Venus Transit 2022: ശുക്ര സംക്രമണം 2022: വെറും 48 മണിക്കൂർ മാത്രം.. ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!

Venus Transit in Cancer 2022: ശുക്രന്റെ രാശി മാറ്റം പ്രണയം, റൊമാൻസ്, ധനം, സുഖസൗകര്യങ്ങൾ എന്നിവയെ ബാധിക്കാറുണ്ട്. ആഗസ്റ്റ് 7 ന് ശുക്രൻ കർക്കടകത്തിൽ സംക്രമിക്കും. ഈ സമയം 5 രാശിക്കാരുടെ സമയം തെളിയും. 

Written by - Ajitha Kumari | Last Updated : Aug 5, 2022, 01:58 PM IST
  • ആഗസ്റ്റ് 7 ന് ശുക്രൻ കർക്കടകത്തിൽ സംക്രമിക്കും
  • ഈ സമയം 5 രാശിക്കാരുടെ സമയം തെളിയും
  • ജാതകത്തിൽ ശുക്രൻ ബലവാനാണെങ്കിൽ അയാൾക്ക് ആഡംബര ജീവിതം ആസ്വദിക്കാൻ കഴിയും
Venus Transit 2022: ശുക്ര സംക്രമണം 2022: വെറും 48 മണിക്കൂർ മാത്രം.. ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!

Shukra Gochar 2022: ജ്യോതിഷത്തിൽ ശുക്രനെ സ്നേഹം, പ്രണയം, സുഖസൗകര്യങ്ങൾ, തേജസ്സ്, ദാമ്പത്യ സന്തോഷം, സൗന്ദര്യം, കല എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തിൽ ശുക്രൻ ബലവാനാണെങ്കിൽ അയാൾക്ക് ആഡംബര ജീവിതം ആസ്വദിക്കാൻ കഴിയും. പ്രണയ ജീവിതവും നല്ലതായിരിക്കും. ശുക്രന്റെ സംക്രമണം അല്ലെങ്കിൽ അതിന്റെ സ്ഥാന മാറ്റം എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും. ഇപ്പോഴിതാ ആഗസ്റ്റ് 7 ന് പുലർച്ചെ 5 മണിക്ക് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും.  ഇത്  ആഗസ്റ്റ് 31 വരെ ഇവിടെ തുടരും. ശേഷം ശുക്രൻ ചിങ്ങത്തിൽ പ്രവേശിക്കും. അതുവരെ ഈ 5 രാശിക്കാർക്ക് വല്ല നല്ല സമയമായിരിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: Budh Gochar: ബുധൻ ചിങ്ങം രാശിയിൽ: ആഗസ്റ്റ് 21 വരെ ഈ 5 രാശിക്കാർ വളരെയധികം ശ്രദ്ധിക്കുക!

മേടം (Aries): മേടം രാശിക്കാർക്ക് ശുക്ര സംക്രമം ശുഭകരമായിരിക്കും. കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കുന്നതിനുള്ള സാധ്യത.  കൂടാതെ നിങ്ങളുടെ ജോലിയിൽ നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രശംസ നിങ്ങളുടെ ആവേശം ഇരട്ടിയാക്കും.

ഇടവം (Taurus): ശുക്രന്റെ രാശിമാറ്റം ഇടവ രാശിക്കാർക്ക്  വലിയ സമ്മാനം നൽകും. പുതിയ ജോലി വാഗ്ദാനം ലഭിക്കും. ജോലി മാറാത്തവർക്ക് പ്രമോഷൻ ലഭിക്കാനുള്ള സാധ്യത. വ്യാപാരികൾക്ക് വ്യാപാരം വർധിക്കും. വരുമാനം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.

Also Read: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ 

മിഥുനം (Gemini): ശുക്രന്റെ രാശിമാറ്റം മിഥുനരാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. പ്രത്യേകിച്ച് പ്രണയ കാര്യത്തിൽ ഈ സമയം ഇവർക്ക് നല്ലതായിരിക്കും. നല്ല പങ്കാളിയെ കണ്ടെത്തും. വിവാഹം ഉറപ്പിക്കും. ചെയ്യുന്ന കർമ്മങ്ങളിൽ മംഗളകരമായ ഫലമുണ്ടാകും.

കന്നി (Virgo): ശുക്രന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് ഏറെ സന്തോഷം നൽകും. അവരുടെ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാൻ കഴിയും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ഒരു വീടോ വാഹനമോ വാങ്ങാണ് യോഗം. ദമ്പതികൾക്കിടയിൽ സ്നേഹം വർദ്ധിക്കും.

Also Read: സൂര്യ സംക്രമണം: ആഗസ്റ്റ് 17 വരെ ഈ 3 രാശികൾക്ക് ലഭിക്കും സൂര്യ കൃപ! 

തുലാം (Libra): ശുക്രന്റെ രാശിമാറ്റം തുലാം രാശിക്കാർക്ക് തൊഴിൽരംഗത്ത് ശക്തമായ പുരോഗതി നൽകും. ഇവരുടെ ജോലിയിയെ അഭിനന്ദിക്കുക മാത്രമല്ല പകരം പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കുകയും ചെയ്യും. പുതിയ ജോലിയും ലഭിക്കും.
 
(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News