Sawan Month 2023 Benefits: ഒന്നല്ല രണ്ട് മാസം നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ ശ്രാവണ മാസം. അതായത് 59 ദിവസം നീണ്ടുനിൽക്കും ഇത്തവണ ശ്രാവണ മാസം. ജൂലൈ 4ന് തുടങ്ങിയ ശ്രാവണ മാസം അവസാനിക്കുക ഓഗസ്റ്റ് 31നാണ്. ഹിന്ദുമതത്തിലെ ഒരു വിശുദ്ധ മാസമാണിത്. പ്രത്യേകിച്ച് ശിവഭക്തർക്ക്. ശ്രാവണ കൃഷ്ണ പക്ഷത്തിന്റെ ആദ്യ ദിവസം മുതൽ ഇത് ആരംഭിക്കുന്നു. പ്രധാനമായും ശിവനെ ആരാധിക്കാനുള്ള മാസമായാണ് ശ്രാവണ മാസത്തെ കാണുന്നത്. ശിവഭഗവാന്റെ പ്രീതിക്കായി ജനങ്ങൾ പൂജാവിധികൾ ചെയ്യുന്നു. ഈ മാസം ശിവനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്താൽ ആഗ്രഹിച്ച ഫലം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ഹൈന്ദവ കലണ്ടറിലെ പവിത്രമായ മാസമാണ് സാവൻ എന്നും അറിയപ്പെടുന്ന ശ്രാവണ മാസം. ശിവ ഭഗവാന് സമർപ്പിച്ചിരിക്കുന്ന മാസമാണിത്. ശിവഭഗവാന്റെ അനുഗ്രഹം നേടാനും മനസ്സിനെ ശുദ്ധീകരിക്കാനും ആത്മീയ അച്ചടക്കം നിലനിർത്താനും ഈ കാലയളവിൽ ഭക്തർ ഉപവാസവും അനുഷ്ഠിക്കാറുണ്ട്. ശ്രാവണ കാലത്തെ വ്രതം സമാധാനവും സന്തോഷവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ശശായോഗം, ഗജകേസരി യോഗം, ലക്ഷ്മി നാരായൺ യോഗം, ബുദ്ധാദിത്യ രാജയോഗം എന്നിവയുൾപ്പെടെ നിരവധി ഭാഗ്യ യോഗകൾ രൂപപ്പെടുന്ന മാസമാണിത്. ശ്രാവണമാസത്തിലെ ഈ യോഗങ്ങൾ മൂലം പല രാശിക്കാർക്കും അവരുടെ തൊഴിൽ, ബിസിനസ്സ് എന്നിവയിൽ സാമ്പത്തിക നേട്ടങ്ങളും ഗുണകരമായ പുരോഗതിയും ലഭിക്കും. ഈ ശുഭമാസത്തിൽ മിഥുനം, ചിങ്ങം, തുലാം, ധനു രാശികളിൽ പെട്ടവർക്ക് ശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ രാശിക്കാരുടെ ദിവസങ്ങൾ എങ്ങനെയെന്ന് നോക്കാം...
മേടം രാശി - മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. ഈ രാശിയിൽ ജനിച്ച ആളുകൾക്ക് ചൊവ്വ ഗ്രഹം അത്ഭുതകരമായ ഭാഗ്യം നൽകുന്നു. ജീവിതത്തിന്റെ പല മേഖലകളിലും കാര്യമായ വിജയം നേടാനാകും ഈ രാശിക്കാർക്ക്. ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും. മേടരാശിക്കാർ ചുവന്ന പൂക്കൾ കൊണ്ട് ശിവനെ ആരാധിക്കുന്നത് ഐശ്വര്യപ്രദമാണെന്നാണ് പറയപ്പെടുന്നത്.
Also Read: Sawan Monday 2023: ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ഈ ആളുകൾ വ്രതം അനുഷ്ഠിക്കരുത്
ചിങ്ങം രാശി - ഈ സമയത്ത് നിങ്ങൾക്ക് പുതിയ ജോലി അവസരങ്ങൾ ലഭിക്കും. അതുപോലെ പുരോഗതിക്കും അംഗീകാരത്തിനും സാധ്യതയുണ്ട്. ചിങ്ങം രാശിക്കാർക്ക് സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണിത്. ഇതിലൂടെ വലിയ ഭാഗ്യം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാനും സാധ്യതയുണ്ട്.
തുലാം രാശി- ശ്രാവണ മാസം തുലാം രാശിക്കാർക്ക് തൊഴിൽ പുരോഗതി നൽകുന്നു. പൂർത്തിയാകാത്ത ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പൊതുവെ അനുകൂല ഫലങ്ങളാണ് ശ്രാവണ മാസത്തിൽ തുലാം രാശിക്കാർക്ക് ലഭിക്കാൻ പോകുന്നത്. പുതിയ ബിസിനസ്സ് തുടങ്ങാൻ പറ്റിയ സമയമാണിത്. തുലാം രാശികൾക്ക് മികച്ച സമയം തുടങ്ങിയിരിക്കുകയാണ്. തൊഴിലിൽ പുരോഗതിക്കുള്ള സാധ്യതകൾ കാണുന്നു. മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യം വർദ്ധിപ്പിക്കുന്നു. സഹായിക്കാൻ സുഹൃത്തുക്കളും ഒപ്പമുണ്ടാകും. തൊഴിലവസരങ്ങൾ നല്ലതായിരിക്കാനും കമ്പനിയുടെ സംരംഭങ്ങൾ പ്രയോജനകരമാകാനും സാധ്യതയുണ്ട്.
ധനു രാശി - ശിവന് വളരെ പ്രിയപ്പെട്ട ശ്രാവണ മാസം ധനു രാശിക്കാർക്ക് വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഈ സമയത്ത് വ്യക്തികൾക്ക് അവരുടെ ബിസിനസ്സ് സംരംഭങ്ങളിൽ മികച്ച വിജയം പ്രതീക്ഷിക്കാം. മഞ്ഞ നിറം മംഗളകരമായി കണക്കാക്കപ്പെടുന്നു. മഞ്ഞ വസ്ത്രം ധരിച്ച് ശിവനെ ആരാധിക്കുന്നത് അഭികാമ്യമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...