Solar Eclipse: 4 ദിവസത്തിന് ശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ച യാണ്. അന്നേ ദിവസം തന്നെയാണ് അമാവാസ്യയും വരുന്നത്.  ശനിയാഴ്ച തെക്ക്,പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളില്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25 ന് നടക്കും.  സൂര്യഗ്രഹണം ജ്യോതിഷവുമായി ബന്ധപ്പെട്ട വളരെ പ്രധാന ദിനമാണ്.

Written by - Ajitha Kumari | Last Updated : Apr 26, 2022, 12:48 PM IST
  • ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ചയാണ്
  • അന്നേ ദിവസം തന്നെയാണ് ശനി അമാവാസ്യയും വരുന്നത്
Solar Eclipse: 4 ദിവസത്തിന് ശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം

Solar Eclipse Date And Time: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ച യാണ്. അന്നേ ദിവസം തന്നെയാണ് അമാവാസ്യയും വരുന്നത്.  ശനിയാഴ്ച തെക്ക്,പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളില്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25 ന് നടക്കും.  സൂര്യഗ്രഹണം ജ്യോതിഷവുമായി ബന്ധപ്പെട്ട വളരെ പ്രധാന ദിനമാണ്.

Also Read: Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!

എല്ലാ മാസവും കൃഷ്ണപക്ഷത്തിന്റെ പതിനഞ്ചാം ദിവസമാണ് അമാവാസി. ഈ തീയതിയിൽ കൃഷ്ണ പക്ഷം അവസാനിക്കുകയും അടുത്ത തീയതി മുതൽ ശുക്ല പക്ഷം ആരംഭിക്കുകയും ചെയ്യുന്നു. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഈ സമയം സൂര്യന്‍ ഭാഗികമായി മറക്കപ്പെടുന്ന അവസ്ഥയുണ്ടാകും. സൂര്യനും ചന്ദ്രനും ഒരു ദിശയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. ജ്യോതിഷത്തിൽ ഈ ദിനത്തെ  മോശമായാണ് കണക്കാക്കുന്നത്.  ഈ ദിനത്തിൽ ചന്ദ്രൻ സൂര്യനെ മൊത്തത്തിലല്ല ഭാഗികമായി മാത്രം വലയത്തിലാക്കുന്നു അതുകൊണ്ടുതന്നെ ഭാഗിക സൂര്യഗ്രഹണമാണ് സംഭവിക്കുന്നതും. ശരിക്കും പറഞ്ഞാൽ ഇത്തവണ ഇന്ത്യയിൽ ഗ്രഹണം കാണില്ല അതായത് ഇന്ത്യയിൽ ദൃശ്യമാവില്ലയെന്ന് അർത്ഥം. ഈ സൂര്യ ഗ്രഹണം ഏപ്രിൽ 30 ന് അർദ്ധരാത്രി 12:15 മുതൽ പുലർച്ചെ 4:07 വരെയാണ് നടക്കുന്നത്.

Also Read: Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..!

ഒരു വർഷത്തിൽ സാധാരണ അഞ്ച് ഗ്രഹണമാണ് സംഭവിക്കുന്നത് എന്നാൽ ഈ വർഷം നാല് ഗ്രഹണമാണ് സംഭവിക്കുന്നത്. ഈ സമയം രാശിപ്രകാരം പല മാറ്റങ്ങളും എല്ലാവരിലും ഉണ്ടാകും എന്നൊരു വിശ്വാസമുണ്ട്. എന്തായാലും ഈ വർഷത്തെ എല്ലാ ഗ്രഹണങ്ങളും ഭാഗികമായി നടക്കുന്നതായതിനാൽ ഇതിൽ സുതക് നിയമങ്ങൾ പാലിക്കപ്പെടണമെന്നില്ല. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News