Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും

കാമാഖ്യ ക്ഷേത്രം ഏറ്റവും പഴയ ശക്തിപീഠമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഇവിടം കാമാഖ്യ ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. സതി ദേവിയുടെ യോനി ഭാഗം കാമാഖ്യയിൽ പതിച്ചതായിട്ടാണ് പറയപ്പെടുന്നത്.  ഇത് 51 ശക്തി പീഠങ്ങളിൽ ഒന്നാണ്.  വരു അറിയാം നമുക്ക് ഈ നിഗൂഡതകൾ നിറഞ്ഞ ക്ഷേത്രത്തെക്കുറിച്ച്...   

Written by - Ajitha Kumari | Last Updated : Apr 19, 2021, 08:30 AM IST
  • കാമാഖ്യ ക്ഷേത്രം ഏറ്റവും പഴയ ശക്തിപീഠമായി കണക്കാക്കപ്പെടുന്നു.
  • ഇത് 51 ശക്തി പീഠങ്ങളിൽ ഒന്നാണ്.
  • ഇവിടെ ദേവിയെ ആർത്തവ സമയത്ത് ആരാധിക്കുന്ന ക്ഷേത്രമാണിത്.
Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും

കാമാഖ്യ ക്ഷേത്രം ഏറ്റവും പഴയ ശക്തിപീഠമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഇവിടം കാമാഖ്യ ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. സതി ദേവിയുടെ യോനി ഭാഗം കാമാഖ്യയിൽ പതിച്ചതായിട്ടാണ് പറയപ്പെടുന്നത്. അസം സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള നിലഞ്ചൽ കുന്നിലാണ് (Nilanchal hill) സ്ഥിതിചെയ്യുന്നത്.

ഹിന്ദുമതത്തിൽ ഒരു സ്ത്രീയുടെ ആർത്തവ സമയത്ത് അവരെ ശുഭകാര്യമോ അലെങ്കിൽ മതപരമായ ഒരു കാര്യത്തിലും ഇടപ്പെടുത്തില്ല.  എന്നാൽ അസമിൽ ഈ ഒരു ക്ഷേത്രം മാത്രമേയുള്ളൂ സ്ത്രീകൾക്ക് ആർത്തവ സമയത്തും ക്ഷേത്രത്തിനുള്ളിൽ പോകാൻ കഴിയുന്നത്.  ഇത് ആ ക്ഷേത്രമാണ് ഇവിടെ ദേവിയെ  ആർത്തവ സമയത്ത് ആരാധിക്കുന്ന ക്ഷേത്രമാണിത്. അതായത് സ്ത്രീകൾക്ക് അവരുടെ ആർത്തവ സമയത്തും ഈ അമ്പലത്തിൽ പോകാമെന്ന് ചുരുക്കം.  

Also Read: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ പ്രധാന വഴിപാടിനെക്കുറിച്ച് അറിയുമോ?  

സതിദേവിയുടെ യോനി രൂപത്തിനെയാണ് ഇവിടെ ആരാധിക്കുന്നത്

ഹൈന്ദവ വിശ്വാസപ്രകാരം ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിതെന്നാണ് വിശ്വാസം.  പുരാണ കഥയനുസരിച്ച് സതിയുടെ ഭാഗങ്ങൾ അല്ലെങ്കിൽ അവർ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും വീഴുന്നിടത്തെല്ലാം ശക്തി പീഠങ്ങൾ നിലവിൽ വന്നുവെന്നാണ്. 

ഈ ദേവാലയത്തിൽ സതിദേവിയെ യോനി രൂപത്തിൽ ആരാധിക്കുന്നു. ഇവിടെ ദേവിയുടെ വിഗ്രഹമില്ല. ഇവിടെ ഒരു യോനിയുടെ ആകൃതിയിലുള്ള ഒരു ശിലയാണ് ഉള്ളത്.  

വളരെ പ്രത്യേക പ്രസാദമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.  യഥാർത്ഥത്തിൽ മൂന്ന് ദിവസത്തെ ആർത്തവത്തെത്തുടർന്ന് അമ്മയുടെ കൊട്ടാരത്തിൽ ഒരു വെളുത്ത തുണി സൂക്ഷിക്കുകയും ശേഷം മൂന്നു ദിനം കഴിഞ്ഞ് ദേവിയുടെ നട തുറക്കുമ്പോൾ ആ വെള്ള തുണി ചുവന്ന നിറത്തിൽ കുതിർന്നിരിക്കുകയാകും.    ഇതാണ് പ്രസാദമായി ഭക്തർക്ക് നൽകുന്നത്.  

