ഹിന്ദുമതത്തിൽ ഏകാദശിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒരു വർഷത്തിൽ ഏകദേശം 24 ഏകാദശികളുണ്ട്. ഓരോ മാസവും 2 ഏകാദശികൾ വീതമാണിത്. ഇവയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയെ പാപമോചന ഏകാദശി എന്നാണ് അറിയപ്പെടുന്നത്. മാർച്ച് 28-നാണ് ഇത്തവണത്തെ ഏകാദശി.
വിഷ്ണുപുരാണം അനുസരിച്ച്, പാപമോചന ഏകാദശി ദിനത്തിലെ ഉപവാസം എല്ലാ വിധ പാപങ്ങളിൽ നിന്നും നിങ്ങളെ മോചിപ്പിക്കുന്നു. ഈ ദിവസം നടത്തുന്ന പൂജകളിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പാപമോചന ഏകാദശി സമയം
മാർച്ച് 27, 27 വൈകുന്നേരം 06:04 നാണ് പാപമോചന ഏകാദശി ആരംഭിക്കുന്നത്
മാർച്ച് 28 വൈകുന്നേരം 04:15 ഒാടെ ഏകാദശി തീയതി അവസാനിക്കുന്നു -
ഉപവാസ സമയം- മാർച്ച് 29 രാവിലെ 06.15 മുതൽ 08.43 വരെ.
29 മാർച്ച് 02:38 pm ദ്വാദശി അവസാനിക്കുന്നു
പാപമോചനി ഏകാദശി പൂജാ രീതി
ഏകാദശി നാളിൽ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന് എല്ലാ ജോലികളും പൂർത്തിയാക്കി കുളിച്ച് മഹാവിഷ്ണുവിനെ സ്മരിച്ച് വ്രതം എടുക്കുക. പൂജാവിധികളോടെ വിഷ്ണുവിനെ ആരാധിക്കുക. ഭഗവാന് മഞ്ഞപ്പൂക്കൾ അർപ്പിക്കുക. ഇതിനുശേഷം ചന്ദനം ഉപയോഗിച്ച് തിലകം പുരട്ടുക, എന്നിട്ട് നെയ്യ് വിളക്കും കുന്തിരിക്കവും കത്തിക്കുക.
ഇതിനുശേഷം പാപമോചന ഏകാദശിയുടെ കഥ വായിക്കുകയും ഒടുവിൽ ആരതി നടത്തുകയും ചെയ്യുക. ദിവസം മുഴുവൻ ഉപവസിക്കുക. ഏകാദശി ദിനത്തിൽ നിങ്ങളുടെ കഴിവിനനുസരിച്ച് പാവപ്പെട്ട ബ്രാഹ്മണർക്ക് ദാനവും ദക്ഷിണയും നൽകുക. ഇതോടൊപ്പം മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാൻ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ഏകദേശം 108 തവണ ജപിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA