Personality by Zodiac Sign: നേതൃത്വഗുണം വളരെ പ്രധാനമായ ഒന്നാണ്. അത് ഒരു വ്യക്തിയുടെ വിജയത്തിലും പരാജയത്തിലും വലിയ പങ്ക് വഹിക്കുന്നു. ഒട്ടുമിക്ക മേഖലകളിലും ഉന്നത സ്ഥാനങ്ങളിൽ എത്താൻ നേതൃത്വഗുണം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
അതില്ലാതെ വിജയം കൈവരിക്കാൻ വളരെ പ്രയാസവുമാണ്. അതുകൊണ്ടുതന്നെ ആളുകൾ വിവിധ leadership training programme ൽ പങ്കെടുക്കാറുമുണ്ട്. എന്നാൽ ചിലരിൽ നേതാവാകാനുള്ള ഈ ഗുണം ജന്മസിദ്ധമാണ്. ഈ ആളുകൾ എല്ലാ ജോലികളും കാര്യക്ഷമമായി ചെയ്യുന്നു കൂടാതെ എല്ലാത്തരം സാഹചര്യങ്ങളും ഇവർ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു.
Also Read: Solar Eclipse 2021: 'ഗ്രഹണ ദോഷം' അകറ്റാൻ ഇന്നത്തെ സൂര്യഗ്രഹണം ഉത്തമം, അറിയാം വിശേഷ ഉപായങ്ങൾ
ഈ രാശിക്കാർ ജനിച്ച നേതാക്കന്മാരാണ് (People of this zodiac are born leaders)
മേടം (Aries): മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. ഇത് ഈ രാശിക്കാർ ബുദ്ധിമാനും ശക്തനും നൈപുണ്യമുള്ള രാഷ്ട്രീയക്കാരനും ആക്കും. ഈ രാശിക്കാർ രാഷ്ട്രീയം കൂടാതെ ഭരണം, പ്രതിരോധം-സുരക്ഷ, കമ്പനി എന്നിവയിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തുന്നവരുമാണ്. എങ്കിലും ചിലപ്പോൾ ഇവർ ഇവരുടെ അഹങ്കാരം കൊണ്ട് ദോഷം വരുത്തിവയ്ക്കുന്നു.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ഈ രാശിക്കാർ വളരെ ആത്മവിശ്വാസമുള്ളവരും നേതാവാകാൻ ജനിച്ചവരുമാണ്. സൂര്യൻ വിജയം നൽകുന്ന ഗ്രഹമാണ്. അതുകൊണ്ട് സൂര്യന്റെ അനുഗ്രഹത്താൽ ചിങ്ങം രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. അവർക്ക് പ്രധാനപ്പെട്ട സ്ഥാനങ്ങൾ ലഭിക്കുന്നു, കൂടാതെ വളരെയധികം ബഹുമാനവും ലഭിക്കും. ഇവർക്ക് ഭയമില്ല അതുകൊണ്ടുതന്നെ ചിലപ്പോൾ ഇവർ ആളുകളോട് വളരെ ക്രൂരമായി പെരുമാറുന്നു.
Also Read: Horoscope December 04, 2021: ശനിയാഴ്ച കോപം നിയന്ത്രിക്കുക, പ്രൊഫഷണൽ ജീവിതം തകരാറിലായേക്കാം
വൃശ്ചികം (Scorpio): വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാരും ധൈര്യശാലികളും നേതാവാകാൻ ജനിച്ചവരുമാണ്. ഇവർ ഏത് മേഖലയിലായാലും മുന്നിലായിരിക്കും. എന്നാൽ ദേഷ്യവും അഹങ്കാരവും ഇവരിൽ വർധിച്ചാൽ അവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
മകരം (Capricorn): മകര രാശിയുടെ അധിപൻ ശനിയാണ്. ശനിയെ നീതിയുടെഅധിപൻ എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർ നീതിമാൻമാർ മാത്രമല്ല മറ്റുള്ളവരുടെ അവകാശങ്ങൾക്കായി പോരാടാനും തയ്യാറാകുന്നവരാണ്. ഇവരിലും നേതൃത്വപരമായ കഴിവുണ്ട്. സാധാരണയായി ഈ രാശിക്കാർ നേതാക്കൾ, ഉദ്യോഗസ്ഥർ, ജഡ്ജിമാർ, വ്യവസായികൾ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ എന്നിവരായിത്തീരുന്നു.
Also Read: Career Horoscope: 2022 ൽ ഈ 4 രാശിക്കാർക്ക് ലഭിക്കും ജോലിയും പദവിയും പണവും
കുംഭം (Aquarius): കുംഭ രാശിയുടെ അധിപനും ശനി തന്നെയാണ്. ഇവർക്കും ജന്മസിദ്ധമായ നേതൃശേഷി ലഭിക്കുന്നു. ഒപ്പം ഇവർ വളരെ ബുദ്ധിശാലികളുമാണ്. വിജയികളായ നേതാക്കന്മാർക്കുള്ള എല്ലാ ഗുണങ്ങളും ഇവരിലുമുണ്ടാകും. സംഘർഷങ്ങൾ ഉണ്ടാക്കേണ്ടിവന്നാലും ഇവർ ഭയപ്പെടുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...