മീനമാസ പൂജകൾക്കായി ശബരിമല നട മാർച്ച് മാസം 14ന് വൈകിട്ട് 5 ന് തുറക്കും. മാർച്ച് 15ന് പുലർച്ചെ 5 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ മീന മാസ പൂജകൾ നടക്കും. ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ, ക്ഷേത്രം മേൽശാന്തി ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിക്കും. അന്നേ ദിവസം പ്രത്യേക പൂജകൾ ഉണ്ടാവില്ല.
15-ാം തീയതി പുലർച്ചെ അഞ്ച് മുതൽ മീനമാസ പൂജകൾ ആരംഭിക്കും. വെർച്ച്വൽ ക്യു ബുക്കിങ് വഴിയും, നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടുള്ള സ്പോട് ബുക്കിങ് ഉപയോഗപ്പെടുത്തിയും, ഭക്തർക്ക് ദർശനം നടത്താം.
19ന് രാത്രി 10 ന് മീന മാസ പൂജകൾ പൂർത്തിയാക്കി നട അടക്കും. തുടർന്ന് പൈങ്കുനി ഉത്രം ഉത്സവത്തിനായി മാർച്ച് 26 ന് നട തുറക്കും. 27 ന് തിരുവുത്സവം കൊടിയേറും. ഏപ്രിൽ 5ന് പൈങ്കുനി ഉതം ആറാട്ടോടെ തിരുവുത്സവം കൊടിയിറങ്ങും. അന്നേ ദിവസം രാത്രി പത്തിന് ഹരിവരാസനം പാടി നട അടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...