Lizard Auspicious Sign: പല്ലിയെ കണ്ടാല്‍ പേടിച്ച് ഓടണ്ട... വീട്ടിൽ പല്ലിയെ കാണുന്നത് ശുഭം

Lizard Auspicious Sign: പല്ലിയെ കാണുന്ന അവസരം അനുസരിച്ച് അതിന് പല അനുമാനങ്ങളും ഉണ്ട്. അതായത്, പല്ലിയെ കാണുക, പല്ലി ആരുടെയെങ്കിലും മേൽ വീഴുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പല അര്‍ത്ഥങ്ങളാണ് പറയപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 03:57 PM IST
  • ഹൈന്ദവ വിശ്വാസമനുസരിച്ച് പല്ലിയെ ലക്ഷ്മി ദേവിയുടെ രൂപമായി കണക്കാക്കുന്നു. വേദങ്ങളിൽ പല്ലിയെ ലക്ഷ്മി ദേവിയുടെ പ്രതീകമായി കണക്കാക്കുന്നു.
Lizard Auspicious Sign: പല്ലിയെ കണ്ടാല്‍ പേടിച്ച് ഓടണ്ട... വീട്ടിൽ പല്ലിയെ കാണുന്നത് ശുഭം

Lizard Auspicious Sign: നമ്മുടെ വീടുകളില്‍ സാധാരണ കണ്ടുവരുന്ന ഒരു ജീവിയാണ് പല്ലി. കണ്ടാല്‍ അറപ്പ് തോന്നുന്ന ഇതിനെ ഭയക്കുന്നവരും ഏറെയാണ്‌.  വിഷം ഉള്ളതിനാല്‍ വീട്ടിനുള്ളില്‍ പല്ലിയെ കാണുന്നത് അത്ര നല്ലതല്ല. ചൂടുള്ള കാലാവസ്ഥയില്‍ വീട്ടിൽ പല്ലിയെ കാണുന്നത് സാധാരണമാണ്. പലപ്പോഴും പല്ലിയെ കണ്ടാൽ ചൂലുമായി അതിന്‍റെ പിന്നാലെ ഓടുന്നവരാണ് അധികവും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതല്ല. 

Also Read:  Sun Transit in June: സൂര്യന്‍ മിഥുന രാശിയില്‍,കുടുംബ ബന്ധങ്ങളെ സൂര്യ സംക്രമണം എങ്ങിനെ ബാധിക്കും?  

ഹൈന്ദവ വിശ്വാസമനുസരിച്ച് പല്ലിയെ ലക്ഷ്മി ദേവിയുടെ രൂപമായി കണക്കാക്കുന്നു. വേദങ്ങളിൽ പല്ലിയെ ലക്ഷ്മി ദേവിയുടെ പ്രതീകമായി കണക്കാക്കുന്നു. അതുകൊണ്ടാണ് അതിനെ ഓടിക്കുന്നത് അശുഭകരം. പല്ലിയെ കാണുന്ന അവസരം അനുസരിച്ച് അതിന് പല അനുമാനങ്ങളും ഉണ്ട്. അതായത്, പല്ലിയെ കാണുക, പല്ലി ആരുടെയെങ്കിലും മേൽ വീഴുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പല അര്‍ത്ഥങ്ങളാണ് പറയപ്പെടുന്നത്. പല്ലി നിലത്തു വീഴുകയോ ഒരാളുടെ മേൽ വീഴുകയോ ചെയ്യുന്നത് ശുഭവും അശുഭകരവുമായ അടയാളം നൽകുന്നു. 

Also Read: Healthy Kitchen: ആരോഗ്യം സംരക്ഷിക്കാം, ഈ 4 കാര്യങ്ങൾ ഉടന്‍തന്നെ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ

ശകുന  ശാസ്ത്രത്തിൽ, വീട്ടിൽ പല്ലിയെ കാണുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം, ഭാവിയിൽ സംഭവിക്കാൻ പോകുന്ന ശുഭ, അശുഭകരമായ സംഭവങ്ങളെക്കുറിച്ചുള്ള സൂചനകളും പല്ലി നമുക്ക് നൽകുന്നു. ഇത് വീട്ടിൽ ഏത് സ്ഥലത്താണ് പല്ലിയെ കാണുന്നത് എന്നതിനെ ആശ്രയിച്ചിരിയ്ക്കും.  
 