സതി ദേവിയുടെ ആർത്തവ തുണി വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. 51 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. അമ്മയുടെ എല്ലാ ശക്തി പീഠങ്ങളിൽ നിന്നും കാമാഖ്യ ശക്തിപീഠമാണ് ഏറ്റവും മികച്ചത്. ഈ തുണിയെ അംബുവച്ചി തുണി എന്ന് വിളിക്കുന്നു. ഭക്തർക്ക് പ്രസാദമായിട്ടാണ് ഇത് നൽകുന്നത്. 

Also Read: Goddess Lakshmi Photo: സമ്പത്തിനും സന്തോഷത്തിനും വേണ്ടി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ സൂക്ഷിക്കണമെന്ന് അറിയാമോ?

ഇന്നും മൃഗങ്ങളെ ബലിയർപ്പിക്കുന്ന രാജ്യത്തെ ചുരുക്കം ചില ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രത്തിന് സമീപം ഒരു കുളമുണ്ട് ഇവിടെ ദുർഗാ ദേവിയെ അഞ്ച് ദിവസത്തേക്ക് ആരാധിക്കുന്നു, കൂടാതെ ആയിരക്കണക്കിന് ഭക്തർ ഇവിടെ ദർശനം നടത്താനായി എത്തിച്ചേരാറുണ്ട്. ഈ ക്ഷേത്രത്തിൽ ആടുകൾ, ആമകൾ, എരുമകൾ എന്നിവയുടെ ബലിയർപ്പിക്കുന്നു, കൂടാതെ ചിലർ കാമാഖ്യ ദേവി ക്ഷേത്രത്തിലേക്ക് പ്രാവുകളും മത്സ്യവും കരിമ്പും സമർപ്പിക്കുന്നു. 

അതേസമയം പുരാതന കാലത്ത് മനുഷ്യ ശിശുക്കളെയും ഇവിടെ ബലിയർപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു, എന്നാൽ കാലത്തിയനനുസരിച്ച് ഈ രീതി മാറിയിരിക്കുന്നു. ഇവിടെ മൃഗങ്ങളുടെ ചെവിയുടെ തൊലിയുടെ ചില ഭാഗം ഒരു ബലി ചിഹ്നമായി സമർപ്പിക്കുന്നു. മാത്രമല്ല ഈ മൃഗങ്ങളെ അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു.  

അമ്മ കാമാഖ്യയുടെ വിശുദ്ധ വാസസ്ഥാനം തന്ത്ര മന്ത്രത്തിന് പേരുകേട്ടതാണ്. എല്ലാ ആഗ്രഹങ്ങളും ഈ സിദ്ധപീഠത്തിൽ നിറവേറ്റപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടാണ് ഈ ക്ഷേത്രത്തെ കാമാഖ്യ എന്ന് വിളിക്കുന്നത്. മുനിമാരുടെയും അഗോറികളുടെയും ഒഴുക്ക് ഇവിടെയുണ്ട്. ക്ഷേത്രത്തിൽ തന്ത്ര-മന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോ സ്ഥലത്തും നിങ്ങൾക്ക് കാണാൻ കഴിയും.  അഗോരിയും തന്ത്ര മന്ത്രവും ചെയ്യുന്ന ആളുകൾ ഇവിടെ നിന്ന് ഇവ എടുത്തുകൊണ്ട് പോകുന്നു.  

കാമാഖ്യ ക്ഷേത്രത്തിന്റെ ചരിത്രം

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് കാമാഖ്യ ക്ഷേത്രം. സ്വാഭാവികമായും നൂറ്റാണ്ടുകളുടെ ചരിത്രവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എട്ടാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ ചരിത്രമനുസരിച്ച് ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടിൽ ഒരിക്കൽ നശിപ്പിക്കപ്പെട്ടു. ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞ് ഈ ക്ഷേത്രം പതിനേഴാം നൂറ്റാണ്ടിൽ ബീഹാറിലെ നാരായണ നരസിംഹ രാജാവ് പുനർനിർമിച്ചു.

Trending News