Pradosh Vrat 2023: ശിവപ്രീതിക്ക് പ്രദോഷവ്രതം ഉത്തമം

Guru Pradosh Vrat 2023: ശിവപാര്‍വ്വതിമാരുടെ അനുഗ്രഹത്തിനായി അനുഷ്ഠിക്കേണ്ട ഏറ്റവും വിശേഷകരമായ വ്രതമാണ് പ്രദോഷ വ്രതം.

Written by - Ajitha Kumari | Last Updated : Jun 14, 2023, 04:08 PM IST
  • ശിവപാര്‍വ്വതിമാരുടെ അനുഗ്രഹത്തിനായി അനുഷ്ഠിക്കേണ്ട ഏറ്റവും വിശേഷകരമായ വ്രതമാണ് പ്രദോഷ വ്രതം
  • പഞ്ചാംഗമനുസരിച്ച് പ്രദോഷ ദിനം ത്രയോദശി തിഥിയിലാണ് വരുന്നത്
  • ഇത്തവണ വ്യാഴാഴ്ചയാണ് പ്രദോഷം വരുന്നത് അതുകൊണ്ട് ഇതിനെ ഗുരു പ്രദോഷമെന്നാണ് പറയുന്നത്
Pradosh Vrat 2023: ശിവപ്രീതിക്ക് പ്രദോഷവ്രതം ഉത്തമം

Pradosh Vrat 2023: ഏറ്റവും പവിത്രമായി കരുതുന്ന  ഈ പ്രദോഷ ദിനത്തില്‍ പരമശിവനെയും പാര്‍വ്വതി ദേവിയേയും ആരാധിച്ചാല്‍ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം.  പഞ്ചാംഗമനുസരിച്ച് പ്രദോഷ ദിനം ത്രയോദശി തിഥിയിലാണ് വരുന്നത്. ഏകാദശി അനുഷ്ഠിക്കുന്നത് മഹാവിഷ്ണുവിന് എത്രത്തോളം പ്രീതികരമാണോ അതുപോലെ പരമശിവന്  പ്രീതികരമായ വ്രതമാണ് പ്രദോഷ വ്രതം. ഇത്തവണ വ്യാഴാഴ്ചയാണ് പ്രദോഷം വരുന്നത് അതുകൊണ്ട് ഇതിനെ ഗുരു പ്രദോഷമെന്നാണ് പറയുന്നത്. ഗുരു പ്രദോഷ വ്രതത്തിന്റെ തീയതിയും സമയവും പൂജാവിധിയും നമുക്കിന്നറിയാം,

Also Read: Gajakesari Yoga: ചൊവ്വയുടെ രാശിയിൽ രാജയോഗം; ഇവർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

ആഷാഢ മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി തിഥിയില്‍ അതായത് 2023 ജൂണ്‍ 15 നു വരുന്ന പ്രദോഷവ്രതം വ്യാഴാഴ്ചയാണ്. അതുകൊണ്ടുതന്നെ ഇതിനെ ഗുരു പ്രദോഷം എന്നറിയപ്പെടുന്നു. വ്യാഴാഴ്ചയുടെ അധിപന്‍ വ്യാഴഗ്രഹമാണ്. അതിനെ ഗുരുവെന്നും വിശേഷിപ്പിക്കാറുണ്ട്.  ദേവഗുരു ബ്രിഹസ്പതിയാണ് വ്യാഴം എന്നാണ് സങ്കല്‍പ്പം. ഇത്തവണത്തെ പ്രദോഷ വ്രതത്തിന്റെ സമയം ജൂണ്‍ 15 വ്യാഴാഴ്ച രാവിലെ 08:15-ന് ആരംഭിച്ച് 2023 ജൂണ്‍ 16 വെള്ളിയാഴ്ച രാവിലെ 08:39 ന് അവസാനിക്കും.

