ന്യൂഡൽഹി : ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2023 ഏപ്രിൽ 10 ന് രാവിലെ 07.05 മുതൽ 12.29 വരെ ആയിരിക്കും.ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും. രാശിചക്രത്തിൽ ഇതിന്റെ ചില ഫലങ്ങൾ കാണാൻ കഴിയും. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം കൂടി ആയതിനാൽ ഇത് പല രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങലാണ് നൽകുന്നത്.
ഗ്രഹണം മൂന്ന് രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമാണെന്ന് തെളിയിക്കും, അഞ്ച് രാശിക്കാർക്ക് ഇത് ദോഷകരമാണ്. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏത് രാശിചിഹ്നങ്ങളുടെ ജീവിതത്തിൽ ചെലുത്തുമെന്ന് പരിശോധിക്കാം. സൂര്യഗ്രഹണം മൂലം ഈ രാശിക്കാരുടെ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകും
1. മേടം രാശി
വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം മേടം രാശിക്ക് നല്ലതല്ല. നിങ്ങൾക്ക് ധനനഷ്ടം ഉണ്ടായേക്കാം. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ജോലിയിൽ പുരോഗതിയില്ലാത്തതിനാൽ മനസ്സ് അസ്വസ്ഥമാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
2. ഇടവം
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.നിങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക വശം മുമ്പത്തേക്കാൾ ശക്തമാകും.
3. മിഥുനം
മിഥുന രാശിക്കാർക്ക് പെട്ടെന്ന് ധനലാഭം ഉണ്ടാകും. ജോലികളിൽ വിജയം കൈവരിക്കും. സംവാദം ഒഴിവാക്കുക.
4. ചിങ്ങം
ചിങ്ങം രാശിക്കാർക്ക് സൂര്യഗ്രഹണം മാനസിക പിരിമുറുക്കം നൽകും. നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങൾക്ക് ജോലിയിൽ വിജയം ലഭിക്കില്ല.
5. കന്നി രാശി
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം കന്നി രാശിക്കാരെ കുഴപ്പത്തിലാക്കും. ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് ഒഴിവാക്കുക. ശത്രുക്കൾക്ക് നിങ്ങളെ ഭരിക്കാൻ കഴിയും. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്ര ഒഴിവാക്കുക.
6. വൃശ്ചിക രാശി
സൂര്യഗ്രഹണം വൃശ്ചിക രാശിക്കാർക്ക് നല്ലതല്ല. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. ശ്രദ്ധയോടെ വാഹനം ഓടിക്കുക. ക്ഷമയോടെ പ്രവർത്തിക്കുക.
7.ധനു
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ധനു രാശിക്കാർക്ക് ബിസിനസിൽ ലാഭം സമ്മാനിക്കും. ജോലിയിൽ സ്ഥാനമാനങ്ങൾ വർദ്ധിക്കും. സാമ്പത്തിക രംഗത്ത് മുമ്പത്തേക്കാൾ പുരോഗതി ഉണ്ടാകും. ജീവിതം സന്തോഷകരമാകും.
8. മകരം:
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മകരം രാശിക്കാർക്ക് നെഗറ്റീവ് ആണ്. ക്ഷമയോടെ കാത്തിരിക്കുക. നിങ്ങൾക്ക് പുതിയ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...