ഈ സ്ഥലങ്ങളിൽ പല്ലിയെ കാണുന്നത് ശുഭകരമാണ്

ശകുന ശാസ്ത്ര പ്രകാരം, രാവിലെ എഴുന്നേറ്റയുടൻ നിങ്ങളുടെ മുന്നിൽ ഒരു പല്ലി കാണുന്നത് ശുഭലക്ഷണമാണ്.  ഇത് നിങ്ങൾക്ക് ഉടൻ തന്നെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.

ഒരു പല്ലി തറയിൽ ഇഴയുന്നതായി കണ്ടാൽ, നിങ്ങളുടെ പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടാൻ പോകുന്നു അല്ലെങ്കിൽ നിങ്ങളുടെ ശമ്പളം ഇരട്ടിയാകാൻ പോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

നിങ്ങളുടെ പൂജാമുറിയില്‍ പല്ലിയുടെ സാന്നിധ്യം ലക്ഷ്മി ദേവിയുടെ ആഗമനത്തിന്‍റെ അടയാളമായി കണക്കാക്കപ്പെടുന്നു. കുബേരന്‍റെ സമ്പത്തിന്‍റെ ഭണ്ഡാരം നിങ്ങൾക്കായി ഉടൻ തുറക്കാൻ പോകുന്നു എന്നാണ് ഇതിനർത്ഥം.

ശകുന ശാസ്ത്ര പ്രകാരം,ദീപാവലി ദിവസം രാത്രി വീട്ടിൽ പല്ലിയെ കാണുന്നത് വളരെ ശുഭസൂചകമാണ്. ഇതോടെ വരുന്ന വർഷം മുഴുവനും നിങ്ങൾക്ക് ഒരിക്കലും പണത്തിന് ക്ഷാമം നേരിടേണ്ടി വരില്ലെന്നാണ് വിശ്വാസം.

പല്ലി ഭിത്തിയില്‍ കയറുന്നതായി കണ്ടാല്‍  അത് ശുഭ സൂചനയാണ് നല്‍കുന്നത്. അതായത് നിങ്ങളുടെ വീട്ടില്‍ ചില ശുഭ വാര്‍ത്തകള്‍ വരാന്‍ പോകുന്നു എന്നര്‍ത്ഥം.

ചുവരിൽ നിന്ന് പല്ലി ഇറങ്ങുന്നത് കണ്ടാൽ, അത് അശുഭകരമാണ്.  ഈ അവസരത്തില്‍ നിങ്ങള്‍  ശ്രദ്ധിക്കണം.  കാരണം, നിങ്ങളുടെ  ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്‌നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.

പല്ലി തലയില്‍ വീണാൽ, അത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ആ വ്യക്തിയുടെ മരണം അടുത്തിരിക്കുന്നു അല്ലെങ്കിൽ ഗുരുതരമായ അസുഖം വരാൻ പോകുന്നു എന്നതിന്‍റെ  സൂചനയാണിതെന്ന് പറയപ്പെടുന്നു.

അതേസമയം പുരുഷന്‍റെ നെഞ്ചിന്‍റെ വലതുഭാഗത്ത് പല്ലി വീണാൽ അത് ശുഭസൂചകമാണ്, അതായത് നിങ്ങളുടെ വീട്ടില്‍ ശുഭ വാര്‍ത്ത വരാന്‍ പോകുന്നു എന്നാണ് അര്‍ഥം. എന്നാല്‍, നെഞ്ചിന്‍റെ ഇടതുവശത്ത് പല്ലി വീഴുന്നത് അർത്ഥമാക്കുന്നത് നിങ്ങളുടെ വീട്ടിൽ തർക്കമോ കലഹമോ ഉണ്ടാകും എന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. 

എന്നാല്‍, വീട്ടിൽ രണ്ട് പല്ലികൾ പരസ്പരം പോരടിക്കുന്നത് കണ്ടാൽ അത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. പല്ലികൾ പരസ്പരം പോരടിക്കുന്നത് കണ്ടാൽ വീട്ടിലെ അംഗങ്ങൾ തമ്മിൽ കലഹം ഉണ്ടാകും എന്നതിന്‍റെ സൂചനയാണ് എന്നാണ് പറയപ്പെടുന്നത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News