Parivartini Ekadashi Vrat 2022: ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയെയാണ് പരിവര്‍ത്തിനി ഏകാദശി എന്ന് പറയുന്നത്. ഭഗവാൻ വിഷ്ണു ഉറങ്ങുമ്പോൾ തന്റെ വശം മാറ്റുന്ന ദിനമാണ് ഇന്ന് അതുകൊണ്ടാണ് ഇതിനെ പരിവർത്തിനി ഏകാദശി എന്നു പറയുന്നത്. ഈ ദിവസം മഹാവിഷ്ണുവിന്റെ വാമന രൂപത്തെ ആരാധിക്കുന്നത് ഉത്തമം. പരിവര്‍ത്തിനി ഏകാദശിയുടെ പൂജാ മുഹൂര്‍ത്തവും വ്രതാനുഷ്ഠാന രീതികളും നോക്കാം.
Also Read: ശനി കൃപയാൽ ഈ 2 രാശിക്കാർക്ക് ലഭിക്കും കരിയറിൽ വൻ നേട്ടങ്ങൾ!
പഞ്ചാംഗമനുസരിച്ച് ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയതി സെപ്റ്റംബര്‍ 06 ചൊവ്വാഴ്ച രാവിലെ 05:54ന് ആരംഭിക്കുന്നു. ഇത് അടുത്ത ദിവസം അതായത് സെപ്റ്റംബര്‍ 07 ബുധനാഴ്ച പുലര്‍ച്ചെ 03:04 ന് അവസാനിക്കും. ഈ വര്‍ഷത്തെ പരിവര്‍ത്തിനി ഏകാദശി വ്രതം സെപ്റ്റംബര്‍ 06 ന് ആചരിക്കും. പരിവര്‍ത്തിനി ഏകാദശിയില്‍ വ്രതം അനുഷ്ഠിച്ച് മഹാവിഷ്ണുവിന്റെ വാമനാവതാരത്തെ ആരാധിക്കുന്നവര്‍ക്ക് വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ ഇല്ലാതാകുന്നു. ഇപ്പോൾ നടക്കുന്നത് ചാതുര്മാസമാണ് ഈ സമയത്ത് മഹാവിഷ്ണു ഗാഢനിദ്രയില്‍ തുടരുകയും പരിവര്‍ത്തിനി ഏകാദശിയില്‍ ഉറക്കത്തിന്റെ വശം മാറുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. പരിവര്‍ത്തിനി ഏകാദശി നാളില്‍ ത്രിപുഷ്കരയോഗം, രവിയോഗം എന്നിവ രൂപപ്പെടുന്നു. രവിയോഗം രാവിലെ 06:01 മുതല്‍ വൈകുന്നേരം 06.09 വരെയും ത്രിപുഷ്കരയോഗം സെപ്റ്റംബര്‍ 07ന് പുലര്‍ച്ചെ 03:04 മുതല്‍ 06.02 വരെയുമാണ്.
Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
ഇതിൽ രവിയോഗം രവിയോഗം ഒരു വ്യക്തിക്ക് എല്ലാ വിഷമതകളും നീക്കി വിജയം പ്രദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ പരിവര്‍ത്തിനി ഏകാദശി ദിനം ആരാധന നടത്തുന്നത് ഏറെ ഫലദായകമാണ്. പരിവര്‍ത്തിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും തീരുമെന്നും അവര്‍ക്ക് പുണ്യഫലങ്ങൾ ലഭിക്കുമെന്നുമാണ്. ഈ ദിനം ഉള്ളി, വെളുത്തുള്ളി, മാംസം, അരി, ഗോതമ്പ്, പയര്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കരുത് അതുപോലെ മദ്യവും പുകയിലയും ഒഴിവാക്കുക. നിങ്ങള്‍ക്ക് പഴം, പാല് എന്നിവ കഴിക്കാം. അതുപോലെ 'ഓം നമോ ഭഗവതേ വാസുദേവായ' മന്ത്രം കഴിയുന്നത്ര തവണ ജപിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...