Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!

Surya Grahan April 2022: സൂര്യഗ്രഹണ സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ ഗർഭിണികളോടും ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കണമെന്നും പറയാറുണ്ട്.

Written by - Ajitha Kumari | Last Updated : Apr 18, 2022, 02:46 PM IST
  • സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്
  • ചില കാര്യങ്ങൾ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു
  • ഗർഭിണികളോടും ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കണമെന്നും പറയാറുണ്ട്
Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!

Surya Grahan 2022 Do's and Don'ts: സൂര്യഗ്രഹണം (Surya Grahan) എന്നുപറയുന്നത് ഇത്തരമൊരു പ്രതിഭാസമാണ് അത് ശാസ്ത്രം, മതം, ജ്യോതിഷം എന്നിവയിലെല്ലാത്തിലും വളരെ പ്രാധാന്യമുള്ളതാണ്.  2022 ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 30 ന് സംഭവിക്കും. ഇതോടൊപ്പം അന്നേ ദിവസം Shani Amavasya യും വരുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രഹണത്തിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.

ഈ സമയത്ത് ചില മുൻകരുതലുകൾ എടുക്കേണ്ടത് വളരെ പ്രധാനമാണ്.  അല്ലെങ്കിൽ ജീവിതത്തിൽ ചില ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം എന്നാണ് പറയുന്നത്. ഏപ്രിൽ 30 ന് അർദ്ധരാത്രി 12:15 മുതൽ പുലർച്ചെ 04:08 വരെയാണ് ഈ ഗ്രഹണം സംഭവിക്കുന്നത്. 

Also Read: ഇന്ന് ഇടവം രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനവർഷവും; കർക്കടകം രാശിക്കാർ ശ്രദ്ധിച്ചു സംസാരിക്കുക! 

ഗ്രഹണ സമയത്ത് എന്ത് ചെയ്യാം (what to do during eclipse)

>> ഭക്ഷണത്തിലും വെള്ളത്തിലും തുളസിയിലകൾ ഇടുക. അതുവഴി ഗ്രഹണത്തിന്റെ നെഗറ്റിവ് എനർജി അതിൽ വരില്ല.  മാത്രമല്ല ഗ്രഹണത്തിനുശേഷം അവ കഴിക്കാനും കഴിയും.

>> വീടിനുള്ളിലെ പൂജാമുറി അടച്ചിടുക.  

>> ഗ്രഹണ സമയത്ത് പരമാവധി സമയവും ആരാധനയിൽ മുഴുകുക. 
>> ഗ്രഹണശേഷം കുളിക്കുക. ആനി ദിവസം ദാനം ചെയ്യുക. 

Also Read: Shani Gochar: രണ്ടര വർഷത്തിന് ശേഷം ശനിയുടെ രാശിമാറ്റം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും

ഗ്രഹണ സമയത്ത് ഈ ജോലി ചെയ്യരുത് (Do not do this work during eclipse)

>> ഗ്രഹണ സമയത്ത് നെഗറ്റീവ് എനർജി വർദ്ധിക്കും, അതിനാൽ ഈ സമയത്ത് മംഗളകരമായ ജോലികൾ ചെയ്യാൻ പാടില്ല.

>> ഗ്രഹണ സമയത്ത് സൂചിയിൽ നൂൽ കോർക്കുന്നത് നിരോധിച്ചിരിക്കുന്നു.
>> സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ല.  മാത്രമല്ല ഒന്നും മുറിക്കാനും പാടില്ല അതായത് കത്തിയുടെ ഉപയോഗം വേണ്ട. 
>> പ്രത്യേകിച്ച് ഗർഭിണികൾ ഈ സമയത്ത് കത്തിയോ കത്രികയോ മൂർച്ചയുള്ള വസ്തുക്കളോ ഉപയോഗിക്കരുത്.
>> ഗ്രഹണ സമയത്ത് യാത്രകൾ ഒഴിവാക്കണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News