Name Astrology: പേരിലൽപ്പം കാര്യമുണ്ട് കേട്ടോ, പേര് പറയും നിങ്ങളുടെ ഭാവി

ജ്യോതിശാസ്ത്ര പ്രകാരം പലരും പേരിടുമ്പോൾ ഗ്രഹങ്ങൾ നക്ഷത്രസമൂഹങ്ങൾ എന്നിവയുടെ സ്ഥാനം കണക്കാക്കും

Written by - Zee Malayalam News Desk | Last Updated : May 24, 2022, 03:13 PM IST
  • എസിൽ പേരുള്ള ആളുകൾക്ക് അവരുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ലഭിക്കും
  • ഈ പേരുകളുള്ള ആളുകളുടെ എല്ലാ ശ്രമങ്ങളിലും വിജയം ഉണ്ടാവില്ല
  • ആറിൽ പേര് തുടങ്ങുന്നവർ കഠിനാധ്വാനികളും ബുദ്ധിശാലികളുമായിരിക്കും
Name Astrology: പേരിലൽപ്പം കാര്യമുണ്ട് കേട്ടോ,  പേര് പറയും നിങ്ങളുടെ ഭാവി

ഒരാളുടെ ജീവിതത്തിന്റെ എല്ലാ പ്രധാന മേഖലകളും അയാളുടെ പേരിൽ നിന്നാണ് തുടങ്ങുന്നതെന്നാണ് ജ്യോതിഷം പറയുന്നത്. ഒരു പക്ഷെ പേര് തന്നെയാണ് അയാളുടെ ഭാവിയെ തന്നെ മാറ്റുന്ന ഘടകവും. ജ്യോതിശാസ്ത്ര പ്രകാരം പലരും പേരിടുമ്പോൾ ഗ്രഹങ്ങൾ നക്ഷത്രസമൂഹങ്ങൾ എന്നിവയുടെ സ്ഥാനം കണക്കാക്കും. ഇത്തരത്തിൽ ചില പേരുകളും അവയുടെ അക്ഷരങ്ങളും തമ്മിലുള്ള ബന്ധമാണ് പരിശോധിക്കുന്നത്. 

A-യിൽ തുടങ്ങുന്നവർ- ഈ അക്ഷരത്തിൽ പേര് ആരംഭിക്കുന്ന ആളുകൾ കഠിനാധ്വാനികളും ബുദ്ധിമാൻമാരും ജോലിയോട് സത്യസന്ധതയുള്ളവരുമാണ്. എങ്കിലും ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാൻ സമയമെടുക്കും. ഈ പേരിലുള്ളവരുടെ ജീവിതത്തിൽ പെട്ടെന്ന് അത്ഭുതങ്ങൾ സംഭവിക്കുകയും അവരുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറുകയും ചെയ്യുന്നു. ഇവർ പെട്ടെന്ന് പുരോഗതി പ്രാപിക്കുന്നു, അവർ സമ്പന്നരാകുന്നു.

Also Read:  Vastu Tips: ഈ ദിവസം ചൂല്‍ വാങ്ങിയാല്‍ ദൗര്‍ഭാഗ്യം ഫലം...!!

R-ൽ പേര് തുടങ്ങുന്നവർ കഠിനാധ്വാനികളും ബുദ്ധിശാലികളുമായിരിക്കും. തങ്ങളുടെ കർമ്മങ്ങളിൽ ഇവർക്ക് വലിയ വിശ്വാസമുണ്ട്. ജീവിതത്തിൽ പലതവണ ഇവർ പരാജയം നേരിടേണ്ടി വരും. ഈ പേരുകാർക്ക് ജീവിത പുരോഗതി ലഭിക്കാൻ എപ്പോഴും സാധ്യതയുണ്ട്. ഇവരുടെ ജീവിതത്തിൽ പലപ്പോഴും ഭാഗ്യാനുഭവങ്ങളുണ്ട്.

Also Read:  Garuda Purana: ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ 5 ദുശ്ശീലങ്ങൾ ഉപേക്ഷിക്കണം

S-ൽ പേരുള്ളവർ-  ഈ അക്ഷരത്തിൽ പേര് ആരംഭിക്കുന്ന ആളുകൾക്ക് അവരുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ലഭിക്കും. പക്ഷേ ഇവർ ഒരിക്കലും തളർന്ന് പോകുന്നവരല്ല. ഈ പേരുകളുള്ള ആളുകളുടെ എല്ലാ ശ്രമങ്ങളിലും വിജയം ഉണ്ടാവില്ല. ഇവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്വത്തം സമ്പത്തും ഇവർക്ക് പെട്ടെന്ന് വന്ന് ചേരും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

 

 

Trending News