Budh Surya Yuti: ബുധ-സൂര്യ സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ

Budhaditya Rajayoga: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം മനുഷ്യജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും.  ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിന്റെ രാശി മാറും. ഇത് 12 രാശികളെയും ബാധിക്കും.

Written by - Ajitha Kumari | Last Updated : Sep 14, 2023, 02:38 PM IST
  • ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിന്റെ രാശി മാറും
  • ഇത് 12 രാശികളെയും ബാധിക്കും
  • ഗ്രഹങ്ങളുടെ രാജാവെന്നാണ് സൂര്യനെ കണക്കാക്കുന്നത്
Budh Surya Yuti: ബുധ-സൂര്യ സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗം;  ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ

Budh Surya Yuti: ഗ്രഹങ്ങളുടെ രാജാവെന്നാണ് സൂര്യനെ കണക്കാക്കുന്നത്. ഇതുമൂലം ചില രാശിക്കാര്‍ക്ക് സൂര്യന്റെ രാശിമാറ്റം നല്ല ഫലങ്ങള്‍ നൽകും. എന്നാല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിയും വരും. സെപ്റ്റംബര്‍ 17 ന് സൂര്യന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിക്കും. ഇവിടെ ബുധൻ നേരത്തെ തന്നെയുണ്ട്.   ഇതിലൂടെ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഈ യോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുന്നതെന്ന് നമുക്ക് അറിയാം...

ജ്യോതിഷപ്രകാരം ആദിത്യന്‍ എന്നാല്‍ സൂര്യന്‍ എന്നാണ് അര്‍ത്ഥം. സൂര്യനും ബുധനും ജാതകത്തില്‍ ഒരുമിച്ചു വരുമ്പോഴാണ് ബുധാദിത്യയോഗം രൂപപ്പെടുന്നത്. ബുധാദിത്യയോഗം ജാതകത്തില്‍ ഉള്ളവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.  ഇതിലൂടെ അയാൾക്ക് ജീവിതത്തില്‍ എല്ലാ സുഖങ്ങളും ലഭിക്കും.

Also Read: Vinayaka Chaturthi: 300 വര്‍ഷങ്ങള്‍ക്ക് ശേഷം വിനായക ചതുര്‍ത്ഥിയില്‍ അപൂര്‍വ യോഗം; ഈ രാശിക്കാർ മിന്നിതെളിയും!

മേടം (Aries): മേടം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിലൂടെ ധാരാളം ശുഭഫലങ്ങൾ ലഭിക്കും. മേടം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഈ സമയം ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യത, വിയരുടെ സമ്പത്തും സന്തോഷവും വര്‍ദ്ധിക്കും,  ഈ സമയത്ത് നിങ്ങള്‍ക്ക് പണത്തിന് ക്ഷാമമുണ്ടാകും, മേടം രാശിക്കാരുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. ബിസിനസ്സില്‍ ധാരാളം ലാഭം ഉണ്ടാകും, ശമ്പളം ഈ സമയം വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്.

കര്‍ക്കടകം (Cancer): കര്‍ക്കടക രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിലൂടെ അടിപൊളി നമേറ്റങ്ങൾ ലഭിക്കും. ഇവരുടെ വരുമാനം ഈ സമയത്ത് വര്‍ദ്ധിക്കും. കരിയറിൽ പുരോഗതിയുടെ പുത്തന്‍ പാത തുറക്കും. ഈ സമയത്ത് നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ലാഭമുണ്ടാക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികളില്‍ നിങ്ങള്‍ക്ക് വലിയ വിജയം നൽകും. കര്‍ക്കടക രാശിക്കാരുടെ ആരോഗ്യം ഈ സമയം മികച്ചതായിരിക്കും.

Also Read: ശനിയുടെ സഞ്ചാരമാറ്റം ഈ രാശിക്കാർക്ക് നൽകും രാജകീയ ജീവിതം!

ചിങ്ങം (Leo): സൂര്യന്റെ സംക്രമവും ബുധാദിത്യ രാജയോഗവും ചിങ്ങം രാശിക്കാർക്കും ശുഭകരമായിരിക്കും. ഇതിലൂടെ ഇവരുടെ കരിയറില്‍ വിജയത്തിനും ബിസിനസ്സില്‍ ലാഭത്തിനും സാധ്യതയുണ്ട്. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യത, വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യത, പൂര്‍വ്വിക സ്വത്തില്‍ നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വ്യാപാരികള്‍ക്ക് സമയം അനുകൂലമായിരിക്കും, സാമ്പത്തിക നേട്ടത്തിന് സാധ്യതയുക്കാൻ സാധ്യത.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

തുലാം (Libra): ബുധാദിത്യ രാജയോഗത്തിന്റെ സ്വാധീനത്താല്‍ തുലാം രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ സമയം നിങ്ങൾക്ക് വിജയത്തിലേക്കുള്ള എല്ലാ തടസ്സങ്ങളും നീങ്ങും. ദാമ്പത്യജീവിതത്തില്‍ ഇണയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കടങ്ങളില്‍ നിന്ന് മുക്തനാകും. സാമ്പത്തികസ്ഥിതി ശക്തിപ്പെടും. തുലാം രാശിക്കാര്‍ക്ക് ഈ സമയം എല്ലാ കാര്യങ്ങൾക്കും വളരെ പോസിറ്റീവായിരിക്കും.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

ധനു (Sagittarius): ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും.  ഇതിലൂടെ ഇവർക്ക് പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കപ്പെടും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, വ്യവസായികള്‍ക്ക് ഇത് നല്ല സമയമാണ്, സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യത, സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ബിസിനസ്സില്‍ വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർധനവും ഉണ്ടാകും.  വസ്തുവകകളില്‍ നിന്ന് നേട്ടം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News