ഹിന്ദുവിശ്വാസത്തിൽ ശനിയെ നീതിയുടെ ദേവനായാണ് കാണുന്നത്. കർമ്മ ദാതാവായാണ് ശനിയെ കാണുന്നത്. ശനിദേവൻ ഓരോ വ്യക്തിക്കും അവന്റെ കർമ്മത്തിന്റെ ഫലം നൽകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ശനിദേവനെ ആരാധിക്കുന്നത് ഭാഗ്യം കൊണ്ടുവരുന്നു. ശനിദേവനെ പ്രീതിപ്പെടുത്തുന്നത് ഉചിതമായ ദിവസമായി ശനിയാഴ്ച കണക്കാക്കപ്പെടുന്നു.
സനാതന ധർമ്മത്തിൽ ദേവീദേവന്മാരെ ആരാധിക്കുന്നു. ഭക്തർ ദേവീദേവന്മാരുടെ ചിത്രങ്ങളോ വിഗ്രഹങ്ങളോ വീടുകളിലോ ക്ഷേത്രങ്ങളിലോ സൂക്ഷിക്കുകയും ദിവസവും ഭക്തിയോടെ ആരാധിക്കുകയും ചെയ്യുന്നു. എന്നാൽ, ശനിദേവന്റെ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത് ഇതിന്റെ കാരണം എന്തെന്ന് അറിയാമോ?
ALSO READ: വൈശാഖ മാസം ഈ നാല് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും; സമ്പത്തും കരിയറിൽ ഉയർച്ചയും ഉണ്ടാകും
ഇതിന് പിന്നിൽ ഒരു കഥയുള്ളതായി പുരാണങ്ങളിൽ പറയുന്നു. ശനിദേവൻ ശ്രീകൃഷ്ണ ഭക്തനാണ്. ശനി എപ്പോഴും തന്റെ ദൈവത്തെ ആരാധിക്കുന്നതിൽ മുഴുകിയിരുന്നു. ഒരിക്കൽ ശനിദേവന്റെ ഭാര്യ ശനിദേവനെ കാണാൻ പോയി. ആ സയമത്തും ശനിദേവൻ കൃഷ്ണഭക്തിയിൽ ലയിച്ചിരുന്നു. ഭാര്യ പലതവണ ശ്രമിച്ചിട്ടും ശനിദേവന്റെ ഏകാഗ്രത തകർക്കാൻ സാധിച്ചില്ല. ഇത് കണ്ട ഭാര്യ ശനിദേവനെ ശപിച്ചു.
ശനിദേവന്റെ ദൃഷ്ടി ആരുടെയെങ്കിലും മേൽ പതിച്ചാൽ അവർക്ക് ശുഭഫലങ്ങളൊന്നും ഉണ്ടാകില്ലെന്നും അവർക്ക് ഒരിക്കലും നല്ല ഫലങ്ങൾ ഉണ്ടാകില്ലെന്നും ശപിച്ചു. ശാപത്തിന് ശേഷം ശനിദേവന് തെറ്റ് മനസ്സിലായെങ്കിലും ശാപം തിരിച്ചെടുക്കാൻ ഭാര്യയ്ക്ക് ശക്തിയുണ്ടായിരുന്നില്ല.
ഇതിന് ശേഷം ശനിദേവൻ കണ്ണുകൾ താഴ്ത്തിയാണ് നടക്കുന്നതെന്നാണ് വിശ്വാസം. തന്റെ നോട്ടം ആരുടെ മേലും പതിക്കാതിരിക്കാനും ആർക്കും അശുഭകരമായ കാര്യങ്ങൾ സംഭവിക്കുകയും ചെയ്യാതിരിക്കാനാണ് കണ്ണുകൾ താഴ്ത്തി നടക്കുന്നത്.
ALSO READ: നിങ്ങളുടെ കൈകളിൽ ഈ രേഖയുണ്ടോ? ദാരിദ്ര്യം നീങ്ങി കോടീശ്വരന്മാരാകാൻ യോഗം
അതിനാൽ ശനിദേവന്റെ ദൃഷ്ടിപതിയാതെ നോക്കണം. വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുമ്പോൾ ദൃഷ്ടി പതിയാതിരിക്കാനും ശ്രദ്ധിക്കണം. അതുകൊണ്ടാണ് മിക്ക ക്ഷേത്രങ്ങളിലും ശനിദേവന്റെ വിഗ്രഹത്തിന് പകരം ശിലാരൂപത്തെ ആരാധിക്കുന്നത്. ശനിദേവന്റെ കണ്ണുകളിലേക്ക് ഒരിക്കലും നോക്കരുതെന്നും എപ്പോഴും പാദ ദർശനം മാത്രം നടത്തി അനുഗ്രഹം തേടണമെന്നുമാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.