Shani Nakshatra Transit 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും കാലാകാലങ്ങളിൽ രാശി മാറുന്നു. അതുപോലെ ഗ്രഹങ്ങളും നക്ഷത്രങ്ങൾ മാറാറുണ്ട്. നീതിയുടെ ദേവനായ ശനി 2023 മാർച്ച് 14 ന് നക്ഷത്രം മാറുകയാണ്. ഈ നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്. ജ്യോതിഷ പ്രകാരം രാഹുവും ശനിയും തമ്മിൽ സൗഹൃദത്തിന്റെ വികാരമുണ്ട്. അതുകൊണ്ടാണ് ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നത്. ശനിയുടെ നക്ഷത്രമാറ്റം ചില രാശിക്കാർക്ക് പെട്ടെന്ന ധനലാഭമുണ്ടാക്കുകയും പുരോഗതി നൽകുകയും ചെയ്യുന്നു.
ഇടവം (Taurus): ശനിയുടെ നക്ഷത്ര മാറ്റം ഇടവ രാശിക്കാർക്ക് അനുഗ്രഹമാകും. ഇതുമൂലം ഇക്കൂട്ടരുടെ സംക്രമ ജാതകത്തിൽ ശശ് മഹാപുരുഷ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെടും. ഇതിലൂടെ ഇവർക്ക് ജോലിയിൽ പ്രമോഷനും ഇൻക്രിമെന്റും നൽകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. അമ്മയുടെ ആരോഗ്യം നല്ലതായിരിക്കും. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. പൂർവിക സ്വത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ നക്ഷത്രമാറ്റം വളരെ ഫലദായകമായിരിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. സ്ഥാനമാറ്റം ഉണ്ടായേക്കും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ നൽകും. ആത്മവിശ്വാസം വർദ്ധിക്കും.
Also Read: Viral Video: ഹെൽമറ്റിനുള്ളിൽ പതുങ്ങിയിരിക്കുന്ന അപകടകാരിയായ പാമ്പ്..! വീഡിയോ വൈറൽ
മകരം (Capricorn): ശനിയുടെ നക്ഷത്രമാറ്റം മകരം രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. പ്രണയവിവാഹം നടത്താനിരിക്കുന്നവരുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും. ധനലാഭമുണ്ടാകും. ജോലിയിൽ പ്രമോഷനും ഇൻക്രിമെന്റും ഉണ്ടാകും. ബഹുമാനം വർദ്ധിക്കും, വിദേശയാത്രയ്ക്ക് സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...