Relationship: ഈ രാശിക്കാര്‍ ഒരിക്കലും പെര്‍ഫെക്ട് ജോഡികളാകില്ല; എന്നും പ്രശ്‌നങ്ങള്‍ മാത്രം!

These zodiac signs cannot be paired with each other: ജീവിതപങ്കാളിയുടെ രാശിയുമായി നിങ്ങളുടെ രാശി പൊരുത്തപ്പെട്ടില്ലെങ്കിൽ കാര്യങ്ങൾ വഷളാകും. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 01:04 PM IST
  • ജീവിതത്തിൽ നമ്മൾ പല സാഹചര്യങ്ങളിലും പലരെയും കണ്ടുമുട്ടാറുണ്ട്.
  • ഇവരിൽ പലരുമായും നമുക്ക് വലിയ രീതിയിൽ അടുപ്പം തോന്നിയേക്കാം.
  • ചിലരെ ജീവിതപങ്കാളിയാക്കണമെന്ന് പല‍‍ർക്കും തോന്നിയിട്ടുണ്ടാകാം.
Relationship: ഈ രാശിക്കാര്‍ ഒരിക്കലും പെര്‍ഫെക്ട് ജോഡികളാകില്ല; എന്നും പ്രശ്‌നങ്ങള്‍ മാത്രം!

ജീവിതത്തിൽ നമ്മൾ പല സാഹചര്യങ്ങളിലും പലരെയും കണ്ടുമുട്ടാറുണ്ട്. ഇവരിൽ പലരുമായും നമുക്ക് വലിയ രീതിയിൽ അടുപ്പം തോന്നിയേക്കാം. അങ്ങനെ കണ്ടുമുട്ടുന്ന ചിലരെ ജീവിതപങ്കാളിയാക്കണമെന്ന് പല‍‍ർക്കും തോന്നിയിട്ടുണ്ടാകാം. എന്നാൽ, ചില രാശിക്കാർ തമ്മിൽ ജീവിതം പങ്കിടുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പലർക്കും അറിയില്ല.

1. മകരം, മേടം

നല്ല ചിന്തകളും ജീവിതവും ആ​ഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് മകരം രാശിക്കാർ എന്ന് പറയാറുണ്ട്. എന്നാൽ പൊതുവെ അക്ഷമരായ മേടം രാശിക്കാരുമായി ഇവർക്ക് പൊരുത്തപ്പെടാൻ കഴിയില്ല. മേടം രാശിയുടെ സ്വഭാവം കാരണം മകരം രാശിക്കാർ ബുദ്ധിമുട്ടും സമ്മർദ്ദവും അനുഭവിക്കും. 

ALSO READ: വെറും 3 ദിനം... ശനിയും സൂര്യനും ചേർന്ന് സൃഷ്ടിക്കുന്ന രാജയോഗം ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ

2. മേടം, ക‍ർക്കടകം 

മേടരാശിക്കാർ നല്ല ആളുകളുമായി ബന്ധം പുലർത്തുമ്പോൾ അവർക്ക് പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകൂ. കർക്കടക രാശിക്കാർ മറ്റുള്ളവരെ ചേർത്ത് പിടിക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ്. മേടം, കർക്കടകം രാശിക്കാരുടെ പരസ്പരവിരുദ്ധമായ സ്വഭാവം കാരണം, പരസ്പരം പിന്തുണയ്ക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും. 

3. മീനം, മിഥുനം

സ്വതസിദ്ധമായ രീതിയിൽ പെരുമാറുന്നവരാണ് മീനം രാശിക്കാർ. അതിനാൽ പലപ്പോഴും അവർക്ക് മിഥുന രാശിക്കാരെ മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നു. മിഥുന രാശിക്കാർ തങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ മീനരാശിക്കാർ മറ്റുള്ളവരുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും പൂർണമായി കണക്കിലെടുക്കുന്ന സ്വഭാവക്കാരാണ്. കൂടാതെ, മീനരാശിക്കാർ വളരെ സഹായമനസ്കത ഉള്ളവർ കൂടിയാണ്. ഇരുവരുടെയും പെരുമാറ്റം പരസ്പരവിരുദ്ധമായതിനാൽ ഇവരെ നല്ല ജോഡിയായി പരി​ഗണിക്കാൻ കഴിയില്ല. 

4. ഇടവം, ചിങ്ങം 

ശാഠ്യ സ്വഭാവമുള്ളവരാണ് ഇടവം, ചിങ്ങം രാശിക്കാർ. ചിങ്ങം രാശിക്കാർ തങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നുവരാണ്. അതുകൊണ്ടാണ് ഇടവം  രാശിക്കാർക്ക് അവരുടെ സ്വാഭാവിക സ്വഭാവം കാരണം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചിങ്ങം രാശിക്കാർ ശ്രദ്ധിക്കപ്പെടാൻ ഇഷ്ടപ്പെടുന്നവരാണ്. അതേസമയം ചിങ്ങം രാശിക്കാർ അവരുടേതായ ലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടാകാറുണ്ട്.

5. കുംഭം, ഇടവം

കുംഭം രാശിക്കാർ ധാർഷ്ട്യമുള്ളവരും സ്വതന്ത്ര ചിന്താഗതിക്കാരുമായ ആളുകളാണ്. ഇതിനാൽ, അവർക്ക് പലപ്പോഴും ഇടവം രാശിക്കാരുമായി ഇടപഴകാൻ സാധിക്കാതെ പോകും. കുംഭം, ഇടവം രാശിക്കാർ ജോഡികളാണെങ്കിൽ ചെറിയ കാര്യങ്ങളിൽ വഴക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുംഭ രാശിയുടെ തുറന്ന ചിന്തകളോട് ഇടവം രാശിക്കാർ വിട്ടുവീഴ്ച ചെയ്യില്ല. ഇത് ഇവരുടെ ഒരുമിച്ചുള്ള ജീവിതത്തെ ബാധിക്കും.  

