Surya Rashi Parivartan 2024: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യന്റെ രാശിമാറ്റം വളരെ മഹത്വപൂർവ്വമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിൽ സൂര്യന്റെ സ്ഥിതി ശുഭ സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ ദഹനത്തിന് ഒരു കുറവും ഉണ്ടാകില്ല. രണ്ടു ദിവസത്തിന് മുൻപ് അതായത് മാർച്ച് 14 ന് സൂര്യൻ രാശി മാറിയിരിക്കുകയാണ്.
വ്യാഴ രാശിയായ മീനത്തിലാണ് സൂര്യൻ എത്തിയിരിക്കുന്നത് ഇത് ഏപ്രിൽ 14 വരെ തുടരും. ശേഷം സൂര്യൻ രാശിമാറും. സൂര്യന്റെ ഈ രാശിമാറ്റത്തിലൂടെ ചില രാശിക്കാർക്ക് പദവിയും ആദരവും വർധിക്കും. എന്നാൽ ചില രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. സൂര്യന്റെ രാശിമാറ്റത്തിലൂടെ വരുന്ന 27 ദിവസം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയും ആരൊക്കെ സൂക്ഷിക്കണം അറിയാം...
Also Read:
ഇടവം (Taurus): മീനരാശിയിലെ സൂര്യന്റെ പ്രവേശനം ഇടവ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. നടക്കില്ലെന്ന് വിചാരിച്ച കാര്യങ്ങൾ നടക്കും. ജോലിയിൽ നിരവധി ടാസ്കുകൾ ലഭിച്ചേക്കാം അതെല്ലാം നിങ്ങൾക്ക് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിക്കാര്യത്തിൽ ഒരു വിദേശ യാത്രയ്ക്ക് യോഗമുണ്ട്. സന്താനങ്ങളിൽ നിന്നും നല്ലൊരു വാർത്ത കേൾക്കാൻ യോഗമുണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
കന്നി (Virgo): ഈ രാശിക്കാർക്കും സൂര്യന്റെ രാശിമാറ്റം വളരെ നല്ലതായിരിക്കും. വ്യാപാര മേഖലയിൽ വിദേശത്തുനിന്നും നല്ലൊരു ഡീൽ ലഭിച്ചേക്കാം. ജീവിതപങ്കാളിയുമായി ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ ഈ സമയം മാറിക്കിട്ടും. സൂര്യന്റെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും.
Also Read:
കുംഭം (Aquarius): കുംഭം രാശിക്കാർക്കും സൂര്യ മാറ്റം വളരെ ഉപയോഗപ്രദമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുന്നത്തേതിൽ നിന്നും ഉയർച്ചയുണ്ടാകും. ചിലവും കൂടും അതുകൊണ്ടുതന്നെ ചെലവുകളുടെ ബജറ്റ് തയ്യാറാക്കുക. ഈ സമയം പുതിയ കാര്യങ്ങൾ തുടങ്ങുന്നതും നല്ലതായിരിക്കും.
ഈ രാശിക്കാർ സൂക്ഷിക്കുക
സൂര്യന്റെ രാശിമാറ്റത്തിലൂടെ സൂക്ഷിക്കേണ്ട രാശികളാണ് ചിങ്ങം വൃശ്ചികം രാശിക്കാർ. ഈ സമയം ഇവർക്ക് അത്ര നല്ലതല്ല. ഇവരുടെ സാമ്പത്തികസ്ഥിതി കുറച്ചു മോശമായേക്കാം. ധനനഷ്ടം ഉണ്ടായേക്കാം. നെഗറ്റിവ് ചിന്താഗതികൾ കൂടും. ഇണയുമായി പ്രശ്നങ്ങൾക്ക് തുടക്കമായേക്കാം. ആരോഗ്യവും മോശമായേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy