Diwali 2022: ദീപാവലിയ്ക്ക് ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

Diwali 2022: ഈ വർഷത്തെ ദീപാവലി 2022 ഒക്ടോബർ 24 ന് ആണ്. ഈ ദീപാവലി ലക്ഷ്മിയുടെ കൃപയാൽ ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് വൻ ധനലാഭമുണ്ടാകും.

Written by - Ajitha Kumari | Last Updated : Oct 3, 2022, 11:42 AM IST
  • ഈ വർഷത്തെ ദീപാവലി 2022 ഒക്ടോബർ 24 ന് ആണ്
  • ദീപാവലി ലക്ഷ്മിയുടെ കൃപയാൽ ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും
  • ഒക്ടോബർ 26 ന് ബുധൻ തുലാം രാശിയിൽ സംക്രമിക്കും
Diwali 2022: ദീപാവലിയ്ക്ക് ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

Diwali 2022: ഈ വർഷത്തെ ദീപാവലി ഒക്ടോബർ 24 നാണ് ആഘോഷിക്കുന്നത്. അതിന് ഒരു ദിവസം മുമ്പ് അതായത് ഒക്ടോബർ 23 ന് ശനി മകരത്തിൽ സഞ്ചരിക്കും. അതുപോലെ ഒക്ടോബർ 26 ന് ബുധൻ തുലാം രാശിയിൽ സംക്രമിക്കും. ഈ സമയം സൂര്യൻ, ശുക്രൻ, കേതു ഗ്രഹങ്ങൾ നേരത്തെതന്നെ തുലാം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തുലാം രാശിയിൽ പ്രധാനപ്പെട്ട 4 ഗ്രഹങ്ങളുടെ സാന്നിധ്യം ഒരു അത്ഭുതകരമായ യോഗം സൃഷ്ടിക്കുന്നു.  ഇത് ചില രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ഇത്തരത്തിൽ ദീപാവലിക്ക് ശേഷമുള്ള ബുധന്റെ സംക്രമണം ഈ രാശിക്കാരിൽ ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഇവർക്ക് വൻ ധനലാഭവും ഉണ്ടാകും. 

Also Read: Guru Margi 2022: ദീപാവലിക്ക് ശേഷം ഈ 4 രാശിക്കാരുടെ ജീവിതം മാറി മറിയും, നിങ്ങളുടെ രാശിയും ഉണ്ടോ?

ഇത്തവണ ഒക്ടോബർ 23 ന് ധൻതേരസും 24 ന് ദീപാവലിയുമാണ്. ഈ ദീപാവലി ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

മിഥുനം (Gemini): ദീപാവലിയുടെ 2 ദിവസങ്ങൾക്ക് ശേഷം തുലാം രാശിയിൽ ബുധൻ സംക്രമിക്കുന്നത് മിഥുന രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.  ഇവരുടെ വരുമാനം വർദ്ധിക്കും. തൊഴിൽ-വ്യാപാരരംഗത്ത് ശുഭകരമായ ഫലങ്ങൾ നൽകും. ജോലിസ്ഥലവുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.

കർക്കടകം (Cancer): ദീപാവലിക്ക് ശേഷം കർക്കടക രാശിക്കാർക്ക് വൻ ധനലാഭമുണ്ടാകും. ഇവർക്ക് ലക്ഷ്മിദേവിയുടെ കൃപയുണ്ടാകും. ഈ സമയത്തെ വിയരുടെ ബുദ്ധി വേഗത്തിൽ പ്രവർത്തിക്കുകയും കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യുകയും ചെയ്യും. ഭാഗ്യം നിങ്ങളെ വളരെയധികം പിന്തുണയ്ക്കും. ബഹുമാനം വർദ്ധിക്കും. ഇണയുമായി നല്ല സമയം ചെലവഴിക്കും.

Also Read: ശനിയുടെ കൃപയാൽ ഈ 3 രാശിക്കാർക്ക് ഉണ്ടാകും 'അഖണ്ഡ സാമ്രാജ്യ രാജയോഗം'

ചിങ്ങം (Leo): ബുധന്റെ സംക്രമം ചിങ്ങം രാശിക്കാർക്ക് ധനലാഭമുണ്ടാക്കും. ഈ സമയം ഇവർക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കും. ധനലാഭം ഉണ്ടാകും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ നിന്ന് സന്തോഷവും പിന്തുണയും ലഭിക്കും.

വൃശ്ചിക (Scorpio): ബുധൻ സംക്രമണം വൃശ്ചിക രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. ശമ്പളം വർദ്ധിച്ചേക്കാം. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗുണം ലഭിക്കും.

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 

ധനു (Sagittarius): സാമ്പത്തിക പ്രശ്നങ്ങൾ തരണം ചെയ്യും. ആവശ്യത്തിന് പണം കൈയിൽ വരും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. വരുമാനവും വർദ്ധിക്കും. കുടുംബവുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും.

മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ നേട്ടങ്ങൾ നൽകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News