Shukra Gochar 2023: 24 ദിവസങ്ങൾക്ക് ശേഷം ശുക്രന്റെ മഹാസംക്രമണം, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

Shukra Ka Rashi Parivartan: ശുക്രൻ രാശി മാറുമ്പോഴെല്ലാം ബാധിക്കുന്ന ചില മേഖലകളുണ്ട്. ചിങ്ങം രാശിയിൽ ശുക്രന്റെ സംക്രമണം മൂലം 3 രാശിക്കാർക്ക് ധനം, തൊഴിൽ പുരോഗതി, ബിസിനസ്സിൽ ലാഭം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

Written by - Ajitha Kumari | Last Updated : Jun 13, 2023, 05:17 PM IST
  • 24 ദിവസങ്ങൾക്ക് ശേഷം ശുക്രന്റെ മഹാസംക്രമണം
  • ശുക്രൻ രാശി മാറുമ്പോഴെല്ലാം ബാധിക്കുന്ന ചില മേഖലകളുണ്ട്
  • ജൂലൈ ഏഴിന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും
Shukra Gochar 2023: 24 ദിവസങ്ങൾക്ക് ശേഷം ശുക്രന്റെ മഹാസംക്രമണം, ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

Venus Transit July 2023: ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തിൽ എത്രത്തോളം പ്രധാനമാണെന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണല്ലോ. ജ്യോതിഷത്തിൽ ശുക്രനെ ആഡംബരത്തിന്റെയും പ്രതാപത്തിന്റെയും പ്രണയത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ജൂലൈ ഏഴിന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. ശുക്രൻ അതിന്റെ രാശി മാറുമ്പോഴെല്ലാം പ്രത്യേകമായി ബാധിക്കുന്ന ചില മേഖലകളുണ്ട്. ചിങ്ങം രാശിയിൽ ശുക്രന്റെ സംക്രമണം ഈ 3 രാശിക്കാർക്ക് വമ്പിച്ച ധനം, തൊഴിൽ പുരോഗതി, ബിസിനസ്സിൽ ലാഭം എന്നിവ നൽകും. ഈ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: Vivah Rekha: കൈപ്പത്തിയിൽ നിന്നും അറിയാം നിങ്ങളുടെ ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യം!

തുലാം (Libra):  ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള സംക്രമണം തുലാം രാശിക്കാർക്ക് വളരെ ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ വരുമാന ഭവനത്തിലൂടെയാണ് ശുക്രൻ സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും നേട്ടം ലഭിക്കും. ഒരു വലിയ ഉടമ്പടി ഉണ്ടാകാം, അത് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, പണം ലഭിക്കുന്നതിനുള്ള നിരവധി വഴികളും തുറക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. വാതുവെപ്പ്, ലോട്ടറി, സ്റ്റോക്ക് മാർക്കറ്റ് എന്നിവയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ചെയ്യാം കാരണം  ധന നേട്ടത്തിനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു.

ഇടവം (Taurus):  ശുക്രന്റെ രാശി മാറ്റം ഇടവ രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ നാലാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കും. അതിനാൽ നിങ്ങൾക്ക് എല്ലാ ഭൗതിക സുഖങ്ങളുടെയും പ്രയോജനം ലഭിക്കും. ബിസിനസ്സിൽ പണം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് വിപുലീകരണത്തിന് സാധ്യതയുണ്ട്. വിലപിടിപ്പുള്ളവാ വാങ്ങാൻ യോഗം. അമ്മയുടെ പിന്തുണയുണ്ടാകും. റിയൽ എസ്റ്റേറ്റ്, ഫുഡ് ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ കാലയളവ് മികച്ചതാണ്.

Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ കിടിലം വർദ്ധനവ്, 50% ആയേക്കും!

ചിങ്ങം (Leo):  ശുക്രൻ ചിങ്ങ രാശിയിലാണ് സഞ്ചരിക്കാൻ പോകുന്നത് അതും ലഗ്നഭാവത്തിൽ. അതുകൊണ്ട് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. എല്ലാ പ്രവൃത്തികളിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങൾ ഏത് ജോലി ചെയ്താലും നിങ്ങളുടെ പ്രകടനം അഭിനന്ദിക്കപ്പെടും. ബഹുമതി ലഭിക്കും. ജീവിത പങ്കാളിക്ക് പുരോഗതി ലഭിക്കും. അവിവാഹിതരായവർക്ക് വിവാഹാലോചന വന്നേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News