Kartik Purnima 2021 Donation: കാർത്തിക പൂർണിമയിൽ ദാനം ഉത്തമം, രാശി അനുസരിച്ച് എന്ത് ദാനം നൽകാം?

Kartik Purnima 2021 Daan: കാർത്തിക പൂർണിമയിൽ ദാനം ചെയ്യുന്നത് വളരെ പ്രധാനമാണ്. വിശേഷിച്ചും രാശി പ്രകാരം ചെയ്യുന്ന ദാനം ധാരാളം ഗുണങ്ങൾ നൽകുന്നു.  

Written by - Ajitha Kumari | Last Updated : Nov 19, 2021, 12:53 PM IST
  • ഇന്ന് കാർത്തിക പൂർണിമയിൽ ദാനം ചെയ്യുക
  • രാശി പ്രകാരം ശരിയായ ദാനം എന്താണെന്ന് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്
  • നിങ്ങളുടെ രാശി അനുസരിച്ച് ദാനം ചെയ്യുന്നത് ഗുണം ചെയ്യും
Kartik Purnima 2021 Donation: കാർത്തിക പൂർണിമയിൽ ദാനം ഉത്തമം, രാശി അനുസരിച്ച് എന്ത് ദാനം നൽകാം?

Kartik Purnima 2021 Daan: ഹിന്ദുമതത്തിൽ കാർത്തിക പൂർണിമ (Kartik Purnima) വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ ദിവസം പുണ്യനദികളിൽ കുളിക്കുകയും വിളക്കുകൾ ദാനം ചെയ്യുകയും ചെയ്യുന്നത് ഉത്തമമാണ്. 

കാർത്തിക പൂർണിമയിൽ ദാനം ചെയ്യുന്നതിലൂടെ പാപങ്ങൾ നശിക്കുമെന്നാണ് വിശ്വാസം. ഇന്ന് നവംബർ 19, 2021, വെള്ളിയാഴ്ച കാർത്തിക പൂർണിമയിൽ ചന്ദ്രഗ്രഹണം (ചന്ദ്രഗ്രഹണം 2021) സംഭവിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ദാനത്തിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിക്കുന്നു.

Also Read: Thrikkarthika 2021: ഇന്ന് തൃക്കാർത്തിക; ദീപം കൊളുത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം,അറിയാം

സാമ്പത്തിക പ്രതിസന്ധി നീങ്ങും (financial crisis will go away)

ഈ ചന്ദ്രഗ്രഹണം ദോഷങ്ങൾ വരുത്താൻ പോകുന്ന രാശിക്കാർ ഇന്ന് അവരുടെ രാശി പ്രകാരം ദാനം ചെയ്യണം. ഇങ്ങനെ ചെയ്താൽ അവരുടെ പ്രശ്നങ്ങൾ ഇല്ലാതാകും. അതോടൊപ്പം മറ്റു രാശിക്കാരും ഇന്ന് ദാനം ചെയ്യണം. 

കാർത്തിക പൂർണിമയിൽ ദാനം ചെയ്യുന്നതിലൂടെ പണത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം ദാനധർമ്മത്തിന്റെ പൂർണഫലം ലഭിക്കാൻ ഇന്ന് ഏത് രാശിയിലുള്ള വ്യക്തിക്ക് എന്ത് ദാനം ചെയ്യണം എന്ന് നമുക്ക് നോക്കാം...

Also Read: Lunar Eclipse 2021: ഈ വർഷത്തെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്, ഏതൊക്കെ രാശികൾ തിളങ്ങും, അറിയാം

രാശി അനുസരിച്ച് സംഭാവന ചെയ്യുക (Donate according to Zodiac Sign)

മേടം (Aries): മേടം രാശിക്കാർ ശർക്കര ദാനം ചെയ്യണം.
ഇടവം (Taurus): ചൂടുള്ള വസ്ത്രങ്ങൾ ദാനം ചെയ്യുന്നത് ഇടവം രാശിക്കാർക്ക് ശുഭകരമാണ്
മിഥുനം (Gemini): മിഥുന രാശിക്കാർ ഇന്ന് moong daal ദാനം ചെയ്യനം
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും ലഭിക്കാൻ അരി ദാനം ചെയ്യുക.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ഇന്ന് ഗോതമ്പ് ദാനം ചെയ്യുക.
കന്നി (Virgo) : കന്നി രാശിക്കാർ ഇന്ന് പശുക്കൾക്ക് തീറ്റ കൊടുക്കുന്നത് ഉത്തമം.

Also Read: Lunar Eclipse 2021: ഇന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം, ഈ 3 രാശിക്കാർ ശ്രദ്ധിക്കണം

തുലാം (Libra): തുലാം രാശിക്കാർ ഇന്ന് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുക.
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർ ശർക്കരയും കടലയും ദാനം ചെയ്യണം.
ധനു (Sagittarius): ധനു രാശിക്കാർ ഇന്ന് ദരിദ്രർക്കും ആവശ്യക്കാർക്കും ഭക്ഷണ സാധനങ്ങൾ ദാനം ചെയ്യുക. പ്രത്യേകിച്ച് തിന ദാനം ചെയ്യുന്നത് ഗുണം ചെയ്യും.
മകരം (Capricorn): മകരം രാശിക്കാർ കമ്പളി വിതരണം ചെയ്യണം. പഴയ കമ്പളിയുടെ വസ്ത്രങ്ങളും നൽകാം.
കുംഭം (Aquarius): കുംഭം രാശിക്കാർ കറുത്ത ഉഴുന്ന് ദാനം ചെയ്യുക.
മീനം (Pisces): മീനം രാശിക്കാർ ഇന്ന് മഞ്ഞളും കടലമാവും ചേർന്ന മധുരപലഹാരങ്ങൾ ദാനം ചെയ്യുന്നത് ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News