ശ്രാവണ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കടാക്ഷം

Lakshmi Blessings in Sawan Month 2022: ശ്രാവണ മാസം മഹാദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല സമയമാണ്. ഈ മാസം മഹാദേവനോടൊപ്പം ലക്ഷ്മി ദേവിയും ചില രാശികളിൽ കൃപ ചൊരിയും.   

Written by - Ajitha Kumari | Last Updated : Jul 15, 2022, 01:44 PM IST
  • ശ്രാവണ മാസം ആരംഭിച്ചു
  • ഈ സമയം മഹാദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല സമയമാണ്
  • ഈ മാസം മഹാദേവനോടൊപ്പം ലക്ഷ്മി ദേവിയും ചില രാശികളിൽ കൃപ ചൊരിയും
ശ്രാവണ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കടാക്ഷം

Lakshmi Blessings in Sawan Month 2022: ശ്രാവണ മാസം ആരംഭിച്ചു.  ഈ സമയം മഹാദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള ഏറ്റവും നല്ല സമയമാണ്. ഈ മാസം മഹാദേവനോടൊപ്പം ലക്ഷ്മി ദേവിയും ചില രാശികളിൽ കൃപ ചൊരിയും.  അതിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗ്യ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ധനലാഭമുണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമാണ്. ജ്യോതിഷ പ്രകാരം ഇവർക്ക്ധാരാളം പണം ലഭിക്കുന്ന മാസമാണ്.  തർക്കങ്ങൾ പരിഹരിക്കപ്പെടും. അവസരം ലഭിക്കുമ്പോൾ ആവശ്യക്കാരെ സഹായിക്കുക. 

Also Read: സൂര്യൻ ചന്ദ്ര രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും! 

തുലാം (Libra):  ഈ സമയം തുലാം രാശിക്കാർക്ക് സ്ഥാനം, പണം, സ്ഥാനമാനങ്ങൾ എന്നിവ കൊണ്ടുവരും. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ധനം ലഭിക്കും. ദേവിയുടെ കൃപയാൽ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും മികച്ച രീതിയിൽ ചെയ്യാൻ കഴിയും. നന്നായി സംസാരിക്കുന്നതിലൂടെ നിങ്ങൾക്ക് പല കാര്യങ്ങളും എളുപ്പത്തിൽ നടക്കും. ധാരാളം സമ്പത്ത് ലഭിക്കും.

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്കും ഈ മാസം ധാരാളം  സന്തോഷം നൽകും. ഇവർക്ക് പ്രതീക്ഷിക്കാതെ ധന ലാഭമുണ്ടാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിൽ വിജയമുണ്ടാകും. 

Also Reaed: Shukra Gochar 2022: ശുക്രൻ മിഥുന രാശിയിൽ: ഈ രാശിക്കാരുടെ ജീവിതം മാറിമറിയും! ലഭിക്കും വൻ പുരോഗതി

ധനു (Sagittarius): ധനു രാശിക്കാരോട് ലക്ഷ്മിദേവി നല്ല രീതിയിൽ കൃപ ചൊരിയും.  ധനലാഭമുണ്ടാകും.  വലിയ പണം ഉണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലിയോ  അല്ലെങ്കിൽ പ്രമോഷനോ ലഭിക്കും. വരുമാനം വർദ്ധിക്കും. വസ്തു വാങ്ങാനുള്ള പദ്ധതി പൂർത്തീകരിക്കും. പുതിയ ജോലി തുടങ്ങുന്നതിനും ഈ മാസം നല്ലതാണ്.

മീനം (Pisces): മീനരാശിക്കാർക്ക് ശുഭവാർത്തകൾ കൊണ്ടുവരുന്നതാണ് സാവൻ മാസം. നല്ല വിവരങ്ങൾ ലഭിക്കുന്നതിലൂടെ നിങ്ങൾക്ക് ആവേശം അനുഭവപ്പെടും. പണം ഗുണം ചെയ്യും. മുടങ്ങിയ പണം ലഭിക്കും. ഒരു കാർ വാങ്ങാം. ആളുകളെ സഹായിക്കാനോ സംഭാവന ചെയ്യാനോ ഉള്ള അവസരം നഷ്ടപ്പെടുത്തരുത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News