Shani Gochar 2022: ശനി സംക്രമം ഈ 4 രാശിക്കാർക്ക് വളരെ നല്ലതായിരിക്കും

Shani Gochar 2022: ജ്യോതിഷത്തിൽ ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുന്ന ഗ്രഹമായതിനാൽ ശനിയുടെ സംക്രമത്തിന് ഏറ്റവും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലവും ദീർഘകാലം നിലനിൽക്കുന്നു.  

Written by - Ajitha Kumari | Last Updated : Apr 2, 2022, 03:58 PM IST
  • ജ്യോതിഷത്തിൽ ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുന്ന ഗ്രഹമാണ്
  • ഇതിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലവും ദീർഘകാലം നിലനിൽക്കുന്നു
Shani Gochar 2022: ശനി സംക്രമം ഈ 4 രാശിക്കാർക്ക് വളരെ നല്ലതായിരിക്കും

Shani Gochar 2022: ജ്യോതിഷത്തിൽ ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുന്ന ഗ്രഹമായതിനാൽ ശനിയുടെ സംക്രമത്തിന് ഏറ്റവും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലവും ദീർഘകാലം നിലനിൽക്കുന്നു. രണ്ടര വർഷത്തിനു ശേഷം സംഭവിക്കാൻ പോകുന്ന ശനിയുടെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതോടൊപ്പം മറ്റു ചില രാശികൾക്ക്ദോഷവും ഉണ്ടാകും.  

Also Read: Planet Transit 2022: ഏപ്രിലിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപയുണ്ടാകും

ഏഴര ശനിയിൽ നിന്നും മുക്തി (Sade sati dhaiyaa effect on zodiac signs)

2022 ഏപ്രിൽ 29 ന് ശനി സംക്രമിക്കുന്നതോടെ ധനു രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കും. എന്നാൽ അതിന്റെ ആദ്യഘട്ടം മീനരാശിക്കാരിൽ ആരംഭിക്കും. അതുപോലെ, മിഥുനം, തുലാം രാശിക്കാർക്ക് ശനിയിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കും. എന്നാൽ കർക്കടകം, വൃശ്ചികം രാശിക്കാർ ശനി തുടങ്ങും.  അതുകൊണ്ട് തന്നെ ഇക്കൂട്ടർ ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണം.

മേടം (Aries)

ശനി സംക്രമണം ,മേട രാശിക്കാർക്ക് കഠിനാധ്വാനത്തിന്റെ പൂർണ ഫലം നൽകും. ധനലാഭമുണ്ടാകും. പുതിയ ജോലി ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ജോലിസ്ഥലത്ത് ബഹുമാനവും സ്ഥാനക്കയറ്റവും ലഭിക്കാൻ സാധ്യതയുണ്ട്.

Also Read: ഈ 2 ഗ്രഹങ്ങൾ ഒരുമിക്കുമ്പോൾ 3 രാശികളുടെ ഭാഗ്യം തെളിയും!

ഇടവം (Taurus)

ഇടവ രാശിക്കാർക്ക് ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കും. മൊത്തത്തിൽ സമയം പ്രയോജനകരമായിരിക്കും. ഇതുകൂടാതെ ഇതുവരെ മുടങ്ങിക്കിടന്ന ജോലിയും ചെയ്തു തുടങ്ങും.

മിഥുനം (Gemini)

മിഥുനം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. ഒരു നീണ്ട യാത്രയ്ക്ക് സാധ്യത. ഏന്തെങ്കിലും അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കും.

Also Read: Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി! 

കന്നി (Virgo)

കന്നി രാശിക്കാർക്ക് പല വിധത്തിൽ ലാഭമുണ്ടാകും.  ഇന്റർവ്യൂ-പരീക്ഷകളിൽ വിജയം കൈവരിക്കും. പണം സമ്പാദിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. ശമ്പളം വർദ്ധിച്ചേക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

Trending News