വേദഗ്രന്ഥങ്ങൾ അനുസരിച്ച്, ഒമ്പത് ഗ്രഹങ്ങളും തങ്ങളുടെ രാശിയെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഒരു വർഷത്തിൽ 12 തവണ വ്യത്യസ്ത രാശികൾ മാറുന്നു. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യദേവൻ. തൊഴിൽ, പിതൃത്വം, ആത്മാവ് എന്നിവയുടെ ഘടകമായി സൂര്യൻ കണക്കാക്കപ്പെടുന്നു.
മെയ് 15 ന് രാവിലെ 11.32ന് സൂര്യൻ ഇടവ രാശിയിൽ പ്രവേശിക്കുന്നു. മെയ് 15 തിങ്കളാഴ്‌ച സൂര്യൻ ഇടവ രാശിയിലേക്ക് നീങ്ങും. അതിന്റെ ഫലമായി നാല് രാശിക്കാർ ഭാഗ്യം ഉണ്ടാകും. കുംഭം, ചിങ്ങം, കന്നി, കർക്കടകം എന്നിവയാണ് സൂര്യൻ ഇടവ രാശിയിൽ പ്രവേശിക്കുന്നത് ഗുണം ചെയ്യുന്ന നാല് രാശിക്കാർ.
കുംഭം
സൂര്യൻ നിങ്ങളുടെ ജാതകത്തിലെ നാലാമത്തെ ഭാവത്തിലേക്ക് കടക്കാൻ പോകുന്നു. അതിന്റെ ഫലമായി തൊഴിലിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഈ സമയം നല്ലതാണ്. ഒരു മാസത്തിനുള്ളിൽ വാഹനമോ ഭൂമിയോ വാങ്ങാനുള്ള സാധ്യതയുണ്ട്. കടം വാങ്ങിയ പണം തിരികെ കിട്ടുകയും ചെയ്യും.
ALSO READ: Grah Gochar 2023: 18 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, ലഭിക്കും വൻ പുരോഗതിയും നേട്ടവും
ചിങ്ങം
നിങ്ങളുടെ ജാതകത്തിൽ പത്താം ഭാവത്തിൽ സൂര്യൻ സഞ്ചരിക്കുന്നു. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. തൊഴിൽപരമായ പുരോഗതിക്കും സ്ഥാനക്കയറ്റത്തിനും അവസരമുണ്ട്. സൂര്യൻ ഇടവ രാശിയിൽ സംക്രമിക്കുന്നതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും.
കന്നി
കന്നിരാശിയിൽ സൂര്യൻ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുന്നു. ഈ മാറ്റത്തിന്റെ ഫലമായി, സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനം വർധിക്കും. ആത്മീയതയിലുള്ള നിങ്ങളുടെ താൽപ്പര്യം വർധിക്കുകയും മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോകാനുള്ള അവസരമുണ്ടാകും.
കർക്കടകം
കർക്കടകം രാശിയുടെ ജാതകത്തിന്റെ അധിപൻ സൂര്യനാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും. ജോലി മാറാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. മറ്റ് സ്ഥലങ്ങളിൽ നിന്ന് കൂടുതൽ മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും. കരിയറിൽ പുരോഗതിയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...