Best Life Partner in Numerology: ഈ പെണ്‍കുട്ടികള്‍ മികച്ച ജീവിത പങ്കാളികള്‍, ഭര്‍ത്താവിന്‍റെ ജീവിതത്തില്‍ ഭാഗ്യം വര്‍ഷിക്കും!!

Best Life Partner in Numerology:  രാശി ചിഹ്നങ്ങള്‍ അറിയുന്നത് വഴി ഒരു വ്യക്തിയുടെ സ്വഭാവ വ്യക്തിത്വഗുണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നതുപോലെ ന്യൂമറോളജി പ്രകാരം ഒരു വ്യക്തിയുടെ റാഡിക്സ്‌ ഒരു വ്യക്തിയെക്കുറിച്ച് പല കാര്യങ്ങളും പറയും. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 05:26 PM IST
  • ന്യൂമറോളജി അനുസരിച്ച്, റാഡിക്സ് നമ്പർ 2 ഉള്ള പെൺകുട്ടികൾക്ക് അവരുടെ ഭർത്താവിന്‍റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.
Best Life Partner in Numerology: ഈ പെണ്‍കുട്ടികള്‍ മികച്ച ജീവിത പങ്കാളികള്‍, ഭര്‍ത്താവിന്‍റെ ജീവിതത്തില്‍ ഭാഗ്യം വര്‍ഷിക്കും!!

Best Life Partner in Numerology: ജ്യോതിഷം പോലെതന്നെ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സഖ്യാശാസ്ത്രം അല്ലെങ്കില്‍ ന്യൂമറോളജി. ന്യൂമറോളജിയില്‍ ആളുകളുടെ സ്വഭാവത്തെയും ഭാവിയെയും കുറിച്ചുള്ള വിവരങ്ങൾ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ കണ്ടെത്താം. ഈ ശാസ്ത്രത്തിൽ, വ്യക്തികളുടെ ജനനത്തീയതിയിൽ നിന്ന് ലഭിക്കുന്ന റാഡിക്സ് നമ്പറിന് പ്രത്യേക ശ്രദ്ധ നൽകുന്നു. 

Also Read:  Career Horoscope September 11-17: ഈ രാശിക്കാര്‍ ചിലവുകള്‍ നിയന്ത്രിക്കുക, ഈ ആഴ്ച തൊഴിൽപരമായും സാമ്പത്തികമായും എങ്ങനെ? 
 
രാശി ചിഹ്നങ്ങള്‍ അറിയുന്നത് വഴി ഒരു വ്യക്തിയുടെ സ്വഭാവ വ്യക്തിത്വഗുണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നതുപോലെ ന്യൂമറോളജി പ്രകാരം ഒരു വ്യക്തിയുടെ റാഡിക്സ്‌ ഒരു വ്യക്തിയെക്കുറിച്ച് പല കാര്യങ്ങളും പറയും. 

Also Read:   CBSE Board Exams 2024: സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്കായി പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ട വിധം അറിയാം  
 
സംഖ്യാശാസ്ത്ര മനുസരിച്ച് ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. അതായത്, ഒരു വ്യക്തി 25 എന്ന തിയതിയിലാണ് ജനിച്ചത്‌ എങ്കില്‍  ആ വ്യക്തിയുടെ ഭാഗ്യനമ്പര്‍  7 ആയിരിയ്ക്കും. അതായത്, ആ വ്യക്തിയുടെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക (2 +5 =7) ആയിരിയ്ക്കും. 

നമുക്കറിയാം, വൈവാഹിക ബന്ധം വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വളരെ പ്രധാനമാണ്. അതിനാൽ, ഒരു വ്യക്തി വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദ്യം അവന്‍റെ കുടുംബം അനുയോജ്യയായ ഒരു പെൺകുട്ടിയെ തിരയുന്നു. പിന്തുണയും സ്നേഹവും ധാരണയും മൂല്യങ്ങളും നിറഞ്ഞ ഒരു ജീവിത പങ്കാളിയെ അന്വേഷിക്കുന്നവര്‍ക്ക് ന്യൂമറോളജി നല്‍കുന്ന ടിപ്സ് ഇതാണ്, അവര്‍  റാഡിക്സ് നമ്പർ 2 ഉള്ള പെൺകുട്ടികളെ തിരയുക, അവള്‍ നിങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പങ്കാളിയായിരിയ്ക്കും...!! 

ന്യൂമറോളജി അനുസരിച്ച്, റാഡിക്സ് നമ്പർ 2 ഉള്ള പെൺകുട്ടികൾക്ക് അവരുടെ ഭർത്താവിന്‍റെ  ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. അവരില്‍ വികാരം, സ്നേഹം, ബുദ്ധി, സംവേദനക്ഷമത എന്നീ ഗുണങ്ങളുണ്ട്, അത് അവരെ ഒരു നല്ല ജീവിത പങ്കാളിയാക്കുന്നു. അവര്‍ അവരുടെ ഭര്‍ത്താവിന്‍റെ ജീവിതത്തില്‍ ഭാഗ്യമായി വന്നു ചേരുന്നു..... 

സംഖ്യാശാസ്ത്രമനുസരിച്ച്, റാഡിക്സ് നമ്പർ 2 ഉള്ള പെൺകുട്ടികൾക്ക് അവരുടെ  ഭർത്താവിന്‍റെ ജീവിതത്തിൽ അതിശയകരമായ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ഇത് പ്രത്യേകിച്ച് അതിന്‍റെ ഭരണ ഗ്രഹമായ ചന്ദ്രന്‍റെ സ്വാധീനത്തിലാണ്  സംഭവിക്കുന്നത്‌. വികാരങ്ങളുടെ പ്രതീകമായ ചന്ദ്രൻ, ഈ സംഖ്യയുള്ള പെൺകുട്ടികൾക്ക് വൈകാരികത, ബുദ്ധി, സംവേദനക്ഷമത എന്നിവ നൽകുന്നു.

റാഡിക്സ് നമ്പർ 2 ഉള്ള പെൺകുട്ടികൾ ഏറെ വികാരാധീനരാണ്

റാഡിക്സ് നമ്പർ 2 ഉള്ള പെൺകുട്ടികൾ വളരെ വൈകാരികവും ബന്ധങ്ങൾക്ക് ഏറെ  പ്രാധാന്യം നൽകുന്നവരുമാണ്. എന്നാല്‍, അവരുടെ വൈകാരികത അവരെ ദുർബലരാക്കുന്നില്ല, മറിച്ച് അത് അവരുടെ ശക്തമായ സംവേദനക്ഷമതയുടെ പ്രതീകമായി നിലകൊള്ളുന്നു. ഇത് അവരെ  കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ അനുവദിക്കുന്നു. റാഡിക്സ് നമ്പർ 2 ഉള്ള പെൺകുട്ടികൾ എല്ലാ സാഹചര്യങ്ങളിലും ഭർത്താവിനെ പിന്തുണയ്ക്കുന്നു, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പോലും അവര്‍ പിന്നോട്ട് പോകില്ല. 

മികച്ച ജീവിത പങ്കാളി 

ഭർത്താവിനോടുള്ള അവളുടെ വിശ്വസ്തതയും സ്നേഹവും മനസ്സിലാക്കലും അവളെ മികച്ച ജീവിത പങ്കാളിയാക്കുന്നു. അവർ  ഭർത്താവിന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക മാത്രമല്ല, വീട്ടിൽ എല്ലായ്പ്പോഴും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News