Surya Guru Yuti 2023 Effects: ഒൻപത് ഗ്രഹങ്ങളും തങ്ങളുടെ രാശിചക്രം മാറുന്നതിലൂടെ പല മാറ്റങ്ങളും രാശിക്കാരിൽ വരുത്തുമെന്നാണ് വേദഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഈ രാശിമാറ്റത്തെ സംക്രമണം എന്നാണ് പറയുന്നത്. ഈ സംക്രമത്തിന്റെ പ്രഭാവം കാരണം, പല രാശിക്കാരുടേയും ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും, എന്നാൽ ചിലർക്ക് അശുഭ ഫലങ്ങളും ലഭിക്കും. അടുത്ത മാസം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴവും മേടരാശിയിൽ സംക്രമിക്കും. 12 വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 14 ന് ആണ് ഇത് സംഭവിക്കുന്നത്. ഈ രണ്ട് വലിയ ഗ്രഹങ്ങളുടെ കൂടിച്ചേരൽ 4 രാശിക്കാർക്ക് എല്ലാ മേഖലയിലും വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെയാണ് ആ 4 രാശികൾ എന്ന് നോക്കാം.
ചിങ്ങം (Leo): ഈ രാശിയിലെ ആളുകൾക്ക് സൂര്യ\-ഗുരു സംയോഗം വളരെയധികം ഗുണങ്ങൾ നൽകും. ഇവരുടെ ആരോഗ്യം മെച്ചപ്പെടും. ജോലിസ്ഥലത്ത് ഇവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾക്കൊപ്പം സ്ഥാനക്കയറ്റവും ലഭിക്കും.
മിഥുനം (Gemini): ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ സമയം മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. വസ്തുവിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയം. പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും.
Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി!
മീനം (Pisces): സൂര്യ-വ്യാഴ സംഗമം മീനം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. കരിയറിൽ നേട്ടങ്ങൾ ഉണ്ടാക്കും. ജോലിയിൽ ഇൻക്രിമെന്റിനൊപ്പം പ്രമോഷനും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.
മേടം (Aries): സൂര്യ വ്യാഴ യുക്തി ഈ രാശിക്കാർക്ക് തൊഴിൽ-ബിസിനസ്സുകളിൽ വിജയം നൽകും. ഏത് ജോലി ആരംഭിച്ചാലും അതിൽ വിജയസാധ്യതയുണ്ട്. സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. കുടുംബത്തോടൊപ്പം പുറത്തേക്ക് പോകാനുള്ള അവസരമുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...