ഉച്ചഭക്ഷണത്തിന് പണം നൽകാൻ ആവശ്യപ്പെടുന്നതും ഇവർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News