Vinayaka Chaturthi: 300 വര്‍ഷങ്ങള്‍ക്ക് ശേഷം വിനായക ചതുര്‍ത്ഥിയില്‍ അപൂര്‍വ യോഗം; ഈ രാശിക്കാർ മിന്നിതെളിയും!

Ganesha Chaturthi 2023: ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഭദ്രപാദ മാസത്തിലെ ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥിയെയാണ് വിനായക ചതുർത്ഥി അല്ലെങ്കിൽ ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്.

Written by - Ajitha Kumari | Last Updated : Sep 14, 2023, 01:44 PM IST
  • ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥിയാണ് വിനായക ചതുർത്ഥി
  • ഗണേശ ചതുര്‍ത്ഥി ദിനം മുതല്‍ 10 ദിവസം വരെ ഭക്തരുടെ വീടുകളില്‍ ഗണപതി വിഗ്രഹങ്ങള്‍ സ്ഥാപിക്കും
  • ഗണേശ ചതുര്‍ത്ഥിയില്‍ 300 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന അത്ഭുത യോഗം രൂപപ്പെടും
Vinayaka Chaturthi: 300 വര്‍ഷങ്ങള്‍ക്ക് ശേഷം വിനായക ചതുര്‍ത്ഥിയില്‍ അപൂര്‍വ യോഗം; ഈ രാശിക്കാർ മിന്നിതെളിയും!

Vinayaka Chaturthi 2023: ജ്യോതിഷ പ്രകാരം ഈ വര്‍ഷം ഗണേശ ചതുര്‍ത്ഥിയില്‍ ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന ഒരു അത്ഭുതകരമായ യോഗം രൂപപ്പെടും.  അതായത് ഇത്തവണ ഗണേശ ചതുര്‍ത്ഥി നാളില്‍ ബ്രഹ്‌മയോഗം, ശുക്ലയോഗം തുടങ്ങിയ ചില ഐശ്വര്യ യോഗങ്ങളും രൂപപ്പെടുന്നു. ഗണേശ ചതുര്‍ത്ഥി ദിനം മുതല്‍ 10 ദിവസം വരെ ഭക്തരുടെ വീടുകളില്‍ ഗണപതി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ആരാധിക്കുകയും ചെയ്യാറുണ്ട്. ഈ സമയം ഈ മൂന്ന് രാശിയിലുള്ളവരുടെ ഭാഗ്യം തെളിയും.  ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: ശനിയുടെ സഞ്ചാരമാറ്റം ഈ രാശിക്കാർക്ക് നൽകും രാജകീയ ജീവിതം!

മേടം (Aries): വിനായക ചതുര്‍ത്ഥി നാളില്‍ മേടം രാശിക്കാരുടെ ജീവിതത്തില്‍ പല തരത്തിലുള്ള സന്തോഷങ്ങള്‍ വന്നുചേരുമെന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് ഈ സമയം നല്ല വാര്‍ത്തകള്‍ ലഭിക്കും, വസ്തുവകകളില്‍ നിക്ഷേപിക്കാന്‍ വളരെ അനുകൂലമായ സമയമാണ്, ബിസിനസ്സില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും.

മിഥുനം (Gemini): മിഥുനം രാശിക്കാര്‍ക്കും വിനായക  ചതുര്‍ത്ഥി ശുഭ ഫലങ്ങൾ നൽകും. ഭാഗ്യം ഈ സമയം മാറിമറിയും. വൻ സമ്പത്ത് ലഭിക്കാൻ സാധ്യത. ജോലിയിലും ബിസിനസ്സിലും വളര്‍ച്ചയുണ്ടാകും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. പങ്കാളിയുമായുള്ള സ്‌നേഹം വര്‍ധിക്കും.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

മകരം (Capricorn):  ഇത്തവണത്തെ വിനായക ചതുര്‍ത്ഥിയോടെ മകരം രാശിക്കാരുടെ സമയവും തെളിയും.  ഇവർക്ക് ഈ സമയം ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും, ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News