Venus Transit 2023: ശുക്രൻ ചിങ്ങ രാശിയിലേക്ക്.. ഈ രാശിക്കാരുടെ സമയം ഒക്ടോബറിൽ തെളിയും

October Grah Gochar 2023: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷത്തിൽ ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് പല രാശിക്കാർക്കും ഗുണകരമായിരിക്കും.

Written by - Ajitha Kumari | Last Updated : Sep 15, 2023, 07:38 PM IST
  • ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്
  • ജ്യോതിഷത്തിൽ ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്
  • ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത് പല രാശിക്കാർക്കും ഗുണകരമായിരിക്കും
Venus Transit 2023: ശുക്രൻ ചിങ്ങ രാശിയിലേക്ക്.. ഈ രാശിക്കാരുടെ സമയം ഒക്ടോബറിൽ തെളിയും

Shukra Gochar 2023 Effect: ജ്യോതിഷത്തിൽ ഏതെങ്കിലും ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ അതിന്റെ സ്വാധീനം 12 രാശികളുടേയും ജീവിതത്തിൽ കാണപ്പെടും. ഒക്ടോബറിൽ പല വലിയ ഗ്രഹങ്ങളും അവയുടെ സ്ഥാനങ്ങൾ മാറ്റും. അതിലൊന്ന്, സമ്പത്തും സമൃദ്ധിയും നൽകുന്ന ഗ്രഹമായ ശുക്രനാണ്. ഒക്ടോബർ 2 ന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ മാറ്റം 12 രാശിക്കാരുടെയും ജീവിതത്തിൽ ബാധിക്കും. ജാതകത്തിൽ ശുക്രൻ ശക്തനാകുമ്പോൾ വ്യക്തിക്ക് ബഹുമാനവും സ്ഥാനവും ലഭിക്കും. അതുപോലെ ശുക്രൻ ബലഹീനനാകുമ്പോൾ ആ വ്യക്തിയ്ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.  ജ്യോതിഷ പ്രകാരം നിലവിൽ ശുക്രൻ കർക്കടകത്തിലാണ്. ഇത് ഒക്ടോബർ 2 ന് ചിങ്ങത്തിൽ പ്രവേശിക്കും. ഈ കാലയളവിൽ ശുക്രന്റെ രാശി മാറുന്നത് 3 രാശിക്കാർക്ക് വരുമാനവും ഭാഗ്യവും വർദ്ധിപ്പിക്കും. അത് ഏത് രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: Lakshmi Devi Favourite Zodiacs: ഇവർ ലക്ഷ്മി ദേവിയ്ക്ക് പ്രിയപ്പെട്ടവർ, ലഭിക്കും വൻ സമ്പൽസമൃദ്ധി!

ഇടവം (Taurus):  ഇടവം രാശിക്കാർക്ക് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത് മൂലം ശുഭകരമായ ഫലങ്ങൾ ലഭിക്കും.  ഇടവം രാശിയുടെ അധിപൻ വ്യാഴമാണ്.  അതേസമയം ഇടവം രാശിക്കാരുടെ ദേവത ദുർഗ്ഗയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കും മാത്രമല്ല ഈ രാശിക്കാരുടെ സുഖസൗകര്യങ്ങളും വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. ശുഭകാര്യങ്ങളിൽ വിജയം കൈവരിക്കും.

ചിങ്ങം (Leo):  ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണെന്നും ആരാധിക്കുന്ന ദേവത മഹാവിഷ്ണുവാണെന്നുമാണ് ജ്യോതിഷത്തിൽ പറയുന്നത്. ചിങ്ങം രാശിക്കാർക്ക് ഭഗവാൻ ഹരിയുടെ പ്രത്യേക അനുഗ്രഹം വർഷിക്കും. ഈ കാലയളവിൽ ഈ രാശിക്കാർ അവരുടെ തൊഴിൽ, ബിസിനസ്സ് എന്നിവയിൽ അവരുടെ ആഗ്രഹപ്രകാരം വിജയം കൈവരിക്കും. കൂടാതെ നടക്കാതിരുന്ന ജോലികളും ഈ കാലയളവിൽ പൂർത്തിയാക്കും. ശുക്രന്റെ സംക്രമം ഈ രാശിക്കാർക്ക് വരുമാനം വർദ്ധിപ്പിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ നടത്തും. അവിവാഹിതർക്ക് നല്ല ബന്ധങ്ങൾ വരും. മൊത്തത്തിൽ ഈ രാശിക്കാർക്ക് ഈ സംക്രമണം ഗുണം ചെയ്യും.

Also Read: Dearness Allowance: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത... ക്ഷാമബത്തയ്‌ക്കൊപ്പം ബോണസും!

തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം രാശിക്കാരുടെ അധിപൻ ശുക്രനാണ്. ദേവത ദുർഗ്ഗയാണ്. അത്തരമൊരു സാഹചര്യത്തിൽ ദുർഗ്ഗയുടെ പ്രത്യേക അനുഗ്രഹം പ്രത്യേകിച്ച് തുലാം രാശിക്കാരുടെ മേൽ പതിക്കും. ഇത് മാത്രമല്ല തുലാം രാശിക്കാർക്ക് ഈ കാലയളവിൽ പ്രത്യേക സന്തോഷം ലഭിക്കും. തുലാം രാശിക്കാർക്ക് ഒക്ടോബറിൽ ശുക്രന്റെ സംക്രമത്തിൽ നിന്ന് പ്രത്യേക ഫലങ്ങൾ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്കും ഈ സമയത്ത് പ്രയോജനം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കുന്നതിലും നിങ്ങൾ വിജയിക്കും. പുതിയ വരുമാന മാർഗങ്ങൾ തെളിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News