Mahabhagya Rajyog 2023: മഹാഭാഗ്യ രാജയോഗം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! നൽകും വൻ സമ്പത്തും പുരോഗതിയും

Shani Nakshathra Gochar 2023: ജ്യോതിഷത്തിൽ ശനിയുടെ സംക്രമണം വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്.  കാരണം ശനി ഓരോരുത്തരുടേയും പ്രവൃത്തികൾക്കനുസരിച്ച് ഫലങ്ങൾ നൽകുന്ന ഗ്രഹമാണ്. 30 വർഷത്തിനു ശേഷം ശനി സ്വരാശിയായ  കുംഭത്തിൽ നിൽക്കുകയാണ്.    

Written by - Ajitha Kumari | Last Updated : Mar 10, 2023, 11:50 AM IST
  • ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാരുടെ ഭാഗ്യത്തിന്റെ തിളക്കം കൂട്ടും
  • 30 വർഷത്തിനു ശേഷം സംഭവിക്കുന്ന ശനിയുടെ ഈ സ്ഥാനമാറ്റം മഹാഭാഗ്യ രാജയോഗം സൃഷ്ടിക്കും
  • ഈ 4 രാശികളിലുള്ള ആളുകൾക്ക് വളരെ വലിയ ഗുണങ്ങൾ ലഭിക്കും
Mahabhagya Rajyog 2023: മഹാഭാഗ്യ രാജയോഗം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! നൽകും വൻ സമ്പത്തും പുരോഗതിയും

Shani Gochar 2023:  ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ സമയസമയത്ത് രാശി മാറുകയും നക്ഷത്രം മാറുകയും ചെയ്യാറുണ്ട്.  ശനി നീതിയുടെ ദേവനാണ് അതുകൊണ്ടുതന്ന കർമ്മത്തിനനുസരിച്ച് ഫലം നൽകും. 30 വർഷത്തിന് ശേഷം 2023 ജനുവരി 17 ന് ശനി സ്വന്തം ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ഇനി 2023 മാർച്ച് 15 ന് ശനി നക്ഷത്രം മാറി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിക്കും. ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്ന 30 വർഷത്തിനു ശേഷം സംഭവിക്കുന്ന ശനിയുടെ ഈ സ്ഥാനമാറ്റം മഹാഭാഗ്യ രാജയോഗം സൃഷ്ടിക്കുന്നു.  ഇതിലൂടെ ഈ 4 രാശികളിലുള്ള ആളുകൾക്ക് വളരെ വലിയ ഗുണങ്ങൾ ലഭിക്കും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം... 

Also Read: Surya Gochar 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യന്റെ സംക്രമണം; 5 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അതിഗംഭീര നേട്ടങ്ങൾ! 

ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാരുടെ ഭാഗ്യത്തിന്റെ  തിളക്കം കൂട്ടും

ഇടവം (Taurus):  മാർച്ച് 15 ന് ശനിയുടെ നക്ഷത്ര പരിവർത്തനം കഹാഭാഗ്യ രാജയോഗം സൃഷ്ടിക്കും.  ഇത് നിങ്ങൾക്ക് വൻ ഐശ്വര്യം നൽകും. ഇതിലൂടെ നിങ്ങൾ നിങ്ങളുടെ കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും.   നിങ്ങൾക്ക് വലിയ സ്ഥാനവും പണവും അവാർഡും ഒക്കെ ഈ സമയം ലഭിക്കും.  അവിവാഹിതരുടെ വിവാഹം നടക്കാം. സാമ്പത്തിക സ്ഥിതിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും.

മിഥുനം (Gemini): മഹാഭാഗ്യ രാജയോഗം മിഥുന രാശിക്കാർക്ക് ധൈര്യം വർദ്ധിപ്പിക്കും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും നിങ്ങൾക്ക് പ്രയോജനമുണ്ടാകും.  ദാമ്പത്യ ജീവിതത്തിൽ സ്നേഹവും സന്തോഷവും വർദ്ധിക്കും. ആകസ്മികമായി പണം ലഭിക്കും. ബിസിനസുകാർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും.  വരുമാനം വർദ്ധിക്കും.

Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കർക്കടകം (Cancer): മഹാഭാഗ്യ രാജയോഗത്തിലൂടെ കർക്കടക രാശിക്കാരുടെ ജീവിതത്തിലും നല്ല സമയങ്ങൾ തുടങ്ങും.   വിദേശ യാത്ര പോകാണ് സാധ്യത. വ്യവസായികൾക്ക് വിദേശത്ത് നിന്ന് നേട്ടമുണ്ടാകും. ഈ സമയം വിദ്യാർത്ഥികൾക്കും വളരെ നല്ലതായിരിക്കും.  വലിയ വിജയം നേടാനാകും. പുതിയ വീട്-കാർ  എന്നിവ വാങ്ങാണ് യോഗം.

ധനു (Sagittarius): മഹാഭാഗ്യ രാജയോഗം ധനുരാശിക്കാർക്ക് സാമ്പത്തിക നേട്ടവും പുരോഗതിയും നൽകും. ബിസിനസുകാർക്ക് വലിയ ഒരു ഓർഡർ ലഭിക്കും. ഈ സമയം ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ഇൻക്രിമെന്റും നൽകും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News