Shani Jayanti 2021: ഇന്ന് ശനീശ്വര അഷ്ടോത്തര ശതനാമാവലി ജപിക്കുന്നത് ഉത്തമം

Shani Jayanti 2021: ഇന്ന് ശനി ദേവനെ ആരാധിക്കുന്നത് പ്രത്യേക അനുഗ്രഹം നൽകുന്നു.   

Written by - Ajitha Kumari | Last Updated : Jun 10, 2021, 10:14 AM IST
  • ഇന്ന് ശനി ജയന്തി
  • ശനി ദേവനെ ആരാധിക്കുന്നത് പ്രത്യേക അനുഗ്രഹം നൽകുന്നു
  • നീതിയുടെ ദേവനായിട്ടാണ് ശനി ദേവനെ കണക്കാക്കുന്നത്
Shani Jayanti 2021: ഇന്ന് ശനീശ്വര അഷ്ടോത്തര ശതനാമാവലി ജപിക്കുന്നത് ഉത്തമം

Shani Jayanti 2021: നീതിയുടെ ദേവനായിട്ടാണ് ശനി ദേവനെ കണക്കാക്കുന്നത്. ഒരു വ്യക്തിക്ക് അവന്റെ പ്രവൃത്തികൾക്കനുസരിച്ച് ശനി ദേവൻ ഫലം നൽകുന്നു. ഹിന്ദു കലണ്ടറിൽ ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നത് പ്രത്യേക അനുഗ്രഹം നൽകുന്നു. 

കൂടാതെ ഇത്തവണത്തെ ശനി ജയന്തി പ്രത്യേകതയുള്ളത് കൂടിയാണ്.   ഇന്നേ ദിവസമാണ് സൂര്യഗ്രഹണം (Solar Eclips).  ശനി ജയന്തിയിൽ 148 വർഷത്തിനുശേഷമാണ് സൂര്യഗ്രഹണം രൂപം കൊള്ളുന്നത്. ഇതിന് മുൻപ് ശനി ജയന്തിയിൽ സൂര്യഗ്രഹണം നടന്നത് 1873 മെയ് 26 നാണ്

Also Read: Solar Eclipse 2021: ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം ജൂൺ 10 ന്, ഈ നക്ഷത്രക്കാർ പ്രത്യേകം സൂക്ഷിക്കുക

ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. ശനി ദേവിന്റെ വിഗ്രഹത്തിന് എണ്ണ, പുഷ്പമാല, പ്രസാദ് എന്നിവ അർപ്പിക്കുക. ശനി ദേവന് കറുത്ത ഉഴുന്ന്, എള്ള് എന്നിവ നൽകുക. ഇതിനുശേഷം, എണ്ണ വിളക്ക് കത്തിച്ച് ശനി ചാലിസ പാരായണം ചെയ്യുക. ഈ ദിവസം വ്രതം ആചരിക്കുന്നതിലൂടെ ശനിദേവന്റെ പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും.

ശനി ജയന്തി ദിനത്തിൽ പാവങ്ങൾക്ക് ഭക്ഷണം നൽകുന്നത് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. ഹിന്ദുമതത്തിൽ ശനി ഗ്രഹത്തെ ശനി ദേവ് എന്നാണ് ആരാധിക്കുന്നത്. പുരാണത്തിൽ ശനിയെ സൂര്യദേവന്റെ പുത്രനായി കണക്കാക്കുന്നു. ഇരുണ്ട നിറം കാരണം ശനിയെ മകനായി സ്വീകരിക്കാൻ സൂര്യൻ വിസമ്മതിച്ചിരുന്നു എന്നൊരു കഥയും ഉണ്ട്.  അന്നുമുതൽ ശനി സൂര്യനെ ശത്രുവായി കണക്കാക്കുന്നു എന്നും ശാസ്ത്രങ്ങളിൽ വിവരിക്കുന്നുണ്ട്. 

Also Read: June മാസത്തിൽ ജനിച്ചവർ നയതന്ത്രത്തിൽ നിപുണർ, ഇവരുടെ വ്യക്തിത്വത്തിന്റെ രഹസ്യങ്ങൾ അറിയാം..

ശനിദോഷം കുറയ്ക്കാൻ ശനീശ്വര അഷ്ടോത്തര ശതനാമാവലി ദിനവും ജപിക്കുന്നത് നല്ലതാണ്,  പ്രത്യേകിച്ചും ഇന്നേ ദിവസം.  

ഓം ശനൈശ്ചരായ നമഃ
ഓം ശാന്തായ നമഃ
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ
ഓം ശരണ്യായ നമഃ
ഓം വരേണ്യായ നമഃ
ഓം സര്‍വേശായ നമഃ
ഓം സൌമ്യായ നമഃ
ഓം സുരവന്ദ്യായ നമഃ
ഓം സുരലോകവിഹാരിണേ നമഃ
ഓം സുഖാസനോപവിഷ്ടായ നമഃ
ഓം സുന്ദരായ നമഃ
ഓം ഘനായ നമഃ
ഓം ഘനരൂപായ നമഃ
ഓം ഘനാഭരണധാരിണേ നമഃ

Also Read: Lord Vishnu Puja: വ്യാഴാഴ്ച അബദ്ധത്തിൽ പോലും ഈ സാധനങ്ങൾ ദാനം ചെയ്യരുത്!

