ശ്രാവണ മാസത്തിലാണ് ഇന്ത്യയിൽ മൺസൂൺ ആരംഭിക്കുന്നത്. ശിവഭഗവാനെ ആരാധിക്കുന്നതിനായാണ് ശ്രാവണ മാസം പ്രാധാന്യം നൽകുന്നത്. ഈ വർഷം ശ്രാവണ മാസം 2023 ജൂലൈ നാലിന് ആരംഭിച്ച് ഓഗസ്റ്റ് മുപ്പത്തിയൊന്നിന് അവസാനിക്കും. വിവാഹം, ഐശ്വര്യം എന്നിവയ്ക്കായി ശിവനെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന വിശുദ്ധ മാസമാണ് ശ്രാവണ മാസം.
ഈ വർഷം, ശ്രാവണ മാസം 59 ദിവസം നീണ്ടുനിൽക്കും. ഓരോ വർഷവും ഓരോ മാസത്തിൽ സാധാരണ നാല് തിങ്കളാഴ്ച ഉണ്ടാകുന്നതിന് പകരം എട്ട് ശ്രാവണ തിങ്കളാഴ്ചകൾ ഉണ്ടാകും. ശിവനോടുള്ള ഭക്തിയും വ്രതാനുഷ്ഠാനങ്ങളും ഈ മാസം നടത്തുന്നത് കൂടുതൽ ഫലം നൽകുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് തിങ്കളാഴ്ചകളിൽ ശിവഭഗവാനോട് പ്രാർഥിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതും അനുഗ്രഹം നൽകും.
ALSO READ: Horoscope 2023: ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം
ദൃക് പഞ്ചാംഗം അനുസരിച്ച്, ശ്രാവണ മാസത്തിലെ പ്രധാനപ്പെട്ട തീയതികൾ ഇവയാണ്:
ജൂലൈ നാല്, 2023, ചൊവ്വാഴ്ച - ശ്രാവണ മാസം ആരംഭിക്കുന്നു
2023 ജൂലൈ 10, തിങ്കൾ - ആദ്യ ശ്രാവണ തിങ്കളാഴ്ച വ്രതം
ജൂലൈ 17, 2023, തിങ്കൾ - രണ്ടാം ശ്രാവണ തിങ്കളാഴ്ച വ്രതം
ജൂലൈ 18, 2023, ചൊവ്വാഴ്ച - ശ്രാവണ അധികമാസം ആരംഭിക്കുന്നു
ജൂലൈ 24, 2023, തിങ്കൾ - മൂന്നാം ശ്രാവണ തിങ്കളാഴ്ച വ്രതം
ജൂലൈ 31, 2023, തിങ്കൾ - നാലാമത്തെ ശ്രാവണ തിങ്കളാഴ്ച വ്രതം
ഓഗസ്റ്റ് 7, 2023, തിങ്കൾ - അഞ്ചാമത്തെ ശ്രാവണ തിങ്കളാഴ്ച വ്രതം
ഓഗസ്റ്റ് 14, 2023, തിങ്കൾ - ആറാം ശ്രാവണ തിങ്കളാഴ്ച വ്രതം
2023 ഓഗസ്റ്റ് 16, ബുധൻ - ശ്രാവൺ അധികമാസം അവസാനിക്കുന്നു
2023 ഓഗസ്റ്റ് 21, തിങ്കൾ - ഏഴാം ശ്രാവണ തിങ്കളാഴ്ച വ്രതം
2023 ഓഗസ്റ്റ് 28, തിങ്കൾ - എട്ടാം ശ്രാവണ തിങ്കളാഴ്ച വ്രതം
2023 ഓഗസ്റ്റ് 31, വ്യാഴം - ശ്രാവണ മാസം അവസാനിക്കുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...