6. ധനു, മീനം 

ധനു രാശിക്കാർ അവരുടെ ധാർമ്മികവും ദാർശനികവുമായ കാഴ്ചപ്പാടുകൾക്ക് പേരുകേട്ടവരാണ്. ധനു രാശിക്കാർ തങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം എപ്പോഴും മനോഹരമാക്കി നിലനിർത്താൻ ആ​ഗ്രഹിക്കുന്നു. അതേസമയം, മീനരാശിക്കാരെ മനസ്സിലാക്കാൻ പ്രയാസമാണ്. മാത്രമല്ല, ഇവർ അമിതമായി വൈകാരികത സൂക്ഷിക്കുന്നവരുമാണ്. ഇത് ധനു രാശിക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്.

7. കർക്കടകം, തുലാം 

കർക്കടക രാശിക്കാർ അവരുടെ സത്യസന്ധതയ്ക്കും ആശയവിനിമയത്തിനുള്ള കഴിവിനുമെല്ലാം പേരുകേട്ടവരാണ്. അതേസമയം തുലാം രാശിക്കാർ സ്വയം പ്രകടിപ്പിക്കാൻ താത്പ്പര്യപ്പെടുന്നവരാണ്. ഇവർ രണ്ടും പരസ്പരം പൂർണ്ണമായും പൊരുത്തപ്പെടുന്നില്ല. കർക്കടക രാശിക്കാർ തുലാം രാശിക്കാരോട് വളരെ ക്ഷമയോടെ ഇടപഴകണം. ഈ ക്ഷമ നഷ്‌ടപ്പെടുമ്പോൾ ഇവരുടെ ബന്ധം തകരും. 

8. മിഥുനം, കന്നി 

പൊതുവെ എല്ലാ കാര്യത്തിലും ആവേശഭരിതരാണ് മിഥുനം രാശിക്കാർ. ഇവർക്ക് കന്നി രാശിക്കാർ വിരസമായി തോന്നും. മിഥുന രാശിക്കാർ വിനോദത്തിലും സ്നേഹത്തിലും വിശ്വസിക്കുന്നു. അതേസമയം, കന്നിരാശിക്കാരുടെ ആദ്യ മുൻഗണന അവരുടെ ജോലിയാണ്. മിഥുന രാശിയിലുള്ള ആളുകൾ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ മടി കാണിക്കാറില്ല. അതേസമയം കന്നിരാശിക്കാർ ഈ കാര്യത്തിൽ വളരെയേറെ നാണം തോന്നുന്നവരാണ്. ഇതുകാരണം ഇരുവരും തമ്മിലുള്ള ബന്ധം യോജിച്ചു പോകില്ല. 

9. ചിങ്ങം, വൃശ്ചികം 

ചിരിക്കാനും തമാശ പറയാനും ഇഷ്ടമുള്ള ചിങ്ങം രാശിക്കാർക്ക് പിടിവാശിക്കാരായ വൃശ്ചിക രാശിക്കാരുടെ കൂടെ ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ട് നേരിടാറുണ്ട്. ചിങ്ങം രാശിക്കാർ നേതൃപാടവത്തിന് പേരുകേട്ടവരാണ്. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായി ഉണ്ടാകാറുണ്ട്. അത് പലപ്പോഴും വലിയ വഴക്കായി മാറുന്നു. 

10. വൃശ്ചികം, കുംഭം 

വൃശ്ചികവും കുംഭവും സ്വഭാവത്താൽ പരസ്പരം തികച്ചും വ്യത്യസ്തരാണ്. അവരുടെ ബന്ധത്തിൽ സ്നേഹത്തിന്റെയും സത്യസന്ധതയുടെയും അഭാവം ഉണ്ട്. പരസ്പരം മുന്നോട്ട് പോകാനും ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാനും അവർക്ക് കഴിയില്ല. ഇക്കാരണത്താൽ, അവർ ഒരു പെർഫെക്ട് ജോഡിയാണെന്ന് പറയാൻ കഴിയില്ല. 

11. തുലാം, മകരം 

തുലാം രാശിക്കാർ തുറന്ന മനസ്സുള്ളവരും നല്ല പെരുമാറ്റത്തിന് പേരുകേട്ടവരുമാണ്. മകരം രാശിക്കാർ ചിലപ്പോൾ വളരെ കർക്കശക്കാരായി പെരുമാറും. അതിനാൽ തുലാം രാശിക്കാർക്ക് മകരം രാശിക്കാരുമായി സഹകരിക്കാൻ പ്രയാസമാണ്. ഈ രണ്ട് രാശിക്കാർക്കും പരസ്പരം സുഖകരമായ ജീവിതം സാധ്യമല്ല.

12. കന്നി, ധനു 

കന്നിരാശിക്കാർ ഏത് ജോലിയും പൂർണതയോടെ ചെയ്യുമെന്ന് മാത്രമല്ല, മറ്റുള്ളവരിൽ നിന്ന് അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവരുടെ ഈ ശീലം കാരണം, സ്വതന്ത്ര ചിന്തകളുള്ള ധനു രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ഒരുതരം ഇടപെടൽ അനുഭവപ്പെടും. ഇത് കന്നി രാശിക്കാർക്ക് സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നതിന് തുല്യമായ അവസ്ഥയുണ്ടാക്കും. അതിനാൽ ഇവരുടെ ബന്ധം സുഗമമായി മുന്നോട്ട് പോകില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News