Panchagrahi Yoga: ശനിയുടെ രാശിയിൽ 5 ഗ്രഹങ്ങളുടെ 'മഹാസംയോഗം', ഈ 3 രാശിക്കാർ ശ്രദ്ധിക്കുക!

Panch Grahi Yoga 2022: ശനിയുടെ രാശിയായ മകരത്തിൽ 5 ഗ്രഹങ്ങൾ കൂടിചേരുന്നു. ഈ പഞ്ചഗ്രഹി യോഗം 3 രാശിക്കാർക്ക് അപകടകരമാണ്.

Written by - Ajitha Kumari | Last Updated : Jan 28, 2022, 01:31 PM IST
  • ഈ 3 രാശിക്കാർ ശ്രദ്ധിക്കുക
  • മകരരാശിയിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടുന്നു
  • സാമ്പത്തിക നഷ്ടം സംഭവിക്കാം
Panchagrahi Yoga: ശനിയുടെ രാശിയിൽ 5 ഗ്രഹങ്ങളുടെ 'മഹാസംയോഗം', ഈ 3 രാശിക്കാർ ശ്രദ്ധിക്കുക!

Panch Grahi Yoga: 2022 ലെ ആദ്യ മാസം അവസാനിക്കാൻ പോകുകയാണ്. ഈ മാസത്തിൽ പല സുപ്രധാന ഗ്രഹമാറ്റങ്ങളും സംഭവിച്ചു അതിന്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്തു. എന്നാൽ ജ്യോതിഷത്തിന്റെ വീക്ഷണകോണിൽ 2022 ലെ രണ്ടാം മാസം വളരെ സവിശേഷമായിരിക്കും. ഈ മാസത്തിൽ ഒരേ രാശിയിൽ 5 ഗ്രഹങ്ങൾ സമ്മേളിക്കുന്നു അതും ശനിയുടെ രാശിയായ മകരത്തിൽ. മകരത്തിൽ ചൊവ്വ, ശുക്രൻ, ബുധൻ, ചന്ദ്രൻ, ശനി എന്നീ ഗ്രഹങ്ങളുടെ ഒരേസമയത്തെ സംയോഗം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

Also Read: Horoscope January 28, 2022: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം ഒപ്പം ധനലാഭവും

പഞ്ചഗ്രഹി യോഗ ഈ രാശിക്കാർക്ക് ഗുണം നൽകും (Panchagrahi Yoga will give benefit to these zodiac signs)

ശനി, സൂര്യൻ, ബുധൻ എന്നിവ മകരരാശിയിലാണ്. ചൊവ്വയും, ബുധനും മകരം രാശിയിൽ പ്രവേശിക്കുന്നതോടെ പഞ്ചഗ്രഹി യോഗത്തിന് രൂപം നൽകും. ഈ പഞ്ചഗ്രഹിയോഗം 12 രാശികളേയും ബാധിക്കും. ഇതിൽ ഈ 3 രാശിക്കാർക്ക് ഈ യോഗം ശുഭകരമാണെന്ന് തെളിയും. ഈ യോഗം മേടം, ഇടവം, മീനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. പഴയ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുന്നതിലൂടെ നിങ്ങൾക്ക് വളരെയധികം ആശ്വാസം ലഭിക്കും.

Also Read: Ketu Transit 2022: കേതുവിന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാകും

ഈ രാശിക്കാർ കഷ്ടപ്പെടും (These zodiac signs will suffer)

മകരത്തിൽ രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം ഈ 3 രാശിക്കാർക്ക് അപകടകരമാണെന്ന് തെളിയിക്കും. ധനു, കുംഭം, മിഥുനം എന്നീ രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ കാലയളവിൽ അവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ആശുപത്രി സന്ദർശനങ്ങൾ ആവശ്യമായി വന്നേക്കാം. ഈ സമയത്ത് ജാഗ്രത പാലിക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News