എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം മുന്നോട്ട് പോകണമെന്നില്ല. ജീവിതമായാൽ സന്തോഷവും ദുഃഖവും ഒരുപോലെ ഉണ്ടാകും. ചിലർ ജീവിതത്തിൽ എല്ലാ സമയവും സന്തോഷം മാത്രം ആഗ്രഹിക്കുന്നു. എന്നാൽ അത് എപ്പോഴും സംഭവിക്കണമെന്നില്ല. അങ്ങനെ വരുമ്പോൾ ഇക്കൂട്ടർ ശുഭാപ്തി വിശ്വാസമില്ലാത്ത ആളുകളാകുന്നു. ജീവിതത്തിൽ ഒരിക്കൽ നല്ലത് സംഭവിക്കും എന്ന ചിന്ത ഇവരിൽ നിന്ന് ഇല്ലാണ്ടാകും. ദോഷൈകദൃക് ആയിമാറും ഇവർ. ഇത്തരക്കാരിൽ പോസിറ്റിവിറ്റി വർധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പലപ്പോഴും നിരാശ മാത്രം ഉണ്ടാകുന്ന അത്തരം ചില രാശികളെ പരിചയപ്പെടാം.
മകരം - പൊതുവേ, മകരം രാശിക്കാർ പ്രായോഗികവും ഉത്തരവാദിത്തമുള്ളവരുമാണ്. വളരെ വലിയ ലക്ഷ്യങ്ങളുള്ളവരാണിവർ. എന്നാൽ പരാജയപ്പെടുമോ എന്ന പേടി ഉടലെടുക്കുന്നതോടെ ഇവരിൽ അശുഭാപ്തി ചിന്തകളും വരുന്നു.
വൃശ്ചികം - ഈ രാശിക്കാർ തീവ്രതയുള്ളവരും വികാരങ്ങൾ നിറഞ്ഞവരുമാണ്. എന്നാൽ ചിലപ്പോൾ അമിതമായ വൈകാരികത അവരെ അശുഭാപ്തി ചിന്തയിലേക്ക് നയിച്ചേക്കാം. ഈ രാശിചക്രത്തിലെ ആളുകൾ മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെയും സംശയിക്കുന്നു. അതിനാൽ നിരാശയാണ് ഇത്തരക്കാരിൽ എപ്പോഴും ആധിപത്യം പുലർത്തുന്നത്.
Also Read: Saturn Retrograde 2023: വരുന്ന ഒരു മാസക്കാലം അടിപൊളി നേട്ടങ്ങൾ; ഈ രാശിക്കാർക്ക് സുവർണ്ണ നാളുകൾ
കന്നി - കന്നി രാശിക്കാർ ചെറിയ കാര്യങ്ങൾ പോലും വളരെയധികം ശ്രദ്ധിക്കുന്നവരാണ്. എന്നാൽ ചില കാര്യങ്ങൾ അവരുടെ വഴിക്ക് നടക്കാതെ വരുമ്പോൾ അവരിൽ അശുഭാപ്തി ചിന്തകൾ ഉണ്ടാകുന്നു. ഈ രാശിക്കാർ അമിതമായി ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യുന്നു.
ഇടവം - ഇടവം രാശിക്കാർ ചില സമയങ്ങളിൽ ശാഠ്യക്കാരായിരിക്കും. ഈ ശാഠ്യം അവരെ അശുഭാപ്തി ചിന്തയിലേക്ക് നയിക്കുന്നു. ചിലപ്പോൾ ഈ രാശിചക്രത്തിലെ ആളുകളും മാറ്റത്തെ എതിർക്കുന്നു. അതിനാലാണ് അവരിൽ നിരാശ കൂടുതൽ പ്രബലമാകുന്നത്.
കർക്കടകം - കർക്കടക രാശിക്കാർ വളരെ സെൻസിറ്റീവായിട്ടുള്ള ആളുകളാണ്. എന്നാൽ ചിലപ്പോൾ അവരുടെ ഈ അനുകമ്പയുള്ള സ്വഭാവം അവരെ കൂടുതൽ അശുഭാപ്തിവിശ്വാസികളാക്കിയേക്കാം. ഈ രാശിക്കാർ ഭൂതകാലത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നു. അത് അവരുടെ ജീവിതത്തെയും ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...