Vastu Tips: മഴക്കാലത്ത് വീടുകളിൽ നാം പലപ്പോഴും കാണുന്ന ഒന്നാണ് ഈ പഴുതാര. പല സ്ഥലങ്ങളിൽ ചാക്കാണി, ചെതുമ്പൂരൻ, കരിങ്കണ്ണി തുടങ്ങിയ പേരുകളിൽ ഇതിനെ അറിയപ്പെടുന്നുണ്ട്. പല ഖണ്ഡങ്ങൾ ചേർന്നതു പോലെയുള്ള ഘടനയുള്ള ഇതിന്റെ ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകളുണ്ട്. മുൻഭാഗത്തെ രണ്ട് കാലുകൾ വിഷം കുത്തിവയ്ക്കാവുന്നവയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവയുപയോഗിച്ച് ഇരപിടിച്ചാണ് ഇവ ഭക്ഷണം നേടുന്നത്. എന്നാൽ മഴയില്ലാത്തപ്പോൾ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിങ്ങൾ പഴുതാരയെ കണ്ടാൽ അതിന് വാസ്തു ശാസ്ത്രമനുസരിച്ച് വ്യത്യസ്ത അർത്ഥങ്ങൾ പറയുന്നുണ്ട്. അതായത് ഒരു പഴുതാരയെ പെട്ടെന്ന് കാണുന്നത് അതിന്റെ ഭാഗ്യത്തെയും നിർഭാഗ്യത്തെയും സൂചിപ്പിക്കുന്നു.
Also Read: ഇന്ന് നാഗപഞ്ചമി: നാഗദേവതകളെ പ്രീതിപ്പെടുത്താൻ ഓരോ രാശിക്കാരും ജപിക്കേണ്ട മന്ത്രം
വാസ്തു വിദഗ്ദരുടെ അഭിപ്രായത്തിൽ പഴുതാരയെ രാഹുവിന്റെ പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് ഇതിനെ നിങ്ങൾ വീട്ടിനുള്ളിൽ കണ്ടാലും കൊല്ലരുത് പകരം വീടിന് പുറത്തേക്ക് എറിയുക. പഴുതാരയെ കൊല്ലുന്നത് ഒരാളുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം ദുർബലമാക്കുമെന്നാണ് പറയുന്നത്. കൂടാതെ ഇത് ജാതകരിൽ അശുഭകരമായ സ്വാധീനം ചെലുത്തുന്നുവെന്നും പറയപ്പെടുന്നു. പഴുതാരയെ കാണുന്നത് ശുഭമോ അശുഭമോ നമുക്ക് നോക്കാം...
Also Read: കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വീടിന്റെ ഏത് ഭാഗത്തും പഴുതാരകളെ കാണാം. എന്നാൽ ചില സ്ഥലങ്ങളുണ്ട് അവിടെ പഴുതാരയെ കാണുന്നത് നല്ലതല്ല. വീട്ടിൽ തറയിലൂടെ പഴുതാരകൾ ഇഴയുന്നത് കണ്ടാൽ മനസിലാക്കാം വീടിന് വാസ്തു വൈകല്യമുണ്ടെന്ന്. അതുപോലെ പഴുതാരയെ അടുക്കളയിൽ കാണുന്നതും വസ്തു ദോഷമാണ്. ഈ ഭാഗങ്ങളിൽ ഇവയെ കണ്ടാൽ കൊല്ലാതെ പുറത്തേക്ക് എടുത്തെറിയണം. വാസ്തു വിദഗ്ദരുടെ അഭിപ്രായത്തിൽ വീടിന്റെ പ്രധാന വാതിലിൻറെ ഉമ്മറപ്പടിയിലും ടോയ്ലറ്റിലും കോണിപ്പടികളിലും പഴുതാരകൾ ഇഴഞ്ഞു നീങ്ങുന്നത് കാണുന്നത് രാഹു ദുർബലനാണ് എന്നതിന്റെ ലക്ഷണമാണ്. അതുപോലെ തലയിൽ വീഴുന്നതും രാഹു ബലഹീനനാണെന്നതിന്റെ പ്രതീകമായി കണക്കാക്കുന്നു. ഇതുകൂടാതെ വരും കാലങ്ങളിൽ എന്തെങ്കിലും അസുഖം ബാധിക്കുമെന്ന സൂചനയും ഇതിൽ നിന്നും ലഭിക്കുന്നുണ്ട്.
Also Read: Viral Video: മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
പഴുതാരയെ വെറും ദൗർഭാഗ്യമായി മാത്രം കാണണം എന്നല്ല ഇതിന്റെ അർത്ഥം ഇത് ഭാഗ്യത്തിന്റെയും സൂചന നൽകാറുണ്ട്. വീട്ടിലെ പൂജാമുറിയിൽ പഴുതാരയെ കാണുന്നത് സൗഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ വീടിനുള്ളിൽ ഒരു പഴുതാരയെ പെട്ടെന്ന് കാണുകയും ശേഷം അപ്രത്യക്ഷമാകുകയും ചെയ്താൽ മനസിലാക്കുക നിങ്ങളുടെ കാര്യങ്ങൾ പൂർത്തിയാകാൻ പോകുന്നുവെന്ന്. വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിൽ ചത്ത ശതാബ്ദിയെ കണ്ടാൽ മനസിലാക്കുക വലിയ ദുരന്തം ഒഴിവായിഎന്ന്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...