Vinayaga Chaturthi: ഗണപതിയെ പ്രസാദിപ്പിക്കാൻ ഈ മധുര പലഹാരങ്ങൾ ഉണ്ടാക്കി വിനായക ചതുർത്ഥിക്ക് നേദിക്കൂ..!

Vinayaga Chaturthi 2023: ഈ ദിവസം ​ഗണപതി ഭ​ഗവാന് ഇഷ്ടമുള്ള ചില മധുര പലഹാരങ്ങൾ പൂജാ സമയത്ത് നേദിക്കുന്നത് വളരെ നല്ലതാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 04:50 PM IST
  • എള്ള് ഉരുളകൾ, പഞ്ചസാര പൊങ്കൽ.
  • കടല പരിപ്പ് പായസം, കടല പരിപ്പ് കൊഴുക്കട്ട.
Vinayaga Chaturthi: ഗണപതിയെ പ്രസാദിപ്പിക്കാൻ ഈ മധുര പലഹാരങ്ങൾ ഉണ്ടാക്കി വിനായക ചതുർത്ഥിക്ക് നേദിക്കൂ..!

ഈ വർഷത്തെ ഗണേശ ചതുർത്ഥി  സെപ്റ്റംപർ 18നാണ് ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിൽ ​ഗണപതി ഭ​ഗവാനെ പൂജിക്കുകയും അദ്ദേഹത്തിന് ഇഷ്ടമുള്ളതുമായ കാര്യങ്ങൾ‌ ചെയ്താൽ കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും എന്നാണ് വിശ്വാസം. ഈ ദിവസം ​ഗണപതി ഭ​ഗവാന് ഇഷ്ടമുള്ള ചില മധുര പലഹാരങ്ങൾ പൂജാ സമയത്ത് നേദിക്കുന്നതാ വളരെ നല്ലതാണ്. അവ ഏതാണെന്നും എങ്ങിനെ തയ്യാറാക്കാമെന്നുമാണ് ഈ ലേഖനത്തിൽ പറയുന്നത്.  

എള്ള് ഉരുളകൾ, പഞ്ചസാര പൊങ്കൽ , കടല പരിപ്പ് പായസം, കടല പരിപ്പ് കൊഴുക്കട്ട എന്നിവ വിനായകന് നേദിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. 

എള്ള് ഉരുളകൾ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ:

1. ശർക്കര-ഒരു കപ്പ്
2. കറുത്ത എള്ള്-ഒരു കപ്പ്
3. നെയ്യ്-ആവശ്യമായ അളവ്

പാകം ചെയ്യേണ്ട രീതി

1. ആദ്യം എള്ള് ചട്ടിയിൽ എണ്ണ ചേർക്കാതെ വറുത്തെടുക്കുക. എള്ള് വറുക്കുമ്പോൾ പൊട്ടിത്തെറിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. 

2. എള്ള് വറുത്തതിന് ശേഷം തണുക്കാനായി മാറ്റി വെക്കുക. തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. 

3. അടുത്തതായി, ശർക്കരയും എള്ളും ചേർത്ത് വീണ്ടും ചെറുതായി പൊടിക്കുക. 

4. ഇതിലേക്ക് ഒരു സ്പൂൺ നെയ്യൊഴിച്ച് ചെറിയ ഉരുളകളാക്കാം. 

ALSO READ: ചന്ദ്രനും ചൊവ്വയും കന്നിരാശിയിൽ.. സൃഷ്ടിച്ചു ചന്ദ്രമംഗള യോഗം; ഈ രാശിക്കാരുടെ സമയം തെളിയും

പഞ്ചസാര പൊങ്കൽ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

1. ഉണങ്ങലരി- കാൽ കപ്പ്
2. ശർക്കര-1 കപ്പ്
3. വെള്ളം-4 കപ്പ്
4. കശുവണ്ടിയും മുന്തിരിയും-ആവശ്യമായ അളവ്
5. ഏലക്കായ-2

പാകം ചെയ്യേണ്ട വിധം

1. ആദ്യം അരി കഴുകി കുക്കറിൽ ഇട്ട് 4 കപ്പ് വെള്ളം ഒഴിച്ച് വേവിക്കാനായി വെക്കുക. 

2. സ്റ്റൗവിൽ 1 കപ്പ് ശർക്കര ഉരുക്കാനായി വെയ്ക്കുക. അരി വെന്തു കഴിഞ്ഞാൽ അതിലേക്ക് ഉരുക്കിയ ശര‍ക്കര പാനി ഒഴിച്ച്  ഇടത്തരം തീയിൽ ഇളക്കുക. കട്ടപിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

3. അതിലേയ്ക്ക് 2 ഏലയ്ക്ക പൊടിച്ച് ചേർത്ത് ഇളക്കുക. 

4. പഞ്ചസാര പൊങ്കൽ അടുപ്പിൽ നിന്ന് മാറ്റുന്നതിന് മുമ്പോ, അല്ലെങ്കിൽ കുറച്ച് മിനിറ്റുകൾക്ക് ശേഷം, മൂന്ന് സ്പൂൺ നെയ്യ് ചേർത്ത് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് പൊങ്കലിലേക്ക് ഒഴിക്കുക. 

കടല പരിപ്പ് പായസം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

1. കടല പരിപ്പ് -ഒരു കപ്പ്
2. ശർക്കര-അര കപ്പ്
3. പാൽ 
4. നെയ്യ്-2 സ്പൂൺ
5. കശുവണ്ടി ഉണക്കമുന്തിരി-ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം 

1. ആദ്യം കടല ചട്ടിയിൽ വറുത്തെടുക്കണം. ശേഷം ഒരു കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് 4 വിസിൽ വരുന്നത് വരെ വേവിക്കുക. 

2. ശർക്കര അടുപ്പിൽ വെച്ച് ഉരുക്കി എടുക്കുക. 

3. പരിപ്പ് പാകമാകുമ്പോൾ അതിലേക്ക് പാൽ ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് ഉരുക്കിയ ശർക്കര പാനിയും ചേർക്കാം. 

4. ഇവ അടുപ്പത്തുവെച്ചു കട്ടിയാകുന്നതുവരെ തിളപ്പിക്കണം. 

5. അതിനു ശേഷം ഇതിലേക്ക് നെയ്യിൽ കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത് പായസത്തിൽ ചേർത്ത് ഇളക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News