കള്ളം പറയുന്നതിൽ സമർത്ഥരാണ് ഈ 4 രാശിക്കാർ, സൂക്ഷിക്കുക..!

ഓരോ വ്യക്തിയുടെയും സ്വഭാവവും ചിന്തകളും വ്യത്യസ്തമാണ്. ചിലർ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നു. ചിലർ മറ്റുള്ളവരുടെ മനസ്സിനെ സ്വന്തം മനസ്സിന് അനുസരിച്ച് നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നു. 

Written by - Ajitha Kumari | Last Updated : Jan 31, 2022, 03:19 PM IST
  • ഇവർ കള്ളം പറയുന്നതിൽ സമർത്ഥരാണ്
  • വാദത്തിൽ മുൻനിരയിൽ നിൽക്കും
  • ഇവരെ മനസ്സിലാക്കാൻ പ്രയാസമാണ്
കള്ളം പറയുന്നതിൽ സമർത്ഥരാണ് ഈ 4 രാശിക്കാർ, സൂക്ഷിക്കുക..!

ഓരോ വ്യക്തിയുടെയും സ്വഭാവവും ചിന്തകളും വ്യത്യസ്തമാണ്. ചിലർ അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നു. ചിലർ മറ്റുള്ളവരുടെ മനസ്സിനെ സ്വന്തം മനസ്സിന് അനുസരിച്ച് നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നു. അതേസമയം ചിലർ തങ്ങളുടെ സ്വാർത്ഥത വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു. ഒപ്പം അവർക്ക് ആരെയും സമർത്ഥമായി തോൽപ്പിക്കാനുള്ള കഴിവും ഉണ്ട്. ചിലർ നുണ പറയുന്നതിൽ മിടുക്കരാണ്. ഇത്തരക്കാരായ 4 രാശിക്കാരെക്കുറിച്ച് അറിയാം...

Also Read: ഫെബ്രുവരിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം ഉദിക്കും, ഗ്രഹമാറ്റം നേട്ടങ്ങൾ നൽകും

മിഥുനം (Gemini)

ഈ രാശിക്കാർ ഇരട്ട വ്യക്തിത്വമുള്ളവരാണെന്ന് അറിയപ്പെടുന്നു. മിഥുന രാശിയിൽ പെട്ടവർ വളരെ മൂഡികളാണ്. അവർ തങ്ങളുടെ തെറ്റുകൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നു. കൂടാതെ നുണ പോലും സത്യമാണെന്ന് തോന്നുന്നരീതിയിലായിരിക്കും ആളുകളോട് പറയുന്നത്.  ഈ രാശിക്കാർ സംസാരിക്കുമ്പോൾ നല്ലവരായി കണക്കാക്കപ്പെടുന്നു.

കർക്കടകം (Cancer)

കർക്കടക രാശിക്കാർ വളരെ സെൻസിറ്റീവ് ആയി കണക്കാക്കപ്പെടുന്നു. പലപ്പോഴും ഈ രാശിക്കാർ മറ്റുള്ളവരെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നു. കൂടാതെ ഈ രാശിക്കാർ പൂർണ്ണമായും നുണ പറയുന്നതിൽ വിദഗ്ദരാണ്. ഇതുകൂടാതെ ആരുമായും അവരുടെ മനസ്സിനനുസരിച്ച് ബന്ധമോ സൗഹൃദമോ സൂക്ഷിക്കുന്നു. ഇവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ പ്രയാസമാണ്.

Also Read: February Horoscope 2022: ഈ രാശിക്കാരുടെ ഭാഗ്യം ഫെബ്രുവരിയിൽ തിളങ്ങും, ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും!

ചിങ്ങം (Leo)

തർക്കങ്ങളിൽ ഈ രാശിക്കാർ മുൻപന്തിയിലായിരിക്കും.  ചിങ്ങം രാശിക്കാരുമായി ആരെങ്കിലും തർക്കിച്ചാൽ അവർ പരാജയപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഈ രാശിക്കാർ കൃത്രിമം കാണിക്കുന്നതിൽ സമർത്ഥരാണ്. തെറ്റ് ചെയ്യുമ്പോഴും  മുന്നിൽ നിൽക്കുന്നവരെ കള്ളന്മാരായി കാണിക്കുന്നത് ഇവരുടെ ശീലമാണ്. തങ്ങളൊഴികെ ആരുടെയും വാക്കുപോലും അവർ കേൾക്കിന്നില്ല. 

Also Read: Guru Ast: ഈ 4 രാശിക്കാർക്ക് വരുന്ന 29 ദിവസങ്ങൾ വളരെ ശുഭകരം!

തുലാം (Libra)

തുലാം രാശിക്കാർ അവരുടെ മുന്നിലുള്ള ആളുകളെ അവരുടെ വാക്കുകൾ ഉപയോഗിച്ച് എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയാം. തങ്ങൾ കാരണം മറ്റുള്ളവർ അസന്തുഷ്ടരാകുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ ഈ രാശിക്കാർ ചിലപ്പോൾ നുണകൾ അവലംബിക്കുന്നതിനുള്ള കാരണവും ഇതായിരിക്കാം.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News