Also Read: Yogini Ekadashi 2023: ഈ 4 രാശിക്കാർക്ക് ലഭിക്കും ഭഗവാന്റെ കൃപ ഒപ്പം തൊഴിൽ ഉന്നതിയും ധനാഗമവും

ഏകാദശിപോലെ തന്നെ എല്ലാ മാസത്തിലും രണ്ട് പ്രദോഷങ്ങളും  വരുന്നു. ശുക്ല പക്ഷത്തിലെയും കൃഷ്ണ പക്ഷത്തിലെയും ചന്ദ്ര പക്ഷത്തിന്റെ 13-ാം നാളിൽ അതായത് ത്രയോദശി നാളിലാണ് പ്രദേഷം വരുന്നത്. ചന്ദ്ര പക്ഷത്തിന്റെ 12-ാം നാളിന്റെ അവസാനവും ത്രയോദശിയുടെ തുടക്കവും ചേരുന്ന സമയമാണ് പ്രദോഷം. സൂര്യാസ്തമയത്തിന് ഒന്നര മണിക്കൂര്‍ മുമ്പും ശേഷവും അതായത് ഏകദേശം മൂന്ന് മണിക്കൂര്‍ പ്രദോഷ മുഹൂര്‍ത്തമായി വരുന്നു. ഈ സമയം മഹാദേവനെ ഭജിക്കുന്നത് അത്യുത്തമമായി കണക്കാക്കുന്നു.

Also Read: Kuber Dev Favourite Rashi: കുബേരന്റെ പ്രിയ രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

പ്രദോഷ നാളില്‍ വ്രതവും ഉപവാസവും അനുഷ്ഠിച്ച് ശിവപാര്‍വ്വതിമാരെ ആരാധിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും സന്തോഷവും സമാധാനവും സമ്പല്‍ സമൃദ്ധിയും മറ്റ് ലൗകിക സുഖങ്ങളും ലഭിക്കും വിവാഹത്തിന് കാലതാമസം നേരിടുന്നവര്‍ ഈ ദിവസം വ്രതം ആചരിക്കുന്നത് മംഗല്യഭാഗ്യം ലഭിക്കും.  അതുപോലെ ആഗ്രഹ സഫലീകരണത്തിനും ഈ ദിനം വ്രതം എടുക്കുന്നത് ഉത്തമമാണ്.   ജാതകത്തില്‍ വ്യാഴം അനുകൂലമല്ലാത്തവര്‍ ഗുരു പ്രദോഷത്തില്‍ പരമശിവനെ പ്രാര്‍ത്ഥിക്കുന്നത് വളരെ ഉത്തമമായിരിക്കും.

Also Read: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ജോലിയിൽ പുരോഗതിയും!

വ്രത ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ഭസ്മം ധരിച്ച്, വിളക്ക് കത്തിച്ച് ശിവപാര്‍വ്വതിമാരെ പ്രാര്‍ത്ഥിക്കുക, പഞ്ചാക്ഷരീ മന്ത്രം ജപിക്കുക. ശേഷം ശിവക്ഷേത്രങ്ങളിൽ ദര്‍ശനം നടത്താം. ശിവന് ധാര, കൂവളത്തുമാല, വെള്ള നിവേദ്യം, നെയ്യ് വിളക്ക് എന്നിങ്ങനെ യഥാശക്തി വഴിപാട് സമര്‍പ്പിക്കാം.  ഒപ്പം ശിവ മന്ത്രങ്ങളും ശിവപുരാണങ്ങളും പാരായണം ചെയ്യാം.  വൈകിട്ട് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം തീര്‍ത്ഥവും പ്രസാദവും സേവിച്ച് വ്രതം അവസാനിപ്പിക്കാം.  പ്രദോഷവ്രത്തിന്റെ തലേ ദിവസം മുതൽ വ്രതം ആരംഭിക്കണം.  തലേന്ന് ഒരിക്കൽ നിർബന്ധം. പ്രദോഷ ദിവസം ശ്വിഅപഞ്ചാക്ഷരീ സ്തോത്രം ജപിക്കുന്നതും വളരെ ഉത്തമമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News