Mangal Rashi Parivartan: 5 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് വൻ നേട്ടം, ചൊവ്വയുടെ പ്രത്യേക അനുഗ്രഹം വർഷിക്കും

Mangal Rashi Parivartan: ജ്യോതിഷത്തിന്റെ വീക്ഷണത്തിൽ ചൊവ്വയുടെ സംക്രമണം ശുഭകരമാണ്. ജനുവരി 16 ന് ചൊവ്വാ ഗ്രഹം രാശി മാറാൻ പോകുന്നു. ഇതുവരെ ചൊവ്വ വൃശ്ചിക രാശിയിലാണ് ചലിച്ചിരുന്നത്. ചൊവ്വയുടെ ഈ മാറ്റം  ചില രാശിക്കാരുടെ ഭാഗ്യം മാറാൻ പോകുന്നു.  

Written by - Ajitha Kumari | Last Updated : Jan 11, 2022, 11:41 AM IST
  • കടബാധ്യതയിൽ നിന്ന് മുക്തി നേടാം
  • ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും
  • തൊഴിലിൽ പുരോഗതി
Mangal Rashi Parivartan: 5 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് വൻ നേട്ടം, ചൊവ്വയുടെ പ്രത്യേക അനുഗ്രഹം വർഷിക്കും

Mangal Rashi Parivartan: ജ്യോതിഷത്തിൽ ചൊവ്വയുടെ സംക്രമണം (Mangal Rashi Parivartan) ശുഭകരമായി കണക്കാക്കപ്പെടുന്നു. കാരണം ഗ്രഹങ്ങളുടെ അധിപൻ ചൊവ്വയാണ്. ജനുവരി 16നാണ് ചൊവ്വയുടെ സംക്രമണം നടക്കുക.

ചൊവ്വയുടെ ഈ സംക്രമണം ധനു രാശിയിലായിരിക്കും. ചൊവ്വയുടെ ഈ സംക്രമണത്തിൽ വരുന്ന മാറ്റത്തിന്റെ ഫലം 12 രാശികളിലും ഉണ്ടാകും. എന്നാൽ ചില രാശിക്കാർക്ക് ഈ ചൊവ്വ സംക്രമണം ശുഭകരമായിരിക്കും. ഏതാണ് ആ രാശികൾ എന്ന നോക്കാം...

Also Read: Horoscope January 11, 2021: വൃശ്ചികം, മിഥുനം രാശിക്കാർക്ക് ഇന്ന് അശുഭകരം, നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം..

മേടം (Aries): ചൊവ്വയുടെ ഈ സംക്രമണം മേടം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ രാശിക്കാർക്ക് ചൊവ്വ സംക്രമകാലത്ത് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഇതോടൊപ്പം മേടം രാശിക്കാർക്ക് അവരുടെ കരിയറിൽ നല്ല വളർച്ചയും ലഭിക്കും. അതിന്റെ സാമൂഹികമായ നേട്ടവും അന്തസ്സും വർധിക്കും. ട്രാൻസിറ്റ് സമയത്ത് ബിസിനസ്സിലെ നിക്ഷേപവും ഗുണം ചെയ്യും. ഈ ഗുണം ചൊവ്വയുടെ അനുഗ്രഹത്താൽ സംഭവിക്കും. കാരണം ഈ രാശിയെ ഭരിക്കുന്ന ഗ്രഹം ചൊവ്വയാണ്.

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ചൊവ്വയുടെ ഈ സംക്രമത്തിന്റെ പൂർണ ഗുണം ലഭിക്കും. ബിസിനസ്സിലോ ജോലിയിലോ വലിയ വിജയം ഉണ്ടാകും. ഇതുകൂടാതെ ഈ രാശിക്കാരുടെ വരുമാനവും വർദ്ധിക്കും. വിവാഹിതർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷം ലഭിക്കും.

Also Read: Surya Gochar 2022: 29 വർഷത്തിനു ശേഷം സൂര്യനും-ശനിയും നേർക്കുനേർ, ഈ രാശിക്കാർക്ക് രാജയോഗം

മീനം (Pisces): ചൊവ്വയുടെ സംക്രമണം മീനരാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ട്രാൻസിറ്റ് കാലയളവിൽ മിക്കവാറും എല്ലാ ജോലികളിലും നിങ്ങൾ വിജയം നേടും. ദീർഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക പ്രശ്‌നം തരണം ചെയ്യും. ഇതുകൂടാതെ നിങ്ങൾക്ക് കടത്തിൽ നിന്ന് മുക്തി നേടാനും കഴിയും. ഒരു ശമ്പളക്കാരന്റെ ജോലിയിൽ കഠിനാധ്വാനത്തിന്റെ മുഴുവൻ നേട്ടങ്ങളും നിങ്ങൾക്ക് ലഭിക്കും. ഇതുകൂടാതെ പണി തടസ്സപ്പെടുത്തുന്ന ശത്രുക്കളുടെ ഓരോ നീക്കവും പരാജയപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News