Numerology Prediction October 12: ആത്മവിശ്വാസം ഉണ്ടാകും, ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം; സംഖ്യാശാസ്ത്ര പ്രകാരം നിങ്ങൾക്കെങ്ങനെ?

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 05:30 AM IST
  • ഇന്ന് റാഡിക്സ് മൂന്ന് ആയിട്ടുള്ളവർ ജാഗ്രതയോടെ മുന്നോട്ട് പോകണം.
  • നിങ്ങളുടെ ശ്രദ്ധ ലക്ഷ്യത്തിലായിരിക്കണം.
  • സാമ്പത്തിക ശ്രമങ്ങളിൽ വിജയം ഉണ്ടാകും.
Numerology Prediction October 12: ആത്മവിശ്വാസം ഉണ്ടാകും, ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം; സംഖ്യാശാസ്ത്ര പ്രകാരം നിങ്ങൾക്കെങ്ങനെ?

Numerology Horoscope 12 October 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഇന്ന് കുടുംബ കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റും. കരിയർ, ബിസിനസ്സ് പ്രതീക്ഷിച്ച ഫലം നൽകും. പ്രൊഫഷണലുകളുടെ ഉപദേശം സ്വീകരിക്കുകയും നിങ്ങളുടെ ജോലിയിൽ പിന്തുണ നേടുകയും ചെയ്യും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

റാഡിക്സ് 2- സാമ്പത്തിക വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നല്ല വരുമാനം ഉണ്ടായാൽ ചെലവും നിക്ഷേപവും വർദ്ധിക്കും. ലാഭകരമായ ബിസിനസ്സ് അനുകൂലമായിരിക്കും. ആത്മവിശ്വാസം ഉയർന്ന് നിൽക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഒരു യാത്ര പോകാൻ അവസരമുണ്ടാകും.

റാഡിക്സ് 3- ഇന്ന് റാഡിക്സ് മൂന്ന് ആയിട്ടുള്ളവർ ജാഗ്രതയോടെ മുന്നോട്ട് പോകണം. നിങ്ങളുടെ ശ്രമങ്ങൾ വേഗത്തിലാക്കണം. നിങ്ങളുടെ ശ്രദ്ധ ലക്ഷ്യത്തിലായിരിക്കണം. സാമ്പത്തിക ശ്രമങ്ങളിൽ വിജയം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ഉത്തരവാദിത്തം വർദ്ധിച്ചേക്കാം.

റാഡിക്‌സ് 4- ഇന്ന് വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം തുടരും. കുടുംബവും സുഹൃത്തുക്കളും സന്തുഷ്ടരായിരിക്കും. നിങ്ങൾക്ക് ആത്മവിശ്വാസം നിറയും. സമയം മാനേജ് ചെയ്യാൻ ശ്രദ്ധിക്കുക. സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

റാഡിക്സ് 5- ഇന്ന് നിങ്ങൾക്ക് പ്രൊഫഷണൽ കാര്യങ്ങളിൽ വിജയം ലഭിക്കും. വ്യക്തിപരമായ കാര്യങ്ങളിലും വിജയസാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക. വ്യക്തിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

റാഡിക്‌സ് 6- ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ വ്യക്തിജീവിതത്തെ ബാധിക്കാൻ അനുവദിക്കരുത്. കുടുംബാംഗങ്ങൾക്കും പങ്കാളിക്കും സന്തോഷം നൽകും. പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ അവഗണിക്കാൻ ശ്രമിക്കുക. നിങ്ങൾ ബിസിനസ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരും.

റാഡിക്സ് 7- നിങ്ങളുടെ പ്രവർത്തന ശൈലി മെച്ചപ്പെടുത്തുന്നതിലൂടെ എല്ലാവരേയും ആകർഷിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിച്ചേക്കാം. നിങ്ങളുടെ മുതിർന്നവരെ ഗൗരവമായി കേൾക്കുക. ഇന്ന് നിങ്ങൾക്ക് ചില പ്രധാന വിവരങ്ങൾ ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

റാഡിക്‌സ് 8- വിജയത്തിന്റെ ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. കരിയറിൽ വിജയം നേടാൻ കഴിയും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിയിൽ വേഗത ഉണ്ടാകും. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും.

റാഡിക്‌സ് 9- ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അപകടകരമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. തർക്കങ്ങളിൽ ഏർപ്പെടരുത്. വ്യക്തിപരമായ കാര്യങ്ങളിൽ തിടുക്കം കാണിക്കരുത്. ശരിയായ അവസരത്തിനായി കാത്തിരിക്കുക. അനുഭവത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ പ്രയോജനപ്പെടുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News