Numerology Prediction September 14: ഈ റാഡിക്സ് നമ്പരിലുള്ളവർക്ക് ഇന്ന് ഭാഗ്യ ദിനമാണ്, ഈ കാര്യങ്ങളിൽ ക്ഷമയോടെയിരിക്കുക

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 10:35 AM IST
  • റാഡിക്സ് 3 ആയിട്ടുള്ളവർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും.
  • സഹപ്രവർത്തകർ പറയുന്നത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കും.
  • സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും.
Numerology Prediction September 14: ഈ റാഡിക്സ് നമ്പരിലുള്ളവർക്ക് ഇന്ന് ഭാഗ്യ ദിനമാണ്, ഈ കാര്യങ്ങളിൽ ക്ഷമയോടെയിരിക്കുക

Numerology Horoscope 14 September 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ്1- ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. ബിസിനസ് കാര്യങ്ങളിൽ നിങ്ങൾ മുമ്പത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിങ്ങളുടെ ജോലിസ്ഥലത്തും ബിസിനസ്സിലും നിങ്ങൾ ധൈര്യവും വിവേകവും നിലനിർത്തും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. വിവേകത്തോടെ മുന്നോട്ട് പോകുക. സംഭാഷണ രീതി ഫലപ്രദമാകും. വ്യക്തിപരമായ കാര്യങ്ങളിൽ ക്ഷമ കാണിക്കുക.

റാഡിക്സ് 2- ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും നിങ്ങൾക്ക്. പല മേഖലകളിൽ നിന്നും നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങൾ നന്നായി പ്രവർത്തിക്കും. ജോലിയും കച്ചവടവും ഫലപ്രദമാകും. പുരോ​ഗതിയുണ്ടാകും. സന്തോഷം നിലനിൽക്കും. വിജയത്തിന്റെ പാതയിൽ നിങ്ങൾ മുന്നോട്ട് പോകും. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണയും വിശ്വാസവും നിങ്ങൾക്ക് ലഭിക്കും.

റാഡിക്സ് 3- നിങ്ങൾക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. സഹപ്രവർത്തകർ പറയുന്നത് നിങ്ങൾ ശ്രദ്ധയോടെ കേൾക്കും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. ജോലികൾ വേഗത്തിലാക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ സമനില പാലിക്കും. ലാഭ ശതമാനം മികച്ചതായിരിക്കും.

Also Read: Shukra Gochar 2023: ശുക്ര കൃപയാൽ ഡിസംബറോടെ ഈ രാശിക്കാർക്ക് കോടീശ്വര യോഗം

റാഡിക്സ് 4-  നിങ്ങളുടെ ജീവിതത്തിൽ ഇന്ന് പോസിറ്റിവിറ്റി നിലനിൽക്കും. ജോലി സംബന്ധമായ പ്രവർത്തനങ്ങൾ നിങ്ങൾ എളുപ്പത്തിൽ പിന്തുടരും. കുടുംബാംഗങ്ങളുടെ ഉപദേശം മനസ്സിൽ വയ്ക്കുക. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഊർജസ്വലതയോടെയും ഉത്സാഹത്തോടെയും പ്രവർത്തിക്കും. ആത്മവിശ്വാസത്തോടെ ജോലികൾ ചെയ്യുക.

റാഡിക്സ് 5- നിങ്ങൾക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പ്രൊഫഷണൽ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകാൻ അവസരം ലഭിച്ചേക്കാം. തിരക്ക് നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ബിസിനസുകാർക്ക് ലാഭം ലഭിക്കും.

റാഡിക്സ് 6- ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. കഠിനാധ്വാനത്തിലൂടെ ജോലിസ്ഥലത്ത് മാറ്റം വരുത്തുന്നതിൽ നിങ്ങൾ വിജയിക്കും. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. നിങ്ങളുടെ കരിയറിനും ബിസിനസ്സിനും ഉത്തേജനം നൽകും. ലാഭം വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും. അപകടകരമായ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കും. ജോലിയിലും ബിസിനസ്സിലും ക്ഷമ പാലിക്കുക. കുടുംബത്തിൽ സ്നേഹം നിലനിൽക്കും.

റാഡിക്സ് 7 - ഇന്ന് വ്യക്തിപരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിവസമാണ്. നമ്മുടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറും. പ്രവർത്തന ശേഷി സാധാരണയേക്കാൾ മികച്ചതായിരിക്കും. മാർഗനിർദേശവും ഉപദേശവും നൽകി മുന്നോട്ടുപോകും. നിങ്ങളുടെ പ്രശസ്തി വർധിക്കും. നിങ്ങൾ വ്യക്തിപരമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും ക്ഷമയോടെയിരിക്കുക.

റാഡിക്സ് 8- ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കുന്ന ദിവസമാണിന്ന്. പുതിയ നേട്ടങ്ങൾ കൈവരിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തുക. സാമ്പത്തിക, ബിസിനസ് വശങ്ങൾ മികച്ചതായിരിക്കും. ആഗ്രഹിച്ച ഫലങ്ങൾ കൈവരിക്കും. നിങ്ങളുടെ ജോലി എളുപ്പത്തിൽ കൈകാര്യം ചെയ്യും. ബിസിനസ്സ് പ്രവർത്തനങ്ങളിൽ വർദ്ധനവുണ്ടാകും. നിങ്ങൾക്ക് ഒരു സുഹൃത്തിൽ നിന്ന് പിന്തുണ ലഭിച്ചേക്കാം.

റാഡിക്സ് 9- നിങ്ങൾക്ക് വ്യക്തിപരമായ കാര്യങ്ങളിൽ ഇന്ന് കൂടുതൽ ഫലപ്രദമായിരിക്കും. ജീവിതത്തിൽ സന്തോഷവും ആശ്വാസവും ഉണ്ടാകും. പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കിടും. സാമ്പത്തിക ശ്രമങ്ങൾ വിജയിക്കും. ബിസിനസ്സ് ഫലങ്ങളിൽ നിങ്ങൾ ആവേശഭരിതരാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News