Ekadashi 2023: യോഗിനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ പൂജിച്ച് വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് ഭഗവാന്റെ കൃപാകടാക്ഷമുണ്ടാകും. യോഗിനി ഏകാദശിയില്‍ നാരായണ നാമം ജപിച്ച് വ്രതമെടുക്കുകയും ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നവര്‍ മരണശേഷം വൈകുണ്ഠത്തിലെത്തുന്നുമെന്നാണ് വിശ്വാസം. ജ്യോതിഷ കണക്കുകൂട്ടലുകളനുസരിച്ച് ഈ വര്‍ഷം യോഗിനി ഏകാദശിയില്‍ നാല് രാശിക്കാര്‍ക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാകും. ഇവര്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും വിജയമുണ്ടാകും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ഇന്നേ ദിവസം മഹാവിഷ്ണുവിന്റെ അനുഗ്രഹം കൂടെയുള്ള രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് അറിയാം...
Also Read: Kuber Dev Favourite Rashi: കുബേരന്റെ പ്രിയ രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?
മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് ഈ സമയത്ത് മഹാവിഷ്ണുവിന്റെ കൃപയാല്‍ ധാരാളം പണം ലഭിക്കും ഒപ്പം മാനസിക സന്തോഷവും സമാധാനവും ലഭിക്കും. ജോലിയില്‍ പുരോഗതി, ബിസിനസിൽ ലാഭം. നിക്ഷേപത്തില്‍ നിന്നും ലാഭം എന്നിവയുണ്ടാകും. ഈ സമയം നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.
കര്‍ക്കടകം (Cancer): കര്‍ക്കടക രാശിക്കാര്‍ക്കും യോഗിനി ഏകാദശി വേളയില്‍ വരുമാനം വര്‍ദ്ധിക്കും. മാതാപിതാക്കളുടെ പൂര്‍ണ്ണ സഹകരണമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു ജോലി ലഭിക്കും. ജോലികള്‍ വിലമതിക്കപ്പെടും. സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും.
Also Read: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ജോലിയിൽ പുരോഗതിയും!
ചിങ്ങം (Leo): ഈ രാശിക്കാര്‍ക്ക് ഈ സമയം പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കും. യോഗിനി ഏകാദശിയില്‍ നിങ്ങള്‍ക്ക് ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും. ഒഎല്ലാ കാര്യത്തിലും ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. മുടങ്ങിക്കിടക്കുന്നിരുന്ന ജോലികൾ കൃത്യസമയത്ത് പൂര്‍ത്തീകരിക്കും.
കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് യോഗിനി ഏകാദശിയില്‍ ജീവിതത്തില്‍ പുതിയ സന്തോഷം വന്നുചേരും. മഹാവിഷ്ണുവിന്റെ അനുഗ്രഹം കൈവരും. ബിസിനസ്സില്‍ വലിയ ലാഭം പ്രതീക്ഷിക്കാം നിക്ഷേപത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ക്ക് എല്ലാ ജോലികളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ആത്മീയ കാര്യങ്ങളില്‍ നിങ്ങളുടെ താല്‍പര്യം വര്‍ദ്ധിക്കും.
Also Read: സ്വന്തം രൂപം കണ്ണാടിയിൽ കണ്ട കുരങ്ങൻ കാട്ടിക്കൂട്ടുന്നത്..! വീഡിയോ വൈറൽ
യോഗിനി ഏകാദശി ദിനത്തില്‍ നടത്തുന്ന ആരാധനയും വ്രതവും വീട്ടില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സന്തോഷവുമൊക്കെ കൊണ്ടുവരും. ഇതുകൂടാതെ ഈ ദിവസം ആരാധനയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലുള്ള സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകും. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ 88000 ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കിയതിന് തുല്യമായ ഫലം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെ ഭക്തിപൂര്‍വ്വം ആരാധിച്ചാല്‍ നിങ്ങള്‍ക്ക് മോക്ഷവും ലഭിക്കുമെന്നും പറയുന്നു. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ ദശമി ദിവസം മുതല്‍ വ്രത നിയമങ്ങള്‍ പാലിച്ചു തുടങ്ങണം. ദശമി തിഥി മുതല്‍ വെളുത്തുള്ളി, ഉള്ളി, മദ്യം, മാംസം എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണം ഒഴിവാക്കണം. ഏകാദശി നാളില്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു കഴിഞ്ഞ് ആദ്യം മഹാവിഷ്ണുവിനെ വണങ്ങുക. കുളിച്ച ശേഷം ധ്യാനം നടത്തുക. കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് തുള്ളി ഗംഗാജലം ചേര്‍ത്ത് കുളിക്കുന്നതും ഉത്തമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...