Shukra Gochar 2022: ജ്യോതിഷമനുസരിച്ച് എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം 12 രാശിക്കാരുടേയും ജീവിതത്തിൽ കാണപ്പെടും. ആഗസ്റ്റ് മാസം ആരംഭിച്ചു. ഈ മാസം 4 വലിയ ഗ്രഹങ്ങൾ സംക്രമിക്കും. ആഗസ്റ്റ് ഏഴിന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ശുക്രൻ ജാതകന് തേജസ്സും ഐശ്വര്യവും നൽകുന്നവനാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ സംക്രമത്തിന്റെ ശുഭഫലം 3 രാശികളിൽ സ്പെഷ്യൽ ആയിരിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
Also Read: ശ്രാവണ മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ഈ 5 രാശിക്കാർക്ക് ലഭിക്കും ധനമഴ, നിങ്ങളും ഉണ്ടോ!
കന്നി (Virgo): ജ്യോതിഷ പ്രകാരം ശുക്രന്റെ സംക്രമണം കന്നി രാശിക്കാർക്ക് നല്ല ദിവസങ്ങൾ കൊണ്ടുവരും. അതായത് ഈ രാശിയിൽ ശുക്രൻ പതിനൊന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ ഇവർക്ക് വരുമാനം വർധിക്കാനുള്ള സാധ്യത വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. മാധ്യമങ്ങൾ, സിനിമ, ബാങ്കിംഗ് അല്ലെങ്കിൽ ഫാഷൻ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശുക്രന്റെ സംക്രമ സമയത്ത് ഇവർക്ക് ബിസിനസ്സിലും കരിയറിലും ആശാവഹമായ വിജയം കൈവരിക്കാൻ കഴിയും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. മരതകം, ഓപ്പൽ രത്നങ്ങൾ ധരിക്കുന്നത് ഭാഗ്യം നൽകും.
Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകുമെന്ന് ഉറപ്പ്!
തുലാം (Libra): ശുക്രൻ ഈ രാശിയുടെ പത്താം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് ബിസിനസിന്റെയും ജോലിയുടെയും ഭവനമാണ്. ഈ സമയത്ത് ഒരു പുതിയ ജോലി ഓഫറും വന്നേക്കാം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് ബന്ധങ്ങൾ രൂപീകരിക്കാൻ കഴിയും, അത് നല്ല ലാഭം നൽകും. മുതിർന്നവരുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. മരതകം ധരിക്കുന്നത് ഈ രാശിക്കാർക്ക് നല്ലതാണ്. തുലാം രാശിയുടെ അധിപൻ ശുക്രനായതിനാൽ ഇവർക്ക് ഈ സംക്രമണത്തിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Also Read: കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ചിങ്ങം (Leo): ചിങ്ങം രാശിയുടെ രണ്ടാം ഭാവത്തിലാണ് ശുക്രൻ സംക്രമിക്കാൻ പോകുന്നത്. ഇത് സമ്പത്തിന്റെയും സംസാരത്തിന്റെയും ഭവനമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ ഇവർക്ക് പല മാധ്യമങ്ങളിലൂടെയും പണം സമ്പാദിക്കാൻ കഴിയും. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. ബിസിനസ്സിൽ ഒരു സുപ്രധാന ഇടപാടിന് അന്തിമരൂപം ലഭിക്കും അത് ഭാവിയിൽ നല്ല നേട്ടങ്ങളുണ്ടാക്കും. പങ്കാളിത്ത ജോലികൾ വഴി ലാഭം ഉണ്ടാകും. അഭിഭാഷകർ, മാർക്കറ്റിംഗ് തൊഴിലാളികൾ, അധ്യാപകരുമായി ബന്ധപ്പെട്ടവർ എന്നിവർക്ക് വിജയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...