Shani Margi 2022: ശനി നേർരേഖയിൽ: സൂക്ഷിക്കുക ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ബുദ്ധിമുട്ടുകൾ!

Shani Margi 2022: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് തങ്ങളുടെ രാശി മാറാറുണ്ട്. ഒക്ടോബർ 23 ധന്തേരസ് ദിനത്തിൽ ശനി പൂർണമായും നേർരേഖയിൽ സഞ്ചരിക്കും. ഈ സമയത്ത് ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം.

Written by - Ajitha Kumari | Last Updated : Oct 6, 2022, 12:18 PM IST
  • ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് തങ്ങളുടെ രാശി മാറാറുണ്ട്
  • ഒക്ടോബർ 23 ധന്തേരസ് ദിനത്തിൽ ശനി പൂർണമായും നേർരേഖയിൽ സഞ്ചരിക്കും
  • എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി
Shani Margi 2022: ശനി നേർരേഖയിൽ:  സൂക്ഷിക്കുക ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ബുദ്ധിമുട്ടുകൾ!

Shani Margi On Dhanteras 2022: എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ഇപ്പോൾ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഒക്ടോബർ 23 ന് അതായത് ധന്തേരസ് ദിനത്തിൽ നേർരേഖയിൽ സഞ്ചരിച്ചു തുടങ്ങും. ജ്യോതിഷ പ്രകാരം ഒരു ഗ്രഹത്തിന്റെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. അതായത് എല്ലാ രാശിക്കാർക്കും ശനിയുടെ പാത മാറ്റം ശുഭ, അശുഭ ഫലങ്ങൾ നൽകും. ഈ വർഷം ശനിയുടെ പാത മാറ്റത്തിൽ ചില രാശിക്കാർക്ക് ശുഭകരമായ  'അഖണ്ഡ സാമ്രാജ്യ രാജയോഗം' രൂപീകരിക്കും. അതേ സമയം ചില രാശിക്കാർ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  അവർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: ഈ 5 രാശിക്കാരുടെ ഭാഗ്യം 'സൂര്യനെ' പോലെ തിളങ്ങും, 30 ദിവസത്തിനുള്ളിൽ നേടാം അവിശ്വസനീയ വിജയം!

മേടം (Aries): ശനിയുടെ മാർഗി അഥവാ ശനിയുടെ സഞ്ചാര മാറ്റം മേടം രാശിക്കാർക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ വ്യക്തമായി അറിയാൻ കഴിയും. ഇവർക്ക് ഈ സമയത്ത് ബുദ്ധിമുട്ടുകൾ വർദ്ധിക്കും. ഈ സമയം ഇവർ തന്റെ ദേഷ്യത്തെ നിയന്ത്രിക്കണം, മറക്കരുത്. അല്ലെങ്കിൽ വലിയ പശ്‌നങ്ങളിൽ ചെന്ന്‌പെടും.  അതുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും പോസ്റ്റ് ചെയ്യുമ്പോഴും മറ്റും പ്രത്യേകം ശ്രദ്ധിക്കണം.  ഈസമയം ഇവർക്ക് ചെലവുകൾ വർധിച്ചേക്കാം. മാതാപിതാക്കളുടെയും പങ്കാളിയുടെയും ഉപദേശം പാലിക്കുക.

ചിങ്ങം (Leo): ഈ രാശികളിൽ ശനിയുടെ പ്രത്യേക ദൃഷ്ടി ഉണ്ടാകും. ഈ കാലയളവിൽ ഇവർക്ക് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. കരിയറിൽ പുതിയ അവസരങ്ങൾ വരാം, പക്ഷേ ശ്രദ്ധിച്ചുവേണം കൈകാര്യം ചെയ്യാൻ.  ഈഗോകുറയ്ക്കുക, ഇല്ലെങ്കിൽ നിങ്ങൾ തെറ്റായ കാര്യങ്ങളിൽ കുടുങ്ങുകയും പ്രശ്‌നങ്ങൾ വർദ്ധിക്കുകയും ചെയ്യും.

Also Read: Viral Video: മണ്ഡപത്തിൽ വധുവിന്റെ മുന്നിൽ വച്ച് വരനെ ചുംബിച്ച് അനിയത്തി..! വീഡിയോ വൈറൽ

തുലാം (Libra): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ഇപ്പോൾ കണ്ടകശനി നടക്കുകയാണ്. ഈ സമയത്ത് നല്ല അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുവെന്നുവേണം പറയാൻ.  വിദേശത്തേക്ക് പോകണ്ട് നിങ്ങളുടെ ആഗ്രഹം ഈ സമയം സാധിക്കും. തുലാം രാശിക്കാർ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലമാണ്. എന്നാൽ ഈ സമയത്ത് പ്രണയ പങ്കാളിയുമായി പിണക്കത്തിന് സാധ്യതയുണ്ട്, ശ്രദ്ധിക്കുക. ഓഫീസുമായും കുടുംബാംഗങ്ങളുമായും അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക അല്ലെങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം.

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 

മകരം (Capricorn): ഈ സമയത്ത് ശനി മകരത്തിൽ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുകയാണ്.   ഒക്ടോബർ 23-ന് ധന്തേരസ് ദിനത്തിൽ ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ സമയത്ത് മകരരാശിയിൽ ഏഴരശ്ശനി നടക്കുകയാണ്. ഈ സമയത്ത് മകരം രാശിക്കാർക്ക് ഗുണഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾ വിഷമിക്കുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഒരു വലിയ വിവാദത്തിൽ നിന്നും പുറത്തുകടക്കാനും കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News