Bhai Dooj 2022: ഭായ് ദൂജിൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി, ബുധൻറെ കൃപയാൽ വൻ ധനലാഭം

Budh Margi 2022: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളുടെയും രാശി മാറ്റം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തും. ഒക്‌ടോബർ 2 ന് ബുധൻ കന്നി രാശിയിൽ പ്രവേശിച്ചു. അതിന്റെ ഫലമായി ഈ 3 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.

Written by - Ajitha Kumari | Last Updated : Oct 4, 2022, 09:00 AM IST
  • ഒക്‌ടോബർ 2 ന് ബുധൻ കന്നി രാശിയിൽ പ്രവേശിച്ചു
  • ഈ 3 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും
Bhai Dooj 2022: ഭായ് ദൂജിൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി, ബുധൻറെ കൃപയാൽ വൻ ധനലാഭം

Mercury Planet Margi 2022: ഏതൊരു ഗ്രഹവും പരിവർത്തനം ചെയ്യപ്പെടുകയും വക്രഗതിയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ, അത് എല്ലാ രാശിക്കാരുടേയും ജീവിതത്തെയും ബാധിക്കാറുണ്ട്. ജ്യോതിഷ പ്രകാരം സെപ്റ്റംബർ 10 ന് ബുധൻ കന്നിരാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി. ശേഷം ഒക്ടോബർ 2 ന് അത് കന്നിരാശിയിൽ നേർരേഖയിൽ സഞ്ചരിച്ചു തുടങ്ങി. ബുധന്റെ ഉന്നതമായ രാശിയായിട്ടാണ് കന്നിയെ കണക്കാക്കുന്നത്. ബുധൻ തന്റെ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കുന്നത് ചില രാശിക്കാർക്ക് ധാരാളം ഗുണം ലഭിക്കും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം...

Also Read: ദീപാവലിയ്ക്ക് ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും! 

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ബുധൻ സ്വന്തം രാശിയായ കന്നിരാശിയിൽ നിൽക്കുന്നതിന്റെ ഗുണം ധാരാളം ലഭിക്കും. ഭായി ദൂജ് ദിനത്തിലെ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തിന്റെ ഫലം ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഈ രാശിചക്രത്തിൽ ബുധൻ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഇത് പണത്തിന്റെയും സംസാരത്തിന്റെയും ഭവനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങൾക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും.  ഈ രാശിക്കാർ കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിലെ ഏത് വലിയ ഇടപാടിനും അന്തിമരൂപം നൽകാൻ കഴിയും. പങ്കാളിത്ത പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഈ സമയം അനുയോജ്യമാണ്. വിദേശയാത്രയ്ക്ക് അനുകൂലമായ സമയം. 

Also Read: ബ്രേക്കപ്പിന് ശേഷം മടങ്ങിവന്ന കാമുകിയോട് കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ 

വൃശ്ചികം (Scorpio): ഈ സമയം ഈ രാശിക്കാരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. ഈ സമയത്ത് ഇവരുടെ ജാതകത്തിലെ പ്രധാന സ്ഥാനമായി കണക്കാക്കപ്പെടുന്ന പതിനൊന്നാം ഭാവത്തിലാണ്‌ ബുധൻ സംക്രമിക്കുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമാണ്.  അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനം നന്നായി വർദ്ധിക്കും, ഇണയുമായുള്ള ബന്ധത്തിൽ മാധുര്യം ഉണ്ടാകും. മതപരമായ എന്തെങ്കിലും കാര്യങ്ങൾ വീട്ടിൽ നടക്കാൻ സാധ്യതയുണ്ട്.  നിങ്ങൾ ഓഹരി വിപണിയിലോ ലോട്ടറിയിലോ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം നല്ലതാണ്. 

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

ധനു (Sagittarius): ഈ രാശിക്കാർക്കും ഈ സമയം ശുഭകരമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ബുധൻ നേർരേഖയിൽ സഞ്ചരിക്കുന്നത്. ഇത് ജോലിയുടെയും ബിസിനസ്സിന്റെയും പാവനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിച്ചേക്കാം. അതുപോലെ ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിച്ചേക്കാം. ബിസിനസ് വിപുലീകരിക്കാനുള്ള സാധ്യതയും ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News