ഓം ഘനസാരവിലേപായ നമഃ
ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയഗുണാത്മനേ നമഃ
ഓം മര്‍ത്ത്യപാവനപാദായ നമഃ
ഓം മഹേശായ നമഃ
ഓം ഛായാപുത്രായ നമഃ
ഓം ശര്‍വായ നമഃ
ഓം ശതതൂണീരധാരിണേ നമഃ
ഓം ചരസ്ഥിരസ്വഭാവായ നമഃ
ഓം അചഞ്ചലായ നമഃ
ഓം നീലവര്‍ണായ നമഃ
ഓം നിത്യായ നമഃ
ഓം നീലാഞ്ജനനിഭായ നമഃ
ഓം നീലാംബരവിഭൂഷായ നമഃ
ഓം നിശ്ചലായ നമഃ
ഓം വേദ്യായ നമഃ
ഓം വിധിരൂപായ നമഃ
ഓം വിരോധാധാരഭൂമയേ നമഃ
ഓം വേദാസ്പദസ്വഭാവായ നമഃ
ഓം വജ്രദേഹായ നമഃ
ഓം വൈരാഗ്യദായ നമഃ

Also Read: Jagannath Temple: ശ്രീകൃഷ്ണന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അപൂർണ്ണമാണ്, അറിയാം ഇതുമായി ബന്ധപ്പെട്ട കഥ

ഓം വീരായ നമഃ
ഓം വീതരോഗഭയായ നമഃ
ഓം വിപത്പരമ്പരേശായ നമഃ
ഓം വിശ്വവന്ദ്യായ നമഃ
ഓം ഗൃധ്രവാഹായ നമഃ
ഓം ഗൂഢായ നമഃ
ഓം കൂര്‍മ്മാംഗായ നമഃ
ഓം കുരൂപിണേ നമഃ
ഓം കുത്സിതായ നമഃ
ഓം ഗുണാഢ്യായ നമഃ
ഓം ഗോചരായ നമഃ
ഓം അവിദ്യാമൂലനാശായ നമഃ
ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ
ഓം ആയുഷ്യകാരണായ നമഃ

Also Read: Surya Grahan 2021: ശനി ജയന്തിയിൽ 148 വർഷത്തിനുശേഷമുള്ള സൂര്യഗ്രഹണം; അറിയാം സമയം, മുൻകരുതലുകൾ.. 

ഓം ആപദുദ്ധര്‍ത്രേ നമഃ
ഓം വിഷ്ണുഭക്തായ നമഃ
ഓം വശിനേ നമഃ
ഓം വിവിധാഗമവേദിനേ നമഃ
ഓം വിധിസ്തുത്യായ നമഃ
ഓം വന്ദ്യായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം വരിഷ്ഠായ നമഃ
ഓം ഗരിഷ്ഠായ നമഃ
ഓം വജ്രാങ്കുശധരായ നമഃ
ഓം വരദാഭയഹസ്തായ നമഃ
ഓം വാമനായ നമഃ
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ
ഓം ശ്രേഷ്ഠായ നമഃ
ഓം മിതഭാഷിണേ നമഃ
ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ
ഓം പുഷ്ടിദായ നമഃ
ഓം സ്തുത്യായ നമഃ
ഓം സ്തോത്രഗമ്യായ നമഃ
ഓം ഭക്തിവശ്യായ നമഃ
ഓം ഭാനവേ നമഃ
ഓം ഭാനുപുത്രായ നമഃ
ഓം ഭവ്യായ നമഃ
ഓം പാവനായ നമഃ
ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ
ഓം ധനദായ നമഃ
ഓം ധനുഷ്മതേ നമഃ
ഓം തനുപ്രകാശദേഹായ നമഃ
ഓം താമസായ നമഃ

Also Read: ഭസ്മം ധരിക്കേണ്ടുന്നത് എപ്പോൾ? എന്തിനാണ് ഭസ്മം ധരിക്കുന്നത്

ഓം അശേഷജനവന്ദ്യായ നമഃ
ഓം വിശേഷഫലദായിനേ നമഃ
ഓം വശീകൃതജനേശായ നമഃ
ഓം പശൂനാംപതയേ നമഃ
ഓം ഖേചരായ നമഃ
ഓം ഖഗേശായ നമഃ
ഓം ഘനനീലാംബരായ നമഃ
ഓം കാഠിന്യമാനസായ നമഃ
ഓം ആര്യഗണസ്തുത്യായ നമഃ
ഓം നീലച്ഛത്രായ നമഃ
ഓം നിത്യായ നമഃ
ഓം നിര്‍ഗുണായ നമഃ
ഓം ഗുണാത്മനേ നമഃ
ഓം നിരാമയായ നമഃ
ഓം നിന്ദ്യായ നമഃ
ഓം വന്ദനീയായ നമഃ
ഓം ധീരായ നമഃ
ഓം ദിവ്യദേഹായ നമഃ
ഓം ദീനാര്‍ത്തിഹരണായ നമഃ
ഓം ദൈന്യനാശകരായ നമഃ
ഓം ആര്യഗണ്യായ നമഃ
ഓം ക്രൂരായ നമഃ
ഓം ക്രൂരചേഷ്ടായ നമഃ
ഓം കാമക്രോധകരായ നമഃ

Also Read: നവധാന്യ ഗണപതിയെ ദിവസവും വണങ്ങുന്നത് ഉത്തമം

ഓം കളത്രപുത്രശത്രുത്വകാരണായ നമഃ
ഓം പരിപോഷിതഭക്തായ നമഃ
ഓം പരഭീതിഹരായ നമഃ
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ

ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News