Surya Rashi Parivartan: ഈ 4 രാശിക്കാരുടെ വിധി 3 ദിവസത്തിന് ശേഷം തെളിയും

Surya Rashi Parivartan: സൂര്യന്റെ രാശി മാറ്റം ഈ 4 രാശിക്കാർക്ക് ഭാഗ്യം നൽകും. ഇവർക്ക് ധാരാളം ധനവും സ്ഥാനമാനങ്ങളും ലഭിക്കും.

Written by - Ajitha Kumari | Last Updated : Feb 10, 2022, 04:07 PM IST
  • ഫെബ്രുവരി 13-ന് സൂര്യൻ രാശി മാറും
  • മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും
  • 4 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ
Surya Rashi Parivartan: ഈ 4 രാശിക്കാരുടെ വിധി 3 ദിവസത്തിന് ശേഷം തെളിയും

Surya Rashi Parivartan: ജ്യോതിഷ പ്രകാരം ഈ 4 രാശിക്കാരുടെ സുവർണ്ണ നാളുകൾ ആരംഭിക്കാൻ പോകുന്നു. ഫെബ്രുവരി 13 ന് സൂര്യന്റെ രാശിമാറ്റം ഈ ആളുകളുടെ വിധി തെളിയിക്കും. ജ്യോതിഷത്തിൽ വിജയം, ബഹുമാനം, ആരോഗ്യം എന്നിവയുടെ ഘടകമായി സൂര്യനെ കണക്കാക്കുന്നു. ശനിയുടെ രാശിയായ കുംഭത്തിൽ സൂര്യൻ പ്രവേശിക്കുന്നത് ഇത്തരക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. 2022 ഫെബ്രുവരി രണ്ടാം വാരത്തിൽ സംഭവിക്കാൻ പോകുന്ന സൂര്യന്റെ സംക്രമം ഏത് രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം...

Also Read: ഈ 4 രാശിക്കാർക്ക് വരുന്ന 17 ദിവസം വിപരീത രാജയോഗം

മേടം (Aries) 

സൂര്യന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ബിസിനസ്സ്, ജോലി എന്നിവയിൽ കഠിനാധ്വാനത്തിന്റെ ഫലം പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. വലിയ ഇടപാടുകൾ ഉണ്ടാകാം. ധനലാഭമുണ്ടാകും. കുടുംബത്തിലും സന്തോഷം നിലനിൽക്കും.

ഇടവം  (Taurus)

സൂര്യന്റെ രാശിമാറ്റം വൃഷഭ രാശിക്കാരുടെ ദിനങ്ങൾ മിന്നി തിളക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും. ധനലാഭമുണ്ടാകും. വരുമാനം വർധിക്കും, മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. മൊത്തത്തിൽ ഈ സമയം വലിയ നേട്ടങ്ങൾ ഉണ്ടാകും.

Also Read: Valentine Week: വാലന്റൈൻസ് ആഴ്ചയിലെ അവസാന 5 ദിവസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ

മിഥുനം (Gemini)

സൂര്യന്റെ രാശിമാറ്റം മിഥുനരാശിക്കാർക്ക് പലവിധ നേട്ടങ്ങളും നൽകും. ധനലാഭമുണ്ടാകും. നിക്ഷേപത്തിന് നല്ല സമയമാണ്. പഴയ ഇടപാട് ബാക്കിയുണ്ടെങ്കിൽ അതും തീർക്കുക. നിങ്ങൾക്ക് ജോലിയോ സമൂഹത്തിൽ സ്ഥാനമോ ലഭിക്കും. ബഹുമാനം വർദ്ധിക്കും.

മകരം (Capricorn)

സൂര്യന്റെ സംക്രമം മകരം രാശിക്കാർക്ക് ചില നല്ല വാർത്തകൾ നൽകും. പ്രത്യേകിച്ച് തൊഴിൽ ചെയ്യുന്നവർക്ക് പ്രയോജനം ലഭിക്കും. പുതിയ തൊഴിൽ വാഗ്ദാനങ്ങൾ കണ്ടെത്താൻ കഴിയും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. വരുമാനം വർദ്ധിക്കുന്നതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടിൽ സന്തോഷം നിലനിൽക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News