ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ

അങ്ങനെ ജപിക്കാവുന്ന ചില മന്ത്രങ്ങളെക്കുറിച്ച് നമുക്കറിയാം.  ഈ മന്ത്രം ജപിക്കുമ്പോള്‍ ശുദ്ധവും വൃത്തിയുമുണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.   

Written by - Ajitha Kumari | Last Updated : May 10, 2021, 06:42 AM IST
  • ജീവിതത്തിലെ ചില ദോഷങ്ങളിൽ പ്രധാനമാണ് ശത്രുദോഷം.
  • ഈ ദോഷങ്ങൾ പൂജകളും വഴിപാടുകളും വഴി മാറ്റാമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്
  • മനമുരുകിയുള്ള പ്രാർത്ഥനയോളം വരില്ല മറ്റൊന്നും
ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ

ജീവിതത്തിലെ ചില ദോഷങ്ങളിൽ പ്രധാനമാണ് ശത്രുദോഷവും.  ഇത് വഴി നമുക്ക് പല ദോഷങ്ങളും ജീവിതത്തില്‍ നേരിടേണ്ടി വരും.  എന്നാൽ ഈ ദോഷങ്ങൾ പൂജകളും വഴിപാടുകളും വഴി മാറ്റാമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. കാരണം മനമുരുകിയുള്ള പ്രാർത്ഥനയോളം വരില്ല മറ്റൊന്നും എന്നാണല്ലോ വിശ്വാസം. 

അങ്ങനെ ജപിക്കാവുന്ന ചില മന്ത്രങ്ങളെക്കുറിച്ച് നമുക്കറിയാം.  ഈ മന്ത്രം ജപിക്കുമ്പോള്‍ ശുദ്ധവും വൃത്തിയുമുണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. ഇതിനായി ആരാധിക്കേണ്ട മൂർത്തിയേയും മന്ത്രവും ചുവടെ ചേർക്കുന്നു..

നരസിംഹം

ഓം നമോഭഗവതേ
നരസിംഹായ നമഃ

ഈ മന്ത്രം 64 ദിവസം 64 തവണ വീതം രണ്ടുനേരം ജപിക്കുന്നത് ഉത്തമം. 

Also Read: മാനസിക സമ്മർദ്ദം അകറ്റാൻ ഈ മന്ത്രം ചൊല്ലുന്നത് ഉത്തമം

സുബ്രഹ്മണ്യന്‍

ഓം വിശാഖായ നമഃ

ഈ മന്ത്രം 64 ദിവസം 48 തവണവീതം രണ്ടുനേരം ജപിക്കുന്നത് ഉത്തമം. 

ഭദ്രകാളി

ഓം രക്തായൈ നമഃ

ഈ മന്ത്രം 108 തവണ രണ്ടുനേരം 12 ദിവസമാണ് ജപിക്കുന്നത് ഉത്തമം. 

ദുര്‍ഗ്ഗ

ഓം ജയദുര്‍ഗ്ഗായെ നമഃ

ഈ മന്ത്രം 48 ദിവസം രണ്ടുനേരം  36 തവണ ജപിക്കുന്നത് ഉത്തമം. 

Also Read: Hanuman Ji Marriage story: ബ്രഹ്മചാരി ആയിരുന്നിട്ടുപോലും ഹനുമാന് വിവാഹം കഴിക്കേണ്ടി വന്നു..? അറിയാം

ശിവന്‍

ഓം നമഃ ശിവായ

ഈ മന്ത്രം 108 വീതം 51 ദിവസം രണ്ടുനേരം ജപിക്കുന്നത് ഉത്തമം. 

വിഷ്ണു

ഓം നമോ ഭഗവതേ
ഗോവിന്ദായ നമഃ

ഈ മന്ത്രം 54 തവണ രണ്ടുനേരം 64 ദിവസം ജപിക്കുന്നത് ഉത്തമം. 

Also Read: ക്ഷേത്രത്തിന് പുറത്തുനിന്ന് ദർശനം നടത്തുന്നതും ഫലപ്രദം

അയ്യപ്പന്‍

ഓം ആര്യായനമഃ

ഈ മന്ത്രം 36 വീതം രണ്ടുനേരം 41 ദിവസം ജപിക്കുന്നത് ഉത്